കുറിച്ചിട്ടു കടന്നുപോയ അക്ഷരങ്ങളുടെ തുടിപ്പിൽ നൂറു നൂറു വർഷങ്ങൾ അങ്ങ് ഇനിയും ജീവിക്കും... ശാന്തമായ സാഗരമായും,, ഒരു വട്ടം കൂടി ഓർമ്മയിലെ നെല്ലിമരത്തിൽ തിരയുന്ന പോയകാലത്തിന്റെ കുളിർമ്മയായും,, അരികിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന, മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി, കൈയ്യിൽ വളകളണിഞ്ഞു വരുന്ന ഓർമ്മകളായും,, ഒരു ദളം വിടർന്ന ചെമ്പനിനീർ പൂവിന്റെ സൌന്ദര്യമായും,, സുഗന്ധമായും അങ്ങനെ പല വിധ സ്പർശങ്ങളായി!! ഒടുവിൽ പൊന്നുപോലെ ഉരുകിവീണ് അലകളിലെ പൂക്കളായി മാറിഅങ്ങ് പോയി.... ഇളം നീല രാവുകളോടും, കുളിരണിയിച്ച നിലാവിനോടും,, ചിരിപ്പിച്ച നക്ഷത്രങ്ങളോടും,, ഏകാന്തതയിൽ സുഗന്ധവുമായെത്തിയ കാറ്റിനോടും നന്ദി പറഞ്ഞുകൊണ്ട്...........
കാലം കൊണ്ടുപോകുന്നതിനെ നിസ്സഹായതയോടെ നൊക്കിനിൽക്കുന്നതിനെ നമുക്കു കഴിയൂ....
അനുഗ്രഹീത കവി ശ്രീ ഓ. എൻ. വി കുറുപ്പിന് ആദരാഞ്ജലികൾ...
[Rajesh Puliyanethu
Advocate, Haripad]