നൃത്തം സംഗീതത്തോട് ചേർന്നു നിൽക്കുന്നതാണെന്നാണ് സങ്കല്പം.... സംഗീതത്തിന്റെ അഭാവത്തിൽ നൃത്തം ചെയ്താലും ആ നൃത്തത്തിൽ അന്തർലീനമായ ഒരു സംഗീതം ഉണ്ടായിരിക്കണം... സംഗീതത്തിന്റെ ഒഴുക്കിൽ നിന്നും അൽപ്പമായിപ്പോലും വേറിട്ട് നൃത്തം നിന്നാൽ നൃത്തം ആലോസ്സരമായി തോന്നും... ഇന്ന് റിയാലിറ്റി ഷോകളിലും, സിനിമകളിലും കാണുന്ന നൃത്തങ്ങൾ സംഗീതത്തിൽ നിന്നും വേർപെട്ട് വ്യായാമമുറകളിലേക്കോ, ജിമ്നാസ്റ്റിക്കിലേക്കോ വഴിമാറിയ പ്രകടനങ്ങളായി കാണുന്നു.... നർത്തകർ സംഗീതത്തെ പരിപൂർണ്ണമായും അവഗണിച്ച് വെറപൂണ്ടു ചെയ്യുന്ന ചില സാഹസിക അഭ്യാസ്സപ്രകടനങ്ങളെ നൃത്തത്തിന്റെ ഗണത്തിൽപ്പെടുത്തി അഭിനന്ദിക്കുന്നവരെയും കാണാറുണ്ട്... പശ്ചാത്തലത്തിൽ ഒരു സംഗീതം പ്ലേ ചെയ്തുകൊണ്ട് അതുമായി യാതൊരു ചേർച്ചയുമില്ലാതെ നടത്തുന്ന സർക്കസ് ആയി മാത്രമേ ഇത്തരം പ്രകടനങ്ങളെ കാണാൻ കഴിയൂ... നൃത്തത്തിന്റെ ആസ്വാദ്യതയെ തെല്ലൊന്നുമല്ല ഇത് കുറയ്ക്കുന്നതെന്ന് പറയാതെ വയ്യ...
[Rajesh Puliyanethu
Advocate, Haripad]