പുൽവാമയിൽ രാജ്യം ധീര യോദ്ധാക്കളെ നഷ്ട്ടപ്പെട്ട് നിൽക്കുകയാണ്... ഒപ്പം രാജ്യത്തിനുളളിൽ കടന്ന് കേവലം ഒരു ചാവേറിന് അത്രയധികം നാശനഷ്ടമുണ്ടാക്കാൻ കഴിഞ്ഞു എന്ന ആത്മാഭിമാനത്തിനേറ്റ പ്രഹരവും,, നാണക്കേടും.... വിഘടന കാലം മുതൽ ഭാരതത്തിന്റെ തകർച്ച കാണുന്നതിൽ മാത്രം താൽപ്പര്യം പ്രകടിപ്പിച്ചു പ്രവർത്തിക്കുന്ന പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ഈ ആക്രമണത്തിനുള്ള ബന്ധം... രാജ്യത്തിനുള്ളിലെയും,, പുറത്തെയും വിഘടന വാദികളുടെ വിജയഘോഷങ്ങൾ.... ആത്ഭാഭിമാനമുള്ള ആരാണ് നമ്മുടെ ജവാന്മാരെകൊന്നവരെ ഉന്മൂലനാശം ചെയ്യണമെന്നും,, അതിനായി സഹായമായും,, പ്രേരണയായും നിന്നവരെ ശിക്ഷിക്കണമെന്നും ആഗ്രഹിക്കാത്തത്...!!?? ചോരചീന്തിക്കൊണ്ടു തന്ന ഈ അവസ്ഥയ്ക്ക് പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിക്കാത്തത്...!!?? ആഗ്രഹിക്കാത്തവർ ഉണ്ടാകും..!! അവർ,, ഈ മരിച്ചവർ സ്വന്തം കുടുംബാംഗങ്ങൾ എന്ന് ചിന്തിക്കാത്ത നിർവികാര കാഴ്ചക്കാർ ആകാം,, രാജ്യത്തിന്റെ ശത്രുക്കൾ ആകാം,, മരിച്ചവർ തെറ്റുകാരാണ് എന്ന് ചിന്തിക്കുന്നവർ ആകാം,, മാനസ്സിക രോഗത്താൽ ചിന്താ ശേഷി നഷ്ടപ്പെട്ടവർ ആകാം,, ഈ കൂട്ടക്കുരുതികൊണ്ട് നേട്ടമുള്ളവർ ആകാം... അങ്ങനെ പലരും ആകാം...!
പുൽവാമ രാജ്യത്തിന്റെ ഒരേ ഒരുദുഃഖമാണോ എന്നാണ് നാം ആദ്യം ചിന്തിക്കേണ്ടത്... ഒരിക്കലുമല്ല... മുംബൈ സ്ഫോടനം,, കോയമ്പത്തൂർ സ്ഫോടനം,, ഡൽഹി സ്ഫോടനം,, പാർലമെൻറ് ആക്രമണം,, മുംബൈ ഭീകര ആക്രമണം,, ഉറി സ്ഫോടനം,, അങ്ങനെ ഏതൊരു ഭാരതീയനേയും ഏതുറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാലും മറക്കാതെ പറയുന്ന ആക്രമണങ്ങൾക്കു പുറമേ എത്രയെത്ര വലുതും ചെറുതുമായ ആക്രമണങ്ങൾ?? അവസ്സാനമായി പുൽവാമയിലും... ഇതിനിടയിൽ പാകിസ്ഥാൻ എന്ന ഭീകരവാദികളുടെ സുരക്ഷിത താവളമായ ഒരു രാജ്യത്തിന്റെ പട്ടാളം നേരിട്ട് വെടിനിർത്തൽ കരാർ ലംഘിച്ചു കൊണ്ടു നിർവ്വഹിച്ച അനേകം ആക്രമണങ്ങളിൽ പലിഞ്ഞ അനേകം പട്ടാളക്കാരുടെയും,, പ്രദേശവാസികളുടെയും ജീവനും,, ജീവിതങ്ങളും...
പാകിസ്ഥാൻ എന്ന ഭീകര രാഷ്ട്രത്തിന്റെ ആക്രമങ്ങളെ പ്രതിരോധിക്കാനും,, പൊരുതാനും ഇത്രകാലം ചിലവാക്കിയ പല സഹസ്ര കോടി തുക ജീവനും അഭിമാനത്തിനും വേണ്ടിയെന്നനിലയിൽ അവഗണിച്ചു തന്നെ പോകട്ടെ... എങ്കിലും..!!
ഭാരതം ഒരു സ്വതന്ത്രജനാധിപത്യ പരമാധികാരം എന്ന് ഊറ്റം കൊള്ളുമ്പോൾ അത് കേവലം മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് മനസ്സിലാക്കണം... ഭാരതം ബാഹ്യ ആക്രമണങ്ങളെ നേരിടാൻ സുസജ്ജമാണെന്ന് പറയുമ്പോൾ രോമ കൂപങ്ങൾ എഴുനേറ്റു നിന്നിട്ട് കാര്യമില്ല.. സുസ്സജ്ജമാജ സൈന്യവും,, ശക്തമായ ഭരണ നേതൃത്വവും ഈ രാജ്യത്ത് നിലനിൽക്കുന്നു എന്നത് കൂടിയാണ് 'സുസജ്ജമായ രാജ്യം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... ബാഹ്യമായ ആക്രമണഭീഷണികളെ തളരാതെ നേരിടുമെന്നും തിരിച്ചടിക്കുമെന്നും ഇവിടെ ഓരോ പൗരനും വിശ്വസിക്കുന്നു...
രാജ്യം വർഷങ്ങൾക്കു മുൻപ് നേരിട്ട് യുദ്ധത്തിൽ നേരിടേണ്ടി വന്ന രാഷ്ട്രമാണ് പാകിസ്ഥാൻ എന്ന് ഇവിടെ പലരും മറന്നു പോകുന്നു.. പാകിസ്ഥാൻ നേതൃത്വം കൊടുത്തു നടത്തിയ ഭീകര ആക്രമണങ്ങളിലാണ് ഇവിടെ പട്ടാളക്കാരും,, സാധാരണ ജനവും ഉൾപ്പെടുന്ന അനേകം ജീവിതങ്ങൾ ഇല്ലാതായതെന്ന് പലരും മറക്കുന്നു... ഭാരത സൈനീയകരുടെ ശരീര അവയവങ്ങൾ ഛേദിച്ചുവരെ തിരികെ ലഭിച്ച ശവശരീരങ്ങളെ പലരും മറക്കുന്നു... അവിടെയെല്ലാം സമാധാനം മുറുകെപ്പിടിച്ച ഭാരതം എന്ന രാജ്യത്തേയും ഇവിടെ പലരും മറക്കുന്നു... ഈ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന അവസ്സരങ്ങളിൽ രാജ്യം ഭരിച്ചവരെ മാത്രം നമ്മൾ ചർച്ചകളിൽ ഓർക്കുന്നു.. ഏതൊരു രാഷ്ട്രീയകക്ഷി ഭരിച്ചാലും രാജ്യം 'ഭാരതം' മാത്രമാണെന്ന സത്യത്തെയും മറക്കുന്നു....
രാജ്യം 'സമാധാനം' എന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മിഠായി വിതരണം ചെയ്‌താൽ സമാധാനം ഉണ്ടാകും എന്ന് കരുതുന്നത് എന്തുതരം വിവേകമാണ്...!?? പാകിസ്ഥാൻ നേരിട്ട് നടത്തിയ യുദ്ധത്തിലും,, കാർഗിൽ യുദ്ധം എന്ന ഒളിപ്പോർ നടത്തിയതിലും,, തീവ്രവാദികളാൽ നടത്തിയ വിശുദ്ധ യുദ്ധത്തിലും, ആക്രമണങ്ങളിലും ഭാരതത്തിനു നഷ്ടപ്പെട്ടത് ജീവനും, സ്വത്തും, മാത്രമാണ്... സുരക്ഷിത രാഷ്ട്രമല്ലെന്ന പേരുദോഷത്തിന് ഉത്തരം പറയേണ്ട ബാധ്യത ലോക ജനതയ്ക്കു മുൻപിൽ വേറെയും.. ഇവിടെയെല്ലാം ആക്രമണങ്ങളുടെ നേട്ടം ഉണ്ടാക്കിയത് പാകിസ്ഥാനാണ്... നേരിട്ടുള്ള യുദ്ധപരാജയം ഒഴികെ... അവിടെയും ഇഴകീറി പരിശോധിച്ചാൽ തിരികെ ചിന്തിക്കേണ്ടി വരും... നമ്മുടെ രാജ്യത്തിൽ സമാധാനം ഇല്ലാതാക്കിയതിൽക്കൂടി,, ഓരോ അക്രമണങ്ങളിലും,, പട്ടാളക്കാരുടെ ഉൾപ്പെടെ ജീവൻ അപഹരിച്ചതിൽക്കൂടി,, നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് നശിപ്പിച്ചതിൽക്കൂടി,, നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചതിൽക്കൂടി,, നമ്മുടെ ജനതയെ സംഘർഷത്തിൽ ആക്കിയതിൽക്കൂടി,, രാജ്യത്തിനകത്തുള്ള വിധ്വംസ്സക ശക്തികൾക്ക് പ്രചോദനവും, ശക്തിയും പകർന്നതിൽക്കൂട്ടി, അങ്ങനെ പലരീതിയിലും നമ്മുടെ രാജ്യത്തിന്റെ സമാധാനപൂർണ്ണമായ മുന്നേറ്റത്തിന് പാകിസ്ഥാൻ വിലങ്ങുതടി ആകാൻ തുടങ്ങിയിട്ട് ആ രാജ്യത്തിന്റെ ആരംഭകാലത്തോളം പഴക്കമുണ്ട്...
നിശ്ചിത ഇടവേളകളിൽ ഉണ്ടാകുന്ന ജീവനുകളുടെ നഷ്ടങ്ങളെ അപലപിച്ചും,, നാശ നഷ്ടങ്ങളെ മറന്നുമുള്ള;; ശക്തമായ രാഷ്ട്രം,, അഞ്ചാം സൈനീക ശക്തി,, അണ്വായുധ ശക്തി,, സാമ്പത്തിക ശക്തി എന്നൊക്കെയുള്ള ഗീർവാണങ്ങളെ ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല... മൂന്നുലക്ഷം കോടി രൂപ പ്രതിരോധത്തിന് വാർഷിക ബഡ്ജറ്റിൽ അനുവദിച്ചു ജീവിക്കുന്ന ഒരു ജനതയ്ക്ക് എല്ലാ നഷ്ട്ടങ്ങൾക്കു ശേഷമുള്ള സമാധാന ചർച്ചയുടെ സുരക്ഷിതത്വം മാത്രം മതിയോ?? അതോ ഇത്രയും തുക പൊതു ഖജനാവിൽ നിന്നും മുടക്കുന്നത് അപലപിക്കലുകളുടെയും,, സമാധാന ചർച്ചകളുടെയും മാത്രം ചെലവാണോ?? ഇത്രയും കാലം ഭരിച്ച സകല ഭരണ കർത്താക്കളും മറുപടി പറയണം...
പുൽവാമയിലെ ഭീകര ആക്രമണം അവസ്സാനത്തെത് എന്ന് കരുതുന്ന വിഡ്ഢികൾ ഭാരതത്തിൽ ജീവിക്കുന്നത് അതിശയമാണ്.. മുംബൈ ഭീകര ആക്രമണം അവസ്സാനത്തേത് എന്ന് കരുതിയത് പോലെ ഒരു വിഡ്ഢിത്വം... സ്വയം ചാകാൻ വരുന്നവന് അവൻ ഉദ്ദേശിച്ചതിലും അപ്പുറമുള്ള നാശനഷ്ടം നമുക്കു വരുത്തിയതിനുശേഷം അവന്റെ ജീവിതം നീട്ടി നൽകി വിചാരണ നടത്തി കഴുവേറ്റുന്നതിൽ എന്ത് പ്രശ്നപരിഹാരമാണ് ഉണ്ടാകുന്നത്..!?? ആക്രമണസമയം മരിക്കാൻ തയ്യാറായവന് ജീവിതം നീട്ടി നൽകി ഇവിടുത്തെ വിധ്വംസ്സക ശക്തികൾക്ക് രാഷ്ട്രീയ വിനിമയ ഉപാധിയാകുന്നതിനു കൂടികാരണമായ ശേഷം മരിക്കാൻ കഴിയുന്ന ഇരട്ടി നേട്ടമാണ് പിടിക്കപ്പെടുന്ന തീവ്രവാദിക്ക് ഉണ്ടാകുന്നത്...
യുദ്ധം ഒരു ജനതയെയും വിജയിപ്പിച്ചിട്ടില്ല എന്നതു മാത്രമല്ല ഒരു രക്തരൂക്ഷിത വിപ്ലവവും ആരെയും ആത്യന്തികമായി വിജയിപ്പിച്ചിട്ടില്ല എന്നതും സത്യമാണ്... പക്ഷെ ലോകം കണ്ട പല വിപ്ലവങ്ങളും അനന്തര കാലഘട്ടങ്ങളിൽ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്... ആ വിപ്ലവങ്ങളെ പ്രചോദന ശക്തിയായിക്കണ്ട് പ്രവർത്തിക്കുന്നവർ ഇന്ന് സംഘർഷങ്ങളെ തള്ളിപ്പറഞ്ഞു കാണുമ്പോൾ സംശയമാണ് ഉയരുന്നത്... അനിവാര്യതയുടെ അവസ്സാനഘട്ടത്തിൽ മാത്രമേ യുദ്ധങ്ങൾ സംഭവിക്കാവൂ.. യുദ്ധങ്ങൾ ഒഴിവാക്കുക എന്നത് അതിനു കാരണഭൂതരാകുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്... കാരണം ആരും യുദ്ധത്തിൽനിന്നും പരിപൂർണ്ണമായും നേടില്ല... എന്നാൽ യുദ്ധത്തെ ക്ഷണിച്ചു വരുത്തുന്നവർക്ക് എല്ലാം നഷ്ട്ടപെടുകയും,, മറ്റൊരുവർക്ക് ഉയർന്നു നിന്ന ഒരു സംഘർഷ വിഷയത്തിന് പരിഹാരം കാണാൻ കഴിയുകയും ചെയ്ത ചരിത്രവും യുദ്ധത്തിനുണ്ടെന്ന് എല്ലാവരും കാണണം...
നിലവിലെ ഭാരതത്തിന്റെ അന്തരീക്ഷത്തിലേക്ക് വരൂ... ഒരു യുദ്ധത്തെ ആരുംതന്നെ സ്വാഗതം ചെയ്യുന്നില്ല... യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യത്തിന് ഉണ്ടാകുന്ന നഷ്ട്ടം സൈനികരുടെ ജീവനും,, സമ്പത്തും മാത്രമല്ല... യുദ്ധത്തിന്റെ തീവ്രതയിൽ നിൽക്കുന്ന രാജ്യം മറ്റുപല രാജ്യങ്ങളുടെയും സഹായം അനിവാര്യമായി സ്വീകരിക്കേണ്ടിവരും... അത് സാങ്കേതികവും, സാമ്പത്തികവും,, ആശയപരവും,, രാഷ്ട്രീയപരവും,, വ്യവസായികപരവും;; അങ്ങനെ പലവിധത്തിലും സമവായങ്ങളിൽ എത്താൻ രാജ്യം നിർബന്ധിതമാകും... കാരണം യുദ്ധത്തിലെ വിജയമാണ് പ്രധാനം... ശത്രു രാജ്യത്തെ സഹായിക്കുന്നതിനോ,, സഹായിക്കാതിരിക്കാനോ നമ്മൾ വിട്ടു വീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും... കാരണം സുസജ്ജമായ സാമ്പത്തിക- സൈനീക രാഷ്ട്രമായ അമേരിക്ക യുദ്ധത്തിനിറങ്ങുന്ന അവസ്ഥയല്ല നമുക്കുള്ളത്... നമ്മൾ ഇന്നും അവികസിത രാജ്യം എന്ന ലേബലിൽ നിലകൊള്ളുന്ന ഒരു രാജ്യമാണ്... ""നമ്മൾ കരുത്തരാണ്... പക്ഷെ കരുത്ത് പരീക്ഷിക്കാൻ അവസ്സരം ഉണ്ടാക്കരുത്"" എന്നത് രാഷ്ട്ര മീമാംസയിലെ ഒരു ഉപദേശം മാത്രം....
ഇപ്രകാരം ഒരു യുദ്ധത്തിന്റെ കെടുതികളുടെ സകല വശങ്ങളും തിരിച്ചറിവുള്ള ഭാരതജനത എന്തു കൊണ്ടായിരിക്കും പാകിസ്ഥാനെതിരെയുള്ള ഒരു പ്രത്യാക്രമണത്തെ സ്വാഗതം ചെയ്യുന്നത്?? കാരണം ഭാരത ജനതയുടെ മുൻകാല ചരിത്രത്തെ പഠിച്ചാൽ മനസ്സിലാകും... പാരതന്ത്യ്രത്തെ ഒരൽപ്പം പോലും ഉൾക്കൊള്ളാൻ വിസ്സമ്മതിച്ച പൂർവ്വികരായിരുന്നു നമുക്കുണ്ടായിരുന്നത്.. അവർ ബ്രിട്ടീഷ് ജനതക്കെതിരെ സംഘർഷത്തിന് മുതിർന്നത് ഇന്ന് തള്ളിപ്പറയുന്നവർ ഉണ്ടോ എന്ന് ആരായാണം... അവർ മുന്നോട്ടു വന്ന് നമ്മുടെ പൂർവ്വികരെ പരസ്യമായി തള്ളിപ്പറയണം... അവർക്കു മാത്രമേ അഭിമാനത്തെ പണയം വെയ്ക്കുന്ന അവസ്ഥയിലും സംഘർഷത്തെ തള്ളിപ്പറയാൻ കഴിയൂ... സംഘർഷം രാജ്യത്തിന്റെ സാഭിമാനത്തിനും,, സുരക്ഷക്കും വിഘാതമാകുമ്പോൾ സ്വീകരിക്കുന്നതിൽ ചരിത്രം ഇന്നുവരെ തെറ്റ് കണ്ടിട്ടില്ല... മറിച്ചു അപ്പോഴും സമവായം പറയുന്നവനോടെ മാത്രമേ കണ്ടിട്ടുള്ളു..
ഒരു സ്വേച്ചാതിപത്യ രാഷ്ട്രം സംഘർഷത്തിലേക്ക് പോകുന്നതുപോലെ ഒരു ജനാധിപത്യ രാജ്യത്തിന് പോകാൻ കഴിയില്ല... അവിടെ സകലമായ ജനങ്ങളുടെയും വിശ്വാസ്യത അനിവാര്യമാണ്... തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സന്തോഷം അനുഭവിക്കുന്ന ജനതയാണ് ഇവിടെയുള്ളത്... കാരണം നിരന്തരമായ ബാഹ്യ ആക്രമണങ്ങളിലും, അതിൽ പൊലിയുന്ന ജീവിതങ്ങളിലും പൊതുജനം വ്യാകുലപ്പെടുന്നു.. അവർ അതിൽ അസ്വസ്ഥരാണ്... തീവ്രവാദികളെ വെച്ചുപുലർത്തുന്നത് നമുക്കോരോരുത്തർക്കും ഭീഷണിയാണെന്ന് ഈ രാജ്യം മനസ്സിലാക്കുന്നു...
ഈ രാജ്യം നമ്മുടെ ശത്രുക്കൾക്കെതിരെ ആക്രമണം നടത്താൻ മുതിരുമ്പോൾ ഏറ്റവും എതിർ ശക്തിയായി നിൽക്കുന്നത് രാജ്യത്തിനുള്ളിൽ ഉള്ളവരാണെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി... അവരും പല വിധത്തിലുണ്ട്... രാജ്യത്തിന്റെ പൊതു താൽപ്പര്യം കണക്കാക്കി രാജ്യം പ്രതിയാക്രമണം നടത്തുമ്പോൾ അതിന്റെ മേന്മ ഭരണകൂടം കൊണ്ടുപോകുമോ എന്ന ഭീതി എതിർപക്ഷ രാഷ്ട്രീയക്കാരെ ഭരിക്കുന്നു.... അവർ വ്യാകുലത പൂണ്ടു നടത്തുന്ന പ്രവർത്തനങ്ങൾ ശത്രുപക്ഷത്തിന് ഗുണം ചെയ്യും എന്നു മനസ്സിലാക്കിയിട്ടും അവർ അപ്രകാരം തന്നെ പ്രവർത്തിക്കുന്നു എന്നതാണ് ആശങ്കാജനകം... രാഷ്ട്രീയ നേട്ടത്തിനായി ഇവിടുത്തെ ഇസ്ളാമിക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൂടെ നിർത്താനും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു എന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്... അതിർത്തിയിൽ മരിക്കുന്ന ഭീകരൻ നിങ്ങൾക്കുകൂടി വേണ്ടിയാണ് മരിച്ചത് എന്ന് ഇസ്ളാമിക സമൂഹത്തിനിടയിൽ പ്രചാരണം നടത്താൻ ഇവിടെ ചിലർ കഷ്ടപ്പെടുന്നുണ്ടോ എന്നു കൂടി നമ്മൾ ചിന്തിക്കണം...
യുദ്ധം ഒഴിവാക്കപ്പെടേണ്ടതാണ്... ആരംഭ നിമിഷം വരെ.. ഒരു ജനത അതിനു തയ്യാറെടുത്താൽ അതിന്റെ അർഥം യുദ്ധത്തിനു കാരണമായ വിഷയത്തെ ഇനിമേൽ ഞങ്ങൾക്ക് അനുവദിക്കാൻ കഴിയില്ല എന്നും,, അതിന്റെ പ്രത്യാഖാതങ്ങൾ സഹിക്കാൻ ഞങ്ങൾ തയ്യാറാണ് എന്നുമാണ്.. അത് സഹനത്തിന്റെ അവസ്സാന വാക്കാണ്... അല്ലാതെ തങ്ങൾക്കുവേണ്ടി പൊരുതുന്ന സൈനികരെ ബലിനൽകി നേടുന്ന സുഖം എന്നല്ല.. യുദ്ധത്തിന് തയ്യാറാകുന്നത് രാജ്യമാണ്.... സൈന്യം മാത്രമല്ല... ഈ തിരിച്ചറിവുള്ളവർ യുദ്ധം വിജയിച്ചു തന്നെ വരും.. നമ്മുടെ രാജ്യം നമുക്ക് ഒരു നഷ്ട്ടവുമില്ലാതെ ശത്രുവിനെ ഇല്ലായ്‌മചെയ്യും... തീർച്ച...
[Rajesh Puliyanethu
Advocate, Haripad]