Thursday, 25 February 2016

ജീവിതത്തിന്റെ പശ്ചാത്തല സംഗീതം..........





     അടുത്തകാലത്തായി നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തല സംഗീതം പോലെ കേൾക്കുന്ന രണ്ടു ശബ്ദങ്ങളുണ്ട്... 

     ഒന്ന്,, അസഹിഷ്ണുത, രാജ്യദ്രോഹം, വർഗ്ഗീയത,ഫാസ്സിസ്സം, തീവ്രവാദം തുടങ്ങിയ വിഷയങ്ങൾക്കുമേലുള്ള നിലവിളികളാണ്... 

      മറ്റൊന്ന് ആംബുലൻസ്സുകളുടെ സയറനുകളാണ്...  

     രണ്ടും ഭയാനകങ്ങളാണ്,, വേദനാ ജനകങ്ങളാണ്,, തിടുക്കവും, ചികിത്സയും, പരിഹാരവും ആവശ്യമുള്ളതാണ്... ആപത്ത് തൊട്ടടുത്ത നിമിഷത്തിൽ പ്രതീക്ഷിക്കാവുന്നതാണ്... അതു മാത്രമല്ല;; ഏതൊരുവന്റെ ജീവിതത്തിലേക്കും ഇവ രണ്ടിന്റെയും സാനിദ്ധ്യം ഏതൊരു നിമിഷവും ഉണ്ടായേക്കാവുന്നതുമാണ്....

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 23 February 2016

ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാൽ അപമാനിക്കപ്പെടുന്നവർ .......!!!


     "" രാജ്യസ്നേഹികൾ നിങ്ങള് മാത്രമല്ല കേട്ടോ,, ഞങ്ങളും രാജ്യസ്നെഹമൊക്കെ ഉള്ളവരാ,, രാജ്യത്തിനെതിരെ ആരെങ്കിലും കളിക്കാൻ വന്നാൽ ആദ്യം ഇറങ്ങി ഇടിക്കുന്നത്‌ ഞങ്ങളാരിക്കും.... അതേതവനായാലും കൊള്ളാം""

     എന്റെ ഒരു സുഹൃത്ത് ഇന്ന് എന്നെ കണ്ടപ്പോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതാണിത്... ഞാൻ ഒരു സംഘപരിവാർ സംഘടനയുടെ പ്രവർത്തകനായതുകൊണ്ടും,, ഫേസ് ബുക്കിൽ ഞാൻ ചെയ്യാറുള്ള പോസ്റ്റുകൾ കാണുന്നതുമൊക്കെയാണ് അദ്ദേഹം ഇപ്രകാരം പറയാൻ കാരണം...

     പരിഭവമായിരുന്നോ,, ദേഷ്യമായിരുന്നോ,, അദ്ദേഹത്തെ നിയന്ത്രിച്ചിരുന്ന വികാരമെന്ന് ഇപ്പോഴും എനിക്ക് അത്ര വ്യക്തമല്ല... രണ്ടു കാര്യങ്ങൾ വ്യക്തമായിരുന്നു താനും... അദ്ദേഹം എന്നോട് വിരോധപ്പെട്ടായിരുന്നില്ല അപ്രകാരം പറഞ്ഞത്.... അതൊരു തമാശയും ആയിരുന്നില്ല....

    ഇടതുപക്ഷ സമീപനമുള്ള  ഒരു മുസ്ലീം സഹോദരനിൽ നിന്നും പുറത്തുവന്ന ആ വാക്കുകൾക്ക് വർത്തമാന സമൂഹത്തിൽ ഏറെ പ്രാധാന്യമുണ്ട്...

     അതിൽ പ്രധാനമായത് ഭാരതത്തിലെ എല്ലാ ഇസ്ലാം മതവിശ്വാസ്സിളകും ഭാരതത്തിന്റെ നാശം വരെ സമരം ചെയ്യുന്നവരോ,, രാജ്യത്തെ പതിനേഴു കഷ്ണങ്ങളായി വിഭജിക്കണമെന്ന് ആഗ്രഹിക്കുന്നവരോ അല്ലാ എന്നുള്ളതും,,  അഫ്സ്സൽ ഗുരുവിന്റെയും,, അജ്മൽ കസ്സബിന്റെയും,, മേമാന്റെയും അനുയായികളായി തങ്ങളെ കാണുന്നതിൽ തെല്ലും അഭിമാനിക്കുന്നില്ല  എന്നുള്ളതുമാണ്... 

     മറ്റൊരു കാരണം അദ്ദേഹം അറിയപ്പെടുന്ന ഒരു ഇടതുപക്ഷ പ്രവർത്തകനാണ് എന്നതാണ്.... പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന അദ്ദേഹത്തിന് പാർട്ടിയുടെ തീവ്രവാദി അനുകൂല നിലപാടിനെ സ്വഇഷ്ട്ട വിരുദ്ധമായി പിന്തുണക്കേണ്ടിവരുന്നു,, അതിൽ നിന്നും ഉയരുന്ന ആത്മാമാഭിമാനം പണയപ്പെടുത്തിയവന്റെ ജ്യാള്യത...!!  

     ഭാരതത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ കൊണ്ഗ്രെസ്സും,, കമ്യുണിസ്റ്റുo എന്തുകൊണ്ട് കലവറയില്ലാത്ത പിന്തുണ അജ്മൽ കസ്സബിനെയും,, യാക്കൂബ് മേമനെയും,, അഫ്സ്സൽ ഗുരുവിനെയും പോലെയുള്ള രാജ്യദ്രോഹികൾക്ക് നൽകുന്നു എന്നതിന്റെ പിന്നാമ്പുറ കഥകൾ അന്യെഷിക്കുന്നവന് ലഭിക്കുന്ന ആദ്യ ഉത്തരം എന്താണ്?? "വോട്ടു ബാങ്ക് രാഷ്ട്രീയം".. ഈ വിധമായ രാജ്യദ്രോഹികളെ പിന്തുണച്ചുകൊണ്ട് മുസ്ലീം ജനതയുടെ ആകമാനമായ വോട്ടു സംഭരിക്കാമെന്ന് ഇക്കൂട്ടർ കരുതുന്നു... അവിടെയാണ് ഇവിടുത്തെ മുസ്ലീം സമൂഹം ആകമാനം തലതാഴ്ത്തി നിന്നു പോകുന്നത്... അതായത് ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ വിശ്വസ്സിക്കുന്നു!,, രാജ്യദ്രോഹികളെ പിന്തുണച്ചാൽ മുസ്ലീം ജനത തങ്ങളെ പിന്തുണക്കുമെന്ന്... അങ്ങനെയെങ്കിൽ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്തു വിലയാണ് ഇവിടുത്തെ മുസ്ലീം ജനതക്ക് നൽകിയിരിക്കുന്നത്?? ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന് ഇതിൽപ്പരം ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല... മറിച്ച് രാജ്യദ്രോഹികളെ തള്ളിപ്പറഞ്ഞാൽ ഇവിടെ ഒരു മുസ്ലീം സഹോദരന്റെയും നെറ്റിചുളിയാൻ അത് കാരണമാകില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഫ്സ്സൽ ഗുരുവിനെയും, മേമനെയും തള്ളിപ്പറയാൻ ഇടതു- വലതു പക്ഷങ്ങൾ തയ്യാറായിരുന്നെങ്കിൽ അതെത്രത്തോളം ആ സഹൂഹത്തിന്റെ അഭിമാനത്തെ ഉയർത്താൻ സഹായകമായിരുന്നു?? രാജ്യദ്രോഹികളെ പിന്തുണക്കുന്നവർക്ക് ഞങ്ങളുടെ പിന്തുണയില്ല എന്ന് ഉറക്കെപ്പറയാൻ ഇസ്ലാം സമൂഹവും തയ്യാറാവണം... ഒരിക്കലും രാജ്യദ്രോഹികളെ പിന്തുണക്കുന്നതിന് ഇവിടുത്തെ ഒരു മതവിഭാഗവും മറയാകാൻ പാടില്ല... 

     രാജ്യസ്നേഹികളായ ഓരോ മുസ്സൽമാന്റെയും അഭിമാനത്തെയാണ് ഇവിടുത്തെ ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിൽപ്പനച്ചരക്കായി വെച്ചിരിക്കുന്നതെന്ന് കാണണം... മുൻപിനാലെതന്നെ മുസ്ലീം ജനതയ്ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി സംസ്സാരിച്ചുകൊണ്ടും,, പ്രീണന നയങ്ങൾ അവലംബിച്ചുകൊണ്ടും ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ തോഴരായി അഭിനയിച്ചു... ന്യൂനപക്ഷ പ്രീണനം രാജ്യത്തിന്റെ ആഭ്യന്തരമായ ഒരു രാഷ്ട്രീയ - സാമൂഹിക വിഷയമായിരുന്നു എങ്കിൽ തീവ്രവാദികളെ പിന്തുണച്ചു കൊണ്ടുള്ള മത പ്രീണനനയം ആ മതത്തിന് അപമാനകരവും ചർച്ചക്ക് പോലും വിധേയമാക്കാതെ തള്ളിക്കളയേണ്ടതുമാണ്... തങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ശബ്ദമുയർത്തുന്ന രാഷ്ട്രീയ പാർട്ടികളെ പിന്തുണക്കുന്നതുപോലെയല്ല,, തങ്ങളെ രാജ്യദ്രോഹികളുടെ കിങ്കരന്മാരെന്നു കണ്ടു പിന്തുണക്കുന്നവരെ പിന്തുണക്കുന്നതും അനുകൂലിക്കുന്നതും എന്ന തിരിച്ചറിവുള്ളവരാണ് മുസ്ലീം ജനത... ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഈ വിധമായ പ്രവർത്തിയിൽ മനോവേദനയും അഭിമാനക്ഷതവും ഉണ്ടാകുന്നത് ഇവിടുത്തെ മുസ്ലീം സമുദായത്തിനാകമാനമാണെന്ന് എന്തുകൊണ്ട് മനസ്സിലാകാത്തതായി ഈ കപട രാഷ്ട്രീയക്കൂട്ടം അഭിനയിക്കുന്നു....??  ഇപ്രകാരം അപമാനിക്കപ്പെടുന്നവരുടെ പ്രതിഷേധാഗ്നിയെ തടഞ്ഞു നിർത്താൻ  ഇടതു - വലതന്മാർക്ക് കാലം ശക്തി അവശേഷിപ്പിക്കുമോ??

     ഇടതു - വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചാർത്തിനൽകിയ അപമാനത്തിന്റെ രേഖകളാണ് എന്റെ സുഹൃത്തിന്റെ മുഖത്തും, വാക്കുകളിലും കാണുവാൻ കഴിഞ്ഞത്... രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന തിരിച്ചറിവുള്ളവരാണ് ഈ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരും... ഇന്നത്തെ നേട്ടങ്ങൾക്കുവേണ്ടി രാജ്യത്തെത്തന്നെ ഹോമിക്കാൻ തയ്യാറായി നിൽക്കുന്നവരെ അവർക്ക് തിരിച്ചറിയാം... അത് മറന്നു പ്രവർത്തിക്കുന്നവർ ആരായാലും അവർ വരും കാലത്തിന്റെ ചവറ്റുകൊട്ടയിലെ മുതലുകൾ മാത്രം...  

[ Rajesh Puliyanethu
 Advocate, Haripad]

Wednesday, 17 February 2016

ഇടതു- വലതു തീവ്രവാദരാഷ്ട്രീയം...!!


     JNU വിൽ നടന്ന രാജ്യദ്രോഹ പ്രവർത്തനത്തെ ക്കുറിച്ചു സംസ്സാരിക്കുന്നവരോടൊക്കെ RSS ന്റെ വിവരങ്ങൾ നിരത്തുന്നതെന്തിനാണ് ?? ഗോട്സ്സെ എന്ന് അലറി വിളിക്കുന്നത്‌ എന്തിനാണ്?? ഇതെല്ലാം രാജ്യദ്രോഹികൾക്ക്‌ മറ സൃഷ്ട്ടിക്കാൻ മാത്രമേ ഉതകൂ... RSS നെ വിട്ടേക്കൂ,,, ഒരു സാധാരണ പൌരനാണ് നിങ്ങളോട്, ഈ ദേശവിരുധർക്ക് എന്തിനു കുടപിടിക്കുന്നു എന്ന ചോദ്യ മുയർത്തുന്നതെങ്കിൽ  നിങ്ങൾ ആരുടെ ചരിത്രം പറഞ്ഞു രക്ഷപ്പെടും?? അഫ്സ്സൽ ഗുരുവിനെ എന്തുകൊണ്ട് സി പി എം നിങ്ങളുടെ രക്തസാക്ഷിയെന്നപോലെ കാണുന്നു?? കൊണ്ഗ്രെസ്സ് ഗുരുജി ആയി ക്കാണുന്നു??  UPA സർക്കാർ തൂക്കിക്കൊന്ന അവന്റെ ജന്മദിനം തൊട്ടടുത്ത വര്ഷം എന്തുകൊണ്ട് നിങ്ങൾ ആചരിച്ചില്ല??  അഭിപ്രായ സ്വാതന്ത്ര്യം,, മതസൌഹാർദ്ദം,, RSS വിരോധം,, ഗാന്ധിവധം തുടങ്ങിയ ഉപാധികളിലൂടെ രാജ്യദ്രോഹത്തെ ലഖൂകരിച്ച് എന്തിന് സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുന്നു?? പാർലമെന്റ് ആക്രമണം പുന്നപ്രവയലാർ സമരം പോലെയോ, വിമോചന സമരം പോലെയോ ഒരു സമരമായി ആണോ നിങ്ങൾ നിങ്ങളുടെ ഭാഗങ്ങളിൽ നിന്ന് കാണുന്നത്?? വോട്ടുപിടിക്കാൻ വേണ്ടി ഏതു രാജ്യദ്രോഹിയുടെയും ഭ്രിഷ്ട്ടം താങ്ങാനുള്ള നിങ്ങളുടെ നിലപാടിൽ ഒരു ലജ്ജയും തോന്നുന്നില്ലേ?? നിങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് RSS നെയോ അതോ രാജ്യത്തെ ആകമാനമോ?? അഫ്സ്സൽ ഗുരുവിനെ പിന്തുണക്കുകവഴി രാജ്യത്തിന് എന്തു നേട്ടം ഉണ്ടാകുമെന്നാണ് നിങ്ങൾ വിശദീകരിക്കുന്നത്??  "ഉമ്മൻചാണ്ടിക്ക് സരിതയുമായി ബന്ധമില്ല,, ടി.പി യെക്കൊന്നത് സി പി എം അല്ല,," എന്ന വിധത്തിലെ ഉത്തരങ്ങൾ പറയരുത്.... കാരണം അതൊന്നും മനസ്സിലാക്കാൻ ഇവിടുത്തുകാർ മുഴുവൻ പപ്പുമൊന്റെ ഫാൻസ്സുമല്ല,, പാർട്ടി ക്ലാസ്സുകളിൽ പോകുന്നവരുമല്ല....

[Rajesh Puliyanethu
 Advocate, Haripad]

Sunday, 14 February 2016

ചുവപ്പിലോളിഞ്ഞ തീവ്രവാദം...!!


       കമ്യുണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് എന്നും  ആകർഷകമായി തോന്നിയിട്ടുള്ളത് അംഗങ്ങൾ തമ്മിൽ എല്ലാ വലിപ്പ ചെറുപ്പങ്ങളും, വ്യത്യാസ്സങ്ങളും അവഗണിച്ച് "സഖാവേ" എന്ന് പരസ്പ്പരം വിളിക്കുന്നതായിരുന്നു...  [[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]]

       പക്ഷെ ഇന്ന് വീരസഖാക്കന്മാരിൽ  പ്രധാനികളായി ഹാസിഫ് സൈദ്‌,, ഒസാമ ബിൻ ലാദൻ,, സദ്ദാം ഹുസൈൻ,, അഫ്സ്സൽ ഗുരു,, അജ്മൽ കസ്സബ്,, യാക്കൂബ് മേമൻ  തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ അത് വല്ലാത്ത ആലോസ്സരത സ്രിഷ്ട്ടിക്കുന്നു... സി. പി. എം നെ ഭാരതത്തിലെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി എന്നുപോലും അംഗീകരിക്കാൻ കഴിയുന്നില്ല... പകരം വിദേശ നിർമ്മിതമായ ഒന്ന് കാലമിത്ര കടന്നിട്ടും അന്യമായ ഒന്നായിത്തന്നെ ഈ രാജ്യത്ത് അവശേഷിക്കുന്നതായി തോന്നുന്നു... ഭാരതത്തിന്റെ താല്പ്പര്യത്തിനപ്പുരം അതിർത്തിക്കപ്പുറമുള്ളവന്റെ താല്പ്പര്യത്തിനായി വേവലാതി കൊള്ളുന്ന,, അതിനായി ഏതറ്റം വരെയും പോകുന്ന,, ഭാരതത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന ഏതൊരുവനും ശ്രദ്ധയോടെ വീക്ഷിക്കേണ്ട ഒരു കൂട്ടം എന്നായി കാണേണ്ടിയിരിക്കുന്നു... രാഷ്ട്രീയത്തിനും ഒരുപാട് അപ്പുറമാണ് രാഷ്ട്രം എന്ന തിരിച്ചറിവുള്ളവർ പ്രതികരിക്കണം... രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഏതു കോണിൽനിന്നും ഉയർന്നുവന്നാലും തടയപ്പെടേണ്ടതുണ്ട്...[[[കുറ്റകരമായ മൌനം, കണ്ണുകെട്ടി പിന്തുണ നൽകുന്ന അടിമത്വം, വളർത്തുന്ന സ്വേശ്ചാതിപത്യം,, ഒടുവിൽ പ്രസ്ഥാനത്തിന്റെ നാശം...!!]]] അവിടെ രാഷ്ട്രീയ പാർട്ടിയോടുള്ള വിധേയത്തിനപ്പുറം പ്രാധാന്യം രാജ്യത്തോടുള്ള വിധേയത്വമാണ്.... 

ഭാരത മാതാവ് വിജയിക്കട്ടെ..... 

[Rajesh Puliyaneth
Advocate, Haripad]

Saturday, 13 February 2016

മഹാകവി ശ്രീ ഓ. എൻ. വി കുറുപ്പിന് ആദരാഞ്ജലികൾ...



     കുറിച്ചിട്ടു കടന്നുപോയ അക്ഷരങ്ങളുടെ തുടിപ്പിൽ നൂറു നൂറു വർഷങ്ങൾ അങ്ങ് ഇനിയും ജീവിക്കും... ശാന്തമായ സാഗരമായും,, ഒരു വട്ടം കൂടി ഓർമ്മയിലെ നെല്ലിമരത്തിൽ തിരയുന്ന പോയകാലത്തിന്റെ കുളിർമ്മയായും,, അരികിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന, മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി, കൈയ്യിൽ വളകളണിഞ്ഞു വരുന്ന ഓർമ്മകളായും,, ഒരു ദളം വിടർന്ന ചെമ്പനിനീർ പൂവിന്റെ സൌന്ദര്യമായും,, സുഗന്ധമായും അങ്ങനെ പല വിധ സ്പർശങ്ങളായി!!  ഒടുവിൽ പൊന്നുപോലെ ഉരുകിവീണ് അലകളിലെ പൂക്കളായി മാറിഅങ്ങ് പോയി.... ഇളം നീല രാവുകളോടും, കുളിരണിയിച്ച നിലാവിനോടും,, ചിരിപ്പിച്ച നക്ഷത്രങ്ങളോടും,, ഏകാന്തതയിൽ സുഗന്ധവുമായെത്തിയ കാറ്റിനോടും നന്ദി പറഞ്ഞുകൊണ്ട്...........  

     കാലം കൊണ്ടുപോകുന്നതിനെ നിസ്സഹായതയോടെ നൊക്കിനിൽക്കുന്നതിനെ നമുക്കു കഴിയൂ....

അനുഗ്രഹീത കവി ശ്രീ ഓ. എൻ. വി കുറുപ്പിന് ആദരാഞ്ജലികൾ... 

[Rajesh Puliyanethu
 Advocate, Haripad]

റിയാലിറ്റി ഷോകളിലെ പാട്ടുമറന്ന നൃത്തം!!


     നൃത്തം സംഗീതത്തോട് ചേർന്നു നിൽക്കുന്നതാണെന്നാണ് സങ്കല്പം.... സംഗീതത്തിന്റെ അഭാവത്തിൽ നൃത്തം ചെയ്താലും ആ നൃത്തത്തിൽ അന്തർലീനമായ ഒരു സംഗീതം ഉണ്ടായിരിക്കണം... സംഗീതത്തിന്റെ ഒഴുക്കിൽ നിന്നും അൽപ്പമായിപ്പോലും വേറിട്ട്‌ നൃത്തം നിന്നാൽ നൃത്തം ആലോസ്സരമായി  തോന്നും... ഇന്ന് റിയാലിറ്റി ഷോകളിലും, സിനിമകളിലും കാണുന്ന നൃത്തങ്ങൾ സംഗീതത്തിൽ നിന്നും വേർപെട്ട് വ്യായാമമുറകളിലേക്കോ, ജിമ്നാസ്റ്റിക്കിലേക്കോ വഴിമാറിയ പ്രകടനങ്ങളായി കാണുന്നു.... നർത്തകർ സംഗീതത്തെ പരിപൂർണ്ണമായും അവഗണിച്ച് വെറപൂണ്ടു ചെയ്യുന്ന ചില സാഹസിക അഭ്യാസ്സപ്രകടനങ്ങളെ നൃത്തത്തിന്റെ ഗണത്തിൽപ്പെടുത്തി അഭിനന്ദിക്കുന്നവരെയും കാണാറുണ്ട്‌... പശ്ചാത്തലത്തിൽ ഒരു സംഗീതം പ്ലേ ചെയ്തുകൊണ്ട് അതുമായി യാതൊരു ചേർച്ചയുമില്ലാതെ നടത്തുന്ന സർക്കസ് ആയി മാത്രമേ ഇത്തരം പ്രകടനങ്ങളെ കാണാൻ കഴിയൂ... നൃത്തത്തിന്റെ ആസ്വാദ്യതയെ തെല്ലൊന്നുമല്ല ഇത് കുറയ്ക്കുന്നതെന്ന് പറയാതെ വയ്യ... 

[Rajesh Puliyanethu
 Advocate, Haripad]