ഗുജറാത്തിൽ തുടർച്ചയായ ഇരുപത്തിരണ്ടു വർഷത്തെ ഭരണത്തിന് ശേഷവും ബിജെപി അധികാരം നിലനിർത്തുന്നു... മറ്റേതൊരു സംസ്ഥാനത്തെ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴും അതിനെയെല്ലാം ഗുജറാത്തുമായി ബന്ധിപ്പിച്ചു സംസാരിക്കാൻ ബിജെപിയും,, പ്രതിപക്ഷവും ശ്രമിക്കാറുണ്ടായിരുന്നു... അനുകൂലമായും,, പ്രതികൂലമായും!! അതിനു കാരണം രാജ്യത്തു നിലനിൽക്കുന്നത് രണ്ടു തരം രാഷ്ട്രീയമായതിനാലാണ്... ഒന്ന് മോഡി അനുകൂല രാഷ്ട്രീയവും,, മറ്റൊന്ന് മോഡി വിരുദ്ധ രാഷ്ട്രീയവും...!! മോഡി വിരുദ്ധ രാഷ്ട്രീയ പ്രചാരകർ ഗുജറാത്തിനെ നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായി കണ്ടു പ്രവർത്തിക്കുന്നതിനാൽ, ഗുജറാത്തിൽ ബിജെപിക്ക് ഉണ്ടാകുന്ന പരാജയം ശ്രീ നരേന്ദ്രമോദിയുടെ ആകമാനമായ പരാജയമെന്നു കണ്ട് അദ്ദേഹത്തിനെതിരെ രാജ്യവ്യാപകമായി ആക്രമണം അഴിച്ചു വിടാം എന്ന് കരുതി... നോട്ടു നിരോധനവും,, മുത്തലാക്കും,, ജി. സ്. റ്റി തുടങ്ങി ശ്രീ മോദിയുടെ നയപരിപാടികളുടെ ആകമാനമായ പരാജയമായി ബിജെപി ക്ക് ഗുജറാത്തിൽ ഉണ്ടാകുന്ന പരാജയത്തെ വിനിയോഗിക്കാം എന്നും അവർ കണക്കുകൂട്ടി....
അമേരിക്കയിൽ നിന്നും ഊർജ്ജപഠന ക്ലാസ് കഴിഞ്ഞു വന്ന ശ്രീ രാഹുൽ ഗാന്ധിയായിരുന്നു മോഡി വിരുദ്ധപക്ഷത്തിന്റെ അമരക്കാരൻ... പതിവിനു വിരുദ്ധമായ ഊർജ്ജം രാഹുലിൽ കാണാൻ കഴിഞ്ഞിരുന്നു എന്നത് സത്യം തന്നെയായിരുന്നു.. കമ്യുണിസ്റ്റുകൾ ഗാലറിയിൽപ്പോലും ഇല്ലാതിരുന്ന തെരഞ്ഞെടുപ്പ് ആയിരുന്നു എങ്കിൽക്കൂടി രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ഇക്കൂട്ടരുടെയും ഹൃദയം കൊണ്ടുള്ള ആശീർവാദം രാഹുലിനൊപ്പമായിരുന്നു.... കൂടാതെ രാജ്യസ്നേഹവും, ദേശീയതയും ഉയർത്തിപിടിക്കുന്ന ബിജെപി രാഷ്ട്രീയത്തിന്റെ വിമർശകരും രാഹുലിനൊപ്പം കൂടി... ബിജെപി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം ന്യൂനപക്ഷ വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവരും രാഹുലിനു പിന്നിൽ അണി നിരന്നു... അതിനൊപ്പം തന്നെ ടൈംസ് ഓഫ് ഇന്ത്യ,, റിപ്പബ്ലിക് തുടങ്ങിയ ചാനലുകളൊഴികെയുള്ള ചാനലുകളും രാഹുലിന് അവരാൽ കഴിയുന്ന പിന്തുണ നൽകി.... ഹാർദ്ദിക് പട്ടേലിനെപ്പോലെ ജാതിയല്ലാതെ രാഷ്ട്രീയം ഒന്നുംതന്നെ പറയാനില്ലാത്ത നേതാക്കന്മാർക്കൂടി പിന്നിൽ നിരന്നതോടെ ബിജെപി യെ നേരിടാനുള്ള എല്ലാ ശസ്ത്രങ്ങളും തന്റെ പക്കലുണ്ടെന്ന് രാഹുൽ ആത്‌മവിശ്വാസം കൊണ്ടു... രാഹുലിൽ പ്രകടമായിരുന്നു എന്ന് മുൻപ് പറഞ്ഞ 'പതിവിനു വിരുദ്ധമായ ഊർജ്ജം' ഈ സന്നാഹങ്ങൾ നൽകിയ ആത്മവിശ്വാസ്സത്തിൽ നിന്നും രൂപം കൊണ്ടതാകാം...!!??
നരേന്ദ്ര മോഡിയുടെ ജനപ്രീതിയെ കുറക്കുന്നതൊന്നും പ്രായോഗികമായി നടപ്പിലാക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല എന്നതാണ് സത്യം... മോഡിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങൾ ഗുജറാത്തിൽ ഒഴിവാക്കണമെന്ന് കൊണ്ഗ്രെസ്സ് തന്നെ പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ നേതാക്കന്മാർക്ക് നിർദ്ദേശം നൽകിയത് മോഡിയുടെ സ്വാധീനം നശിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല എന്ന തിരിച്ചറിവാണ് കാണിക്കുന്നത്.. നരേന്ദ്രമോദി വിദ്വെഷത്തിന്റെ രാഷ്ട്രീയം കളിക്കുന്നു എന്ന് കോൺഗ്രസ്സ് പറഞ്ഞു എങ്കിലും അത് പൊതുജനസമക്ഷം വിവരിക്കുന്നതിൽ അവർ പരാജയപ്പെട്ടുപോയി... നരേന്ദ്രമോഡി അപ്പോഴും ദേശീയതയിലും,, രാഷ്ട്ര സുരക്ഷയിലും ഊന്നിയ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടേ യിരുന്നു... 'ജനങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു എങ്കിലും രാജ്യത്തിന്റെ ഭാവി നന്മയെ കരുതി പൊതുജനം അതു സഹിച്ചു' എന്ന് ബിജെപി തന്നെ സമ്മതിച്ച നോട്ടു നിരോധനത്തിലും, ജി സ് ടി യിലും മോഡി പറഞ്ഞത് വികസനത്തിന്റെയും, രാജ്യനന്മയുടെയും നയവും രാഷ്ട്രീയവും ആയിരുന്നു... അതിൽ വികസ്സനമില്ല, ജനദ്രോഹമേ ഉള്ളൂ എന്ന് മൈക്കിന്റെ മുൻപിൽ വിളിച്ചു പറയാൻ രാഹുൽ ശ്രമിച്ചെങ്കിലും ജനം ചെവികൊടുത്തില്ല.. ''ഗബ്ബർ സിംഗ് ടാക്സ്'' എന്ന് ജി സ് ടി യെ രാഹുൽ വിശേഷിപ്പിച്ചതിനെ സൂപ്പർ ഡയലോഗ് ആയി രാഹുൽ ഫാൻസ് ഉയർത്തിക്കാട്ടി എങ്കിലും കഴിഞ്ഞ യു പി എ സർക്കാർ കാലത്ത് ആകമാനം എട്ടുലക്ഷം കോടിയിൽ മേലെ അഴിമതി നടത്തിയ യഥാർത്ഥ ഗബ്ബർ സിങ്ങുകളെ ജനം മറന്നിരുന്നില്ല എന്ന സത്യം കോൺഗ്രസ്സ് മനസ്സിലാക്കിയില്ല....
ബിജെപി വർഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു എന്ന് വിമർശിച്ച കോൺഗ്രസ്,, ഹാർദിക് പട്ടേലിനെപ്പോലെ ജാതി മാത്രം പറഞ്ഞു വോട്ടുപിടിക്കാൻ അറിയുന്നവരെ ചേർത്തുനിർത്തി എന്താണ് ജാതി രാഷ്ട്രീയം എന്ന് പറഞ്ഞു കൊടുത്തു... ജനം ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് അവർ മറന്നു പോയി... പട്ടേൽ വിഭാഗത്തിന്റെ വോട്ടുകളെ ഹർദ്ദിക്കിൽക്കൂടി ഉറപ്പിച്ചു നിർത്താൻ കോൺഗ്രസ്സ് ശ്രമിച്ചപ്പോൾ അത്രനാളും അവർക്കു ലഭിച്ചു കൊണ്ടിരുന്ന ചില ഓ ബി സി വിഭാഗങ്ങളുടെ വോട്ടുകൾ ചോർന്നു പോകുന്നത് അവർ അറിഞ്ഞില്ല.. നരേന്ദ്ര മോദിയുടെ ബി ജെ പി കഴിഞ്ഞ ഇരുപത്തിരണ്ടു വര്ഷം ഗുജറാത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾക്ക് പകരമായില്ല കോൺഗ്രസ്സ് നടത്തിയ ഈ കൂട്ടുകെട്ടുകൾ ഒന്നും തന്നെ...
ക്ഷേത്രങ്ങളിൽ നിന്നും പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചപ്പോൾ 'തങ്ങൾ ബിജെപി യെ വിമർശിക്കുന്ന വർഗ്ഗീയ രാഷ്ട്രീയം എന്താണെന്ന് ശരിയായരീതിയിൽ തങ്ങൾ കാട്ടിത്തരാം' എന്നാണു ജനങ്ങൾ വായിച്ചെടുത്തത്.... അത്രനാളും ഹിന്ദു വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും,, ന്യൂനപക്ഷ പ്രീണനം നയമായി മാറ്റുകയും ചെയ്ത കോൺഗ്രസ്സിന്റെ ഈ വ്യതിചലനം പരിഹാസം ജനിപ്പിച്ചു എന്നതിനപ്പുറം ഒരു രാഷ്ട്രീയ നേട്ടവും അവർക്കുണ്ടാക്കിയില്ല... അമ്പലങ്ങളിൽ കയറിയിറങ്ങി നടന്ന രാഹുലിനെ കുറച്ചധികം തീവ്ര മത നിലപാട് പുലർത്തുന്ന മുസ്ളീം വോട്ടർമാരും വിട്ടുകളഞ്ഞു എന്നുവേണം കരുതാൻ.... മുൻപ് ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണക്കുന്ന രാഷ്ട്രീയ നയം സ്വീകരിച്ചു വന്ന കോൺഗ്രസ്സിന്റെ ഈ മാറ്റം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു..
ദേശീയതയിൽ ഊന്നിയ,, രാജ്യസ്നേഹവും സുരക്ഷയും മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം പറയാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതായിരുന്നു അവരുടെ പരാജയകാരണങ്ങളിൽ പ്രധാനമായ ഒന്ന്... മതേതരത്വത്തിന്റെ വക്താക്കൾ എന്ന് സമൂഹത്തോടു വിളിച്ചു പറയുന്നു എന്ന് വരുത്തി തീർക്കുന്നതിനും,, മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുന്നതിനും കോൺഗ്രസ്സ് കണ്ടിരുന്ന പതിവ് മാർഗ്ഗം ഹിന്ദുവിനെ തള്ളിപ്പറയുകയും,, ഇസ്ളാമിക തീവ്രവാദികളെ വരെ പിന്തുണച്ചു കൊണ്ടും ആയിരുന്നു... അങ്ങനെ ഉള്ളവർ ഇലക്ഷൻ ആകുമ്പോൾ അമ്പലങ്ങളിൽ വന്നിട്ട് എന്തു പ്രതിഫലനം സൃഷ്ടിക്കാനാണ്... നരേന്ദ്രമോഡിയെ സ്ഥാനപ്രഷ്ടനാക്കണമെന്ന് പാകിസ്ഥാനിൽ പോയി അവരോട് സഹായം അഭ്യർത്ഥിച്ച മണിശങ്കർ അയ്യരെ പിന്തുണക്കുന്ന നിലപാട് കോൺഗ്രസ്സ് സ്വീകരിച്ചത് ആത്മാഭിമാനം ഉള്ള പൊതുജനം ഈ തെരഞ്ഞെടുപ്പിലെന്നല്ല;; ഒരു തെരഞ്ഞെടുപ്പിലും മറക്കില്ല... അതേ മണിശങ്കർ തെരഞ്ഞെടുപ്പു വേളയിൽ മോഡിയെ അവഹേളിച്ച സംഭവത്തിൽ രാഹുൽ തന്നെ മുൻകൈ എടുത്തു മാപ്പു പറയിപ്പിച്ചപ്പോൾ കോൺഗ്രസ്സ് പാർട്ടി വ്യക്തമാക്കുന്ന ഇരട്ടത്താപ്പ് എല്ലാവർക്കും ബോദ്ധ്യമായി... ഗുജറാത്തിലെ പരാജയം കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം മുൻപോട്ടുവെച്ച സമീപനങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും പരാജയമല്ല... മറിച് ദേശീയ തലത്തിൽ അവർ സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളുടെയും,, പ്രീണനങ്ങളുടെയും,, നട്ടല്ലില്ലായ്മയുടെയും പരിണിത ഫലം കൂടിയാണ്...
നോട്ടു നിരോധനവും,, ജി സ് ടി യും ഗുജറാത്തിലെ കർഷകരുടെയും,, വ്യവസ്സായികളുടെയും നട്ടെല്ലൊടിച്ചെന്ന് മോഡി വിരുദ്ധ മാധ്യമങ്ങളും പരമാവധി പ്രചാരണം നൽകി... അതൊന്നും രാഷ്ട്രീയമായി ബി ജെ പി യെ ബാധിച്ചില്ല എന്നതിന്റെ തെളിവാണ് ഗുജറാത്തിലെ വ്യവസ്സായ മേഘലയിൽ നിന്നും,, നഗര പ്രദേശങ്ങളിൽ നിന്നും ബി ജെ പി ക്കു ലഭിച്ച വോട്ടുകൾ സൂചിപ്പിക്കുന്നത്... അതേ സമയം തന്നെ ആദിവാസ്സി മേഘലകളിൽ നിന്നും ബി ജെ പി ക്ക് ഉണ്ടായ വോട്ടു വർദ്ധനവ് ഹരിജന ന്യൂനപക്ഷങ്ങൾക്കു വിരുദ്ധമാണ് ബി ജെ പി എന്ന പ്രചാരണവും വിലപ്പോയില്ല എന്ന് മനസ്സിലാക്കാം... ശ്രീ നരേന്ദ്ര മോഡി എന്ന വ്യക്തിയിൽ ജനങ്ങൾ വിശ്വാസ്സം അർപ്പിച്ചിരിക്കുന്നു എന്നുവേണം നമ്മൾ കാണേണ്ടത്... അദ്ദേഹം സ്വീകരിക്കുന്ന നോട്ടുനിരോധനം പോലെയുള്ള ചില കടുപ്പമേറിയ തീരുമാനങ്ങളും അതിൽ നിന്നും ഉണ്ടായേക്കാവുന്ന ചെറിയകാല ബുദ്ധിമുട്ടുകളും രാജ്യനന്മയെ മാത്രം ലക്ഷ്യമാക്കിയാണെന്ന് അവർ മനസ്സിലാക്കുന്നു....
കോൺഗ്രസ്സ് ഇപ്പോഴും രാഷ്ട്രീയം പറയാൻ മറന്നു പോകുന്നു എന്നതും ആ പാർട്ടിയുടെ പാപ്പരത്വവും ച്യുതിയുമാണ് വിളിച്ചു പറയുന്നത്... ഇന്നും അവർ നരേന്ദ്ര മോഡിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അദ്ദേഹം പണ്ടിട്ട കോട്ടും,, വിദേശ യാത്രയും,, കൂളിങ് ഗ്ലാസ്സും,, കഴിച്ച കൂണും ഒക്കെയാണ്... ഇതു കേൾക്കുമ്പോൾ നിഷ്പക്ഷരായ പൊതുജനം ചിരിച്ചു കൊണ്ടു പറയുന്നു.... ''മോഡിക്കെതിരെ ഇതൊക്കയേ നിങ്ങൾക്കു പറയാനുള്ളൊ,, നാണമാകുന്നില്ലേ കോൺഗ്രെസ്സെ...."
കോൺഗ്രസ്സ് ദേശീയ തലത്തിൽ വിളിച്ചു പറയുന്ന പാകിസ്ഥാൻ അനുകൂല സമീപനങ്ങൾ രാജ്യത്തിനുള്ളിലെ ദേശീയ വാദികളായ മുസ്ളീം ജനതയുടെ അടക്കം വിരോധം വിളിച്ചു വരുത്തിയിട്ടുണ്ട്... രാജ്യത്തിനുള്ളിലെ മുസ്ളീം ജനതയുടെ വോട്ട് തങ്ങളിലേക്ക് അടുപ്പിച്ചു നിർത്തുന്നതിന് എന്തിനാണ് നിങ്ങൾ പാകിസ്ഥാനെ കൂട്ട് പിടിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്... മന്മോഹൻ സിങ്ങും, കാര്സസായിയും, മണിശങ്കറും, പാകിസ്ഥാൻ പ്രതിനിധികളും നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ പൊതുജനം സംശയത്തോടെ നോക്കിക്കണ്ടത്;; സംശയം ജനിപ്പിക്കത്തക്ക സമീപനങ്ങളും, പ്രസ്ഥാവനകളും കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും മുൻപിനാൽത്തന്നെ ഉണ്ടായിട്ടുള്ളതിനാലാണ്...!! ഈ കാരണങ്ങളെല്ലാം ജനങ്ങൾ പോളിംഗ് ബൂത്തിൽ പരിഗണിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാൻ....
തീവ്രവാദികളെ സംരക്ഷിക്കുന്നതും,,, അവർക്കനുകൂലമായി സംസാരിക്കുന്നതുമല്ല മുസ്‌ലീം സംരക്ഷണം എന്നും,, മോഡിക്കു മേൽ വിജയം നേടാൻ പാകിസ്ഥാനികളല്ല, ഇവിടുത്തെ ജനങ്ങളാണ് സഹായിക്കേണ്ടതെന്നും,, ജാതി രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല എന്നും,, മോഡി മുന്നോട്ടു വെയ്ക്കുന്ന നയങ്ങളെ അടിസ്ഥാനമില്ലാതെ എതിർക്കുകയും,, അവയെ വസ്തുനിഷ്ഠമായി വിശദീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്‌താൽ ജനങ്ങൾ വിശ്വസിക്കുകയില്ലെന്നും,, ഒ വൈ സിയും മറ്റുമല്ല ജനങ്ങൾ കണക്കിലെടുക്കുന്ന നേതാക്കളെന്നും,, മാധ്യമ പിന്തുണ ഉണ്ടെങ്കിൽ എല്ലാമായില്ലെന്നും,, രാഷ്ട്രീയ വിമർശനത്തിന് മോഡിയുടെ കോട്ടും,, കൂണും അല്ല മാർഗ്ഗമെന്നും ഒക്കെ തിരിച്ചറിയുന്ന കാലത്താണ് കോൺഗ്രസ്സ് പാർട്ടിക്ക് തിരിച്ചു വരവ് സാധ്യമാകുന്നത്....
ഇടതു പക്ഷ,, വലതു പക്ഷ,, വിഭാഗങ്ങളുടെയും,, തീവ്ര ഇസ്‌ലാമിക വിഭാഗങ്ങളുടെയും,, ഫാസിസ്റ്റു വിരുദ്ധർ എന്ന് സ്വയം അവരോധിക്കപ്പെട്ട കുറേ കോമരങ്ങളുടെയും,, കപട മതേതര വാദികളുടെയും,, മാധ്യമ കൂട്ടായ്മയുടെയും പാനലിനെ തോൽപ്പിച്ചു അധികാരം നിലനിർത്തിയ ബി ജെ പി ക്ക് എല്ലാവിധ അഭിനന്ദനങ്ങളും,, ഒപ്പം അഭിവാദ്യങ്ങളും.....
[Rajesh Puliyanethu
Advocate, Haripad] @ PuliyanZ