ആധുനിക യുഗത്തിന്റെ കണ്ടെത്തലായ, മലയാള ദേശത്തിന്റെ അഭിമാനവും സ്വത്തുമായ, മലയാള സിനിമയുടെ ഭാവിയും, കോളേജു കുമാരിമാരുടെ സ്വപ്നകാമുകാനും, ബഹുമുഘ പ്രതിഭയും, ഗായകനും സര്‍വ്വോപരി ഒരു ഫിലോസ്സഫരും ആയ സന്തോഷ് പണ്ടിട്റ്റ് ജി യുടെ അതീന്ദ്രിയമായ ഭാവനാവൈഭവത്തില്‍ ഉന്മത്തനായി അദ്ദേഹത്തിന്റെ ഭാവനാലോകത്തേക്ക് കയറിച്ചെന്ന് ഒരു നിമിഷം ചെലവഴിക്കാനുള്ള എന്റെ പ്രാര്‍ഥന കേട്ട ദൈവം എനിക്ക് അതിനൊരു അവസ്സരം നല്‍കി. ആ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് എന്റെ സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ദൈവം എനിക്ക് മുന്നറിയിപ്പും നല്‍കി. 108 ദിവസ്സത്തെ ഉപവാസം, 108 ദിവസ്സത്തെ ജപം 108 മലകള്‍ കയറ്റം, 108 ദിവസ്സം പൊരിവെയിലത്ത് നില്‍ക്കല്‍, കൃഷ്ണനും രാധയും എന്നാ മഹാകൃതിയുടെ സിനിമാ ആവിഷ്ക്കാരം മുഴുവനും ഒരു പ്രാവശ്യം കാണുക തുടങ്ങിയ സഹനത്തിന്റെ എല്ലാ പരീക്ഷണങ്ങളെയും ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരം പൂര്‍ത്തീകരിച്ച് ഞാന്‍ ആ ഭാവനാ ലോകത്തേക്ക് കയറി. കലയുടെ കേദാരത്തിലേക്ക് കടന്ന ഞാന്‍ ഒരു ചിത്ത ഭ്രമത്തിന് തന്നെപത്രീഭൂതനായിപ്പോയി. ആ ലോകത്ത് ഒരിക്കലും നിത്യനിതാന്ത ശൂന്യത അല്ല. പണ്ഡിറ്റ് ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ അവിടെ അവിശ്രമം പണി എടുത്തു കൊണ്ടിരിക്കുകയാണ്. പണ്ഡിറ്റ് ജി യുടെ ഒരു സംഗീത ഭൂതത്തിന്റെ കൊട്ടaരത്തിലെക്കാണ് ഞാന്‍ ആദ്യം പോയത്. ഒരു ചിരട്ട എടുത്തു പാറപ്പുറത്തിട്ട് ഉരച്ച് സാധകം ചെയ്തു കൊണ്ടിരുന്ന ആ ഭൂതത്തെ ശല്യം ചെയ്യാതെ ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് പോയി. അവിടെ കാട്ടാളനു കാടനിലുണ്ടായതുപോലെ ഉള്ള സുന്ദരികളായ അപ്സരഭൂതങ്ങള്‍ ചുവടുകള്‍ വെയ്ക്കുന്നു. ഞോണ്ടും, പോയ്ക്കാലുകളും, അവരുടെ നൃത്തത്തെ ബാധിക്കുന്നത്തെ ഇല്ല. അടുത്തതായി കണ്ടത് നീര്‍ക്കോലി ഭൂതത്തിന്റെ കരാട്ടെ ക്ലാസ്സാണ്. ഒരു പെരുമ്പാമ്പിനെയും ഒരു സിംഹത്തെയും ചുരുട്ടി എറിയുന്ന ആ നീര്‍ക്കോലി ഭൂതത്തിനെ കണ്ടു ഭയന്ന് ഞാന്‍ അടുത്ത കൊട്ടാരത്തിലേക്ക് ഓടി. കൊട്ടാരകവാടം കടന്നു ചെന്ന ഞാന്‍ കണ്ടത് അതിവിശ്ശാലമായ ഒരു ലോകമാണ്. അത് പണ്ഡിറ്റ് ജി യുടെ സാഹിത്യലോകമാണ്. ദൈവത്തിന്റെ പിന്തുണയോടെ ആ ലോകത്ത് കടക്കാന്‍ കഴിഞ്ഞു എന്നുകരുതി അവിടെ ഒന്നും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. ആ ഭാവനാലോകത്ത് മുഴുവന്‍ കയറി മനസ്സിലാക്കാനുള്ള അനുവാദം എനിക്ക് നല്‍കിയ ദൈവത്തിന്റെ അടുത്തു ഈ സാഹിത്യലോകത്ത് ഒന്ന്നും കാണിച്ചു തരാത്തതില്‍ പരാതിയുമായി ഞാന്‍ പോയി. എന്നോട് ക്ഷമ ചോദിച്ച ദൈവം, അദ്ദേഹം 'ഈ സാഹിത്യലോകത്തെക്കുറിച്ച് മനസ്സിലാക്കന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്' എന്നും എന്തെങ്കിലും മനസ്സിലായാല്‍ എന്നെ അറിയിക്കാമെന്നും പറഞ്ഞു തടിതപ്പി. തുടര്‍ന്ന് കോട്ടവാതിലുകള്‍ അടച്ചിട്ടിരുന്ന ഒരു കൊട്ടാരത്തിന്റെ അടുത്തേക്ക് ഞാന്‍ പോയി. അത് നാട്യ- നടന ഭൂതത്തിന്റെ കൊട്ടാരമായിരുന്നു. തനിക്ക് നാട്യ- നടന മേഘലയില്‍ പുതിയതായി ഒന്നും സംഭാവന ചെയ്യാന്‍ ഒരു നാട്യഭൂതത്തിനും കഴിയില്ല എന്ന് കണ്ടെത്തിയ പണ്ഡിറ്റ് ജി ആ ഭൂതത്തിനോട് വോളന്‍ടറി റിടയര്‍മെന്റ് എടുത്തു കൊള്ളാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണത്രെ. ചില പട്ടികളുടെ രോദനം കേട്ട് ഞാന്‍ മറ്റൊരു കൊട്ടാരത്തിന്റെ അടുത്തക്കു ചെന്നു. മറ്റൊരു സംഗീതഭൂതത്തിന്റെ കൊട്ടരമെന്നു തെറ്റിധരിച്ച ഞാന്‍ പിന്നീടു മനസ്സിലാക്കി, അത് പണ്ഡിറ്റ് ജി യുടെ ഫിലോസ്സഫി ഭൂതത്തിന്റെ ലോകമാണ് എന്ന്. ചില പട്ടികളെ കൊണ്ട് കെട്ടി അവയുടെ കഴിവുകളും, കഴിവുകേടുകളും, സാധിക്കലുകളും, ജീവിതവുമായി ചേര്‍ത്തു പഠിച്ച് പുതിയ സമസ്യകള്‍ തീര്‍ക്കുകയാണവിടെ! പട്ടികളുമായി ചേര്‍ന്നുള്ള ഈ വിക്രിയയില്‍ പരിഹാസം തോന്നിയ ഞാന്‍ അവിടെ നിന്ന് കൊണ്ട് ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് നടന്നു. രണ്ടാമത്തെ ചുവടില്‍ തന്നെ ഞാന്‍ എന്തിലോ തട്ടി കടപുഴകി വീണു. ദൈവം ഉടന്‍തന്നെ പ്രത്യക്ഷപ്പെട്ട് എന്നെ ഉയര്‍ത്തി, എന്നിട്ട് പറഞ്ഞു നീ വീണത് പണ്ഡിറ്റ് ജി യുടെ തലേവരയില്‍ തട്ടിയാണ്. അതിനെ ഭേദിക്കാന്‍ എനിക്ക് പോലും ശക്ത്തിയില്ല, പണ്ഡിറ്റ് ജി യെ പരിഹസിച്ച നിനക്ക് ഇനി ഇവിടെ തുടരാന്‍ സാധ്യമല്ല, എന്നോട് പുറത്തു പോകുവാന്‍ കല്‍പ്പിച്ചു. വീണു കിടന്നിരുന്ന ഞാന്‍ മറ്റൊരു കാഴ്ച കൂടി കണ്ടിരുന്നു. രണ്ടു കിളികള്‍ തല തല്ലി ചത്തു കിടക്കുന്നു. ഞാന്‍ പിന്നീട് ദൈവത്തോട് ചോദിച്ചു, എതായിരുന്ന്നു ആ കിളികള്‍!! ദൈവം മറുപടി പറഞ്ഞു, ആ കിളികളാണ് വിവരവും, ബോധവും. നാണം എന്നാ കിളി നാണം കാരണം പറന്നു പോയി പട്ടിണി കിടന്ന്നു ചത്തു.
പണ്ഡിറ്റ് ജി യുടെ ഭാവനാ ലോകത്ത് നിന്നും പുറത്തു കടന്ന ഞാന്‍ ദൈവത്തോട് ചോദിച്ചു, ദൈവമേ ഇതിനു മുന്‍പ് ആരെയെങ്കിലും പണ്ഡിറ്റ് ജി യുടെ ഭാവനാ ലോകം കാണാന്‍ അവിടുന്ന് അനുവദിച്ചിട്ടുണ്ടോ??
ദൈവം പറഞ്ഞു ' ഉണ്ട്, പക്ഷെ അതില്‍ ചിലര്‍ എന്റെ നിര്‍ദ്ദേശം പാലിക്കാത്തവരാണ്'. ഞാന്‍ ചോദിച്ചു, ഏതു നിര്‍ദ്ദേശം??
പണ്ഡിറ്റ് ജിയുടെ ഭാവനാ ലോകത്തേക്ക് കയറുന്നതിനു മുന്‍പ് സ്വന്തം തലച്ചോറിനെ ഒരു പ്ലാസ്റ്റിക് കവറിലാക്കി പുറത്തു സൂക്ഷിച്ചു കൊള്ളണമെന്ന് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം!!!!!!!!!!!!
അത് പാലിക്കാത്തവരാണ് ഇന്ന് പണ്ഡിറ്റ് ജി യുടെ FANS .......................
പണ്ഡിറ്റ് ജി യുടെ തലേവരയില്‍ തട്ടി വീണ ഞാന്‍, ഫിലോസ്സഫി ഭൂതത്തിന്റെ പുസ്തകത്തില്‍ പണ്ഡിറ്റ് ജി ക്കായി ഭാവിയിലേക്ക് കരുതിയിരുന്ന ചിലവ കാണുവാന്‍ കഴിഞ്ഞിരുന്നു. ഉല്സ്സുകമായ കാത്തിരിപ്പിലേക്ക് പ്രചോദനമാകാന്‍ ഞാന്‍ അവ ചുവടെ കുറിക്കുന്നു..................................
1) പ്രണയവും ദാമ്പത്യ ജീവിതവും 'പുക ചുറ്റിയ കഞ്ഞി പോലെയാണ്'. കയറിയ പുകയുടെ അളവിനനുസ്സരിച്ചാണ് കുടിക്കണോ തുപ്പണോ എന്ന് തീരുമാനിക്കുന്നത്!!
2) വേറെ കഞ്ഞി കിട്ടാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് പലരും 'പുക ചുറ്റിയ കഞ്ഞി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നത്!!
3) പട്ടികള്‍ ലയിന്‍ അടിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് ഉണ്ടോ എന്ന് നോക്കാറില്ല!!
3) പട്ടികള്‍ ലയിന്‍ അടിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് ഉണ്ടോ എന്ന് നോക്കാറില്ല!!
4) ഒരു കുഞ്ഞു ജനിക്കുന്നത് ചെറിയവനായി ആയിരിക്കാം, എന്നാല്‍ അവനാണ് നാളത്തെ വലിയവന്‍!!
5) അനാഥന്‍ എന്നാല്‍ ആരുമില്ലാത്തവനാണ്, എന്നാല്‍ നാഥന്‍ എന്നത് എല്ലാവരു മുള്ളവനല്ല!!
ഇതൊന്നും ഒന്നുമില്ല, പണ്ഡിറ്റ് ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ ഭാവിലെക്കായി ഒരുപാട് കരുതിയിട്ടുണ്ട്. കാത്തിരുന്നു കാണാം......................
[RajeshPuliyanethu,
Advocate,Haripad}
5) അനാഥന്‍ എന്നാല്‍ ആരുമില്ലാത്തവനാണ്, എന്നാല്‍ നാഥന്‍ എന്നത് എല്ലാവരു മുള്ളവനല്ല!!
ഇതൊന്നും ഒന്നുമില്ല, പണ്ഡിറ്റ് ജി യുടെ വിശ്വസ്ത്തരായ കലാഭൂതങ്ങള്‍ ഭാവിലെക്കായി ഒരുപാട് കരുതിയിട്ടുണ്ട്. കാത്തിരുന്നു കാണാം......................
[RajeshPuliyanethu,
Advocate,Haripad}