സമീപകാലത്തു കണ്ട ഏറ്റവും വലിയ തെമ്മാടിത്തമാണ് ഒരു മാസം ആറു ദിവസ്സം വീതം അഞ്ചു മാസം സാലറി കട്ടു ചെയ്യുന്നു എന്ന സർക്കാർ ഉത്തരവ് കത്തിച്ചത്... അഞ്ചു മാസം കൊണ്ട് പിടിക്കുമ്പോൾ അത് ഉദ്യോഗസ്ഥർക്ക് ഭാരമാകുന്നുമില്ല.. എന്നാൽ സർക്കാരിന് ഈ മഹാമാരി സമയത്തു അതൊരു വലിയ സഹായവുമാണ്...
കണക്കുകൾ നിരത്താൻ ഉദ്ദേശിക്കുന്നിലെങ്കിലും പറയുന്നു,, ഇവിടുത്തെ നികുതിയുടെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമായി നൽകിയാണ് ചെലവഴിക്കുന്നത്... അതിനും പുറമെ മരണം വരെ പെൻഷൻ എന്ന സംരക്ഷണം വേറെ... പെൻഷൻ ആരുടെയും ഔദാര്യമല്ല,, നീക്കിവെച്ച വേതനമാണെന്നൊക്കെ കോടതികൾ പറയുമെങ്കിലും,, നികുതിപ്പണത്തിന്റെ പങ്കാണെന്ന് സംശയമില്ലല്ലോ?? Dearness Allowance എന്ന പേരിൽ ലഭിക്കുന്ന അധിക വരുമാനം.. Leave വിറ്റു കിട്ടുന്ന പണം... അങ്ങനെ എന്തെല്ലാം വിധത്തിൽ ഇക്കൂട്ടർ പൊതുപണം കൊണ്ടുപോകുന്നു..
കഴിഞ്ഞ സാമ്പത്തിക മാന്ദ്യ കാലത്തിനു മുൻപ് പ്രൈവറ്റ് സെക്ടറിൽ ലഭിച്ചിരുന്ന ശമ്പളത്തിനു തുല്യമായ വരുമാനം സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല എന്ന് വിഷമം പറഞ്ഞത് പൊതുജനമാണ്... സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും, ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിൽ സന്തോഷവും, അത് ഭരണപ്പാർട്ടിയുടെ നേട്ടവുമായി ചാർത്തിക്കൊടുത്തത് പൊതുജനമാണ്... ഞങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ഇത്രയധികം തുക എന്തിനു സർക്കാർ ഉദ്യോഗസ്ഥർക്കു മാത്രം നൽകുന്നു എന്ന് കണക്കു ചോദിക്കാൻ ഒരു പൊതുജനവും വന്നിട്ടില്ല... അങ്ങനെയുള്ള പൊതു സമൂഹം ആകമാനം ഗതികെട്ടു നിൽക്കുമ്പോൾ നിങ്ങൾക്ക് അതൊന്നും ബാധകമേ അല്ല എന്നാണല്ലേ?? ഈ രീതിയിൽ പൊതു സമൂഹത്തിന്റെ വിഷമതകളുടെ ഭാഗമാകാതെ മാറിനിൽക്കുന്ന വിഭാഗമായി നിങ്ങൾ നിന്നാൽ നികുതിപ്പണം കൈപ്പറ്റുന്നതിന്റെ കൃത്യമായ കണക്കുകൾ പറയിക്കാൻ പൊതുജനം കരുതിക്കൂട്ടിത്തന്നെ ഇറങ്ങിയെന്നു വരും...
''ഞങ്ങൾ ജോലി ചെയ്തിട്ടാണ്, ആരുടെയും ഔദാര്യമല്ല'' എന്നു പറയുന്നവരും ഉണ്ടാകും.. ആത്മാർഥമായി എത്ര സർക്കാർ ഉദ്യോഗസ്ഥർക്ക് പറയാൻ കഴിയും 'ഞങ്ങൾ കൈപ്പറ്റുന്ന ശമ്പളത്തിനു തുല്യമായി ജോലി ചെയ്യുന്നു' എന്ന്...!?? വാങ്ങുന്ന ശമ്പളത്തിന്റെ മൂന്നിരട്ടിക്കു തുല്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കാണാതെയല്ല പറയുന്നത്... നിങ്ങൾത്തന്നെ ഒരു ആത്മപരിശോധന നടത്തണം.. ഇന്ന് ഒരു മാസ്സത്തെ ശമ്പളം ഗഡുക്കളായി നൽകാൻ പറഞ്ഞതിനെ നിങ്ങൾ എതിർക്കുന്നു.. കോവിഡ് കൂടുതൽ നാടിനെ ചുറ്റിപ്പിടിച്ചാൽ വരും മാസ്സങ്ങളിൽ ശമ്പളം നല്കാനില്ല എന്ന നിലപാട് സർക്കാര് സ്വീകരിച്ചു എന്ന് വരും... നിങ്ങൾ എന്തു ചെയ്യും.. രോഗബാധിതനു ചികിൽസയും,, മറ്റുള്ളവന് ആഹാരവും നൽകാൻ ഉള്ള പണം ചെലവഴിക്കുമോ,, നിങ്ങൾക്ക് ശമ്പളം തരാൻ ഉപയോഗിക്കുമോ... പകരം നിങ്ങൾ ആ സന്ദർഭം എങ്ങനെ നേരിടും?? സമരം ചെയ്യുമോ?? അങ്ങനെ വന്നാൽ സർക്കാർ ഉദ്യോഗസ്ഥരെ തെരുവിൽ ജനം നേരിടും.. പിന്നെ നിങ്ങൾക്ക് ഒരു ഓപ്ഷൻ ഉണ്ട്;; പ്രതിഷേധിച്ചു ജോലി രാജി വെക്കാം..
അധ്യാപകർ ഉൾപ്പടെ ഉള്ളവർ ഇത്രയധികം സങ്കുചിത ചിന്താഗതിക്ക് ഉടമകളാണല്ലോ എന്നത് വിഷമമല്ല, അപമാനം ഉണ്ടാക്കുന്നു... സഹജീവികൾ പട്ടിണി കിടക്കുകയോ, മരിച്ചു വീഴുകയോ ചെയ്താലും തങ്ങളുടെ പോക്കറ്റ് നിറഞ്ഞിരിക്കണം എന്ന് കരുതുന്ന ഇവർ എന്തുതരം മനസ്സിന്റെ ഉടമകളാണ്..!!?? ഉത്തരവ് കത്തിച്ച തെമ്മാടികൾക്കു കൂട്ട് നിൽക്കുന്ന നിലപാട് ഏതു രാഷ്ട്രീയ കക്ഷി സ്വീകരിച്ചാലും അവരുടെ സ്ഥാനം കേരളത്തിന്റെ ചവറ്റുകൊട്ടയിൽ ആയിരിക്കും... സംശയമില്ല... പൊതുജനത്തിന്റെ പണം കൊണ്ടു തിന്നു കൊഴുത്ത് ഞങ്ങളുടെ ആവശ്യങ്ങൾക്കു മുൻപിൽ ധാർഷ്ട്യവും, അഹങ്കാരവും കാണിച്ചവരാണ് നിങ്ങൾ.. അതെല്ലാം ഇവിടെയുള്ളവർ സഹിച്ചിട്ടേ ഉള്ളൂ.. എന്നാൽ
ഈ ഗതികെട്ട കാലത്തു തങ്ങളെ വെല്ലുവിളിച്ച നിങ്ങളെ ഈ ജനത ഒരിക്കലും മറക്കില്ല... സത്യം..
കോവിട് പ്രതിരോധ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാൻ വേണ്ടി വിനിയോഗിക്കാനാണ് സർക്കാർ ശമ്പളം പിടിക്കുന്നത്... സാമ്പത്തികരംഗം മെച്ചപ്പെടുമ്പോൾ തിരികെത്തരാം എന്ന ഉറപ്പും നിങ്ങളെ സന്തോഷിപ്പിക്കുന്നില്ല.. നിങ്ങളും കോവിടിന് അതീതരൊന്നുമല്ല.. നിങ്ങൾ കാശുവാങ്ങി അടുക്കിവെച്ചു സ്വകാര്യ ആശുപത്രിയിൽ ഫൈവ് സ്റ്റാർ ചികിത്സ നേടാമെന്നും കരുതേണ്ട... സർക്കാർ ആസ്പത്രി വഴിയേ നിങ്ങൾക്കും രക്ഷ കിട്ടുകയുള്ളൂ... എന്തായാലും സർക്കാർ ഉദ്യോഗസ്ഥരിലെ ചിലരുടെയെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ ആഴം കാണാൻ പറ്റി.. സന്തോഷം...
[Rajesh Puliyanethu
Advocate, Haripad]