തെരഞ്ഞെടുപ്പു കുരുക്ഷേത്ര യുദ്ധത്തിൽ അടിപതറി പ്രതീക്ഷയറ്റ് കൊണ്ഗ്രാസ് പടനയിച്ചു നിൽക്കുകയാണ് സർവ്വ സൈന്യാധിപൻ രാഹുകാല പ്രതിനിധി ഉത്തരൻ... ഇവിടെ ഒരു വ്യത്യാസ്സം മാത്രം.. ഉത്തരൻ പാണ്ഢവ പക്ഷത്തെ ഏക ഭീരുവായിരുന്നെങ്കിൽ ഇവിടെ ഭീരുക്കളുടെ പടനയിക്കുന്ന അവർക്കൊത്ത സൈന്യാധിപനാണ് ഉള്ളത്.. കുരുക്ഷേത്രത്തിൽ യുദ്ധത്തിൽ ഉത്തരൻ സത്യത്തിന്റെയും, നീതിയുടെയും,രാജ്യരക്ഷയുടെയും ഭാഗത്തായിരുന്നെങ്കിൽ ആധുനിക ഉത്തരന് പ്രശ്നം നിലനിൽപ്പും, വൈറ്റിൽ പെഴപ്പുമാണ്!! കാരണം ഈ യുദ്ധം തോറ്റാൽ സൈന്യാധിപനെ പിന്നെ ആരും മൈൻഡ് ചെയ്യില്ല... പുതിയ പടത്തലവനെ തിരയുന്ന ശബ്ദം പാളയത്തിൽ ഇപ്പോഴേ കേൾക്കുന്നുമുണ്ട്... എന്തിനാ ഒരുപാടു തിരയുന്നത്?? പടത്തലവന്റെ ഒരു പുതിയ പടച്ചട്ടക്ക് ഒടപ്പെറന്നോള് തന്നെ ഓർഡർ ചെയ്തിരിക്കുകയാണെന്നാ പുതിയ വിവരം... പിതാശ്രീ സ്വർഗ്ഗം പൂകുന്നതിനു മുൻപുതന്നെ പുത്രിയെ രാജ്ഞിയാക്കണമെന്ന് മൂന്നു വഴികളുള്ള അങ്കിളിനോട് പറഞ്ഞിട്ടുമുണ്ടത്രേ!! അതങ്ങേര് കൈയ്യും കാലും വെറച്ചു നിൽക്കുമ്പോൾ തന്നെ വിളിച്ചും പറഞ്ഞു... എങ്ങനേം യുദ്ധം ജയിച്ചേ മതിയാകൂ... പക്ഷെ എങ്ങനെ ജയിക്കും?? അങ്ങേപടയുടെ തലവന്റെ പേര് കേട്ടിട്ടുതന്നെ ഒന്നും രണ്ടും ഒന്നിച്ചു കഴിയുന്ന ലക്ഷണമാണ്... യുദ്ധം എങ്ങനെയും ജയിക്കണം!! അമ്പും വില്ലും വാളും പരിജയും ഒന്നും ഏക്കത്തില്ല... ഇരുമ്പാണി മാറ്റി മുളയാണി വെക്കുന്ന പടയാളികളാ കൂട്ടും...! ഓ,ഇരുമ്പാണി വെച്ചിട്ടും വലിയ കാര്യമൊന്നുമില്ല... കയ്യും കാലും വെറക്കു മ്പോൾ ബ്രഹ്മാസ്ത്രം കിട്ടിയിട്ടും എന്തിനാ ?? എന്തായാലും യുദ്ധം ജയിച്ചേ മതിയാകൂ!! ഒന്നും നടന്നില്ലേ അമേദ്യം വാരി എറിഞ്ഞായാലും എതിരാളിയെ നാറ്റിക്കുകയും, തോൽപ്പിക്കുകയും തന്നെ ചെയ്യും!!
രാഹുൽ ഗാന്ധി നയിക്കുന്ന കൊണ്ഗ്രെസ്സ് പട തെരഞ്ഞെടുപ്പു ഗോദായിൽ പരാജയം മുന്നിൽക്കണ്ട് വിഷണ്ണരായി ഇരിക്കുകയാണ്.. ആരെയും മലർത്തിയടിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഇടക്കിടക്ക് വീമ്പും പറയുന്നുണ്ട് യുവാവേശം!!... മഹാഭാരതത്തിലെ പപ്പുപിള്ള ഉത്തരനെപ്പോലെ..!! പക്ഷെ നമ്പറുകൾ ഒന്നും അങ്ങോട്ട് ഏക്കുന്നുമില്ല.. [[രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!!]] യുദ്ധം അനിവാര്യം തന്നെയാണ്.. യുദ്ധം ചെയ്യാതെ നിവൃത്തിയില്ല.. പക്ഷെ തോറ്റമ്പുമെന്നത് സുനിശ്ചിതം.. പിന്നെ തന്റെ ഗതി അധോഗതി.. അപ്പോഴാണ് ശ്രീ നരേന്ദ്രമോഡി മുൻപ് വിവാഹിതനായിരുന്നതാണെന്നുള്ള വാർത്തകൾ പുറത്തു വന്നത്.. എന്ത് നാറിത്തരം കാട്ടിയാലും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് കരുതിയിരുന്ന കൊണ്ഗ്രെസ്സുകാർക്ക് യുദ്ധഭൂമിയിൽ വീണുകിട്ടിയ വൈക്കോൽ ശരമായി മോഡിയുടെ വിവാഹവാർത്ത...
പൊതുവെ സ്ത്രീ പീഡന കഥകളിൽ ആവേശം കാട്ടാറുള്ള യുവാവേശക്കാർ ഒരു പീഢനക്കഥ പ്രചരിപ്പിക്കുന്നത് പോലെ ശ്രീ നരേന്ദ്ര മോഡി വിവാഹിതനാണെന്നുള്ള വാർത്ത വിറ്റഴിച്ച് നേട്ടമുണ്ടാക്കാമെന്ന് കരുതി... മുൻപ് 'ചായക്കടക്കാരൻ' എന്ന് വിളിച്ച് ശ്രീ നരേന്ദ്ര മോഡിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചപ്പോൾ സമൂഹത്തിൽ നിന്നും കിട്ടിയ തിരിച്ചടിപോലെയായി ഇതിന്റെയും ഫലം എന്ന് മാത്രം.. ശ്രീ നരേന്ദ്ര മോഡി ഏതോ പെണ്ണുകേസ്സിൽപ്രതിയായിരുന്നു എന്നനിലയിൽ പ്രചരിപ്പിക്കാനും അവർ ശ്രമിച്ചു.. തുടർച്ചയായി കൊണ്ഗ്രസ്സിനെ വിജയിപ്പിച്ചതുകൊണ്ട് നമ്മുടെ രാജ്യത്തെ ജനങ്ങളെല്ലാം വിഡ്ഢികൾ ആണെന്ന് അവർ തെറ്റിധരിച്ചു.. അത്രേയുള്ളൂ.. സമൂഹം തിരിഞ്ഞുനിന്നു ചോദിച്ച ചോദ്യങ്ങളിൽ പപ്പുപിള്ളക്കും അനുചരന്മാർക്കും ഉത്തരം മുട്ടി ഉണ്ട വിഴുങ്ങിയതുപോലെ ഇരിക്കേണ്ടിവന്നു.. നാണം കെട്ടവന്മാർക്ക് വോട്ട് തെണ്ടുന്നതിന് അന്തസ്സുള്ള ഒരു കാരണം പോലുമില്ല.. അതുകൊണ്ട് പുതിയതൊന്ന് കണ്ടു പിടിച്ചു...!! "ശ്രീ നരേന്ദ്ര മോഡി കുഞ്ഞിലേ പെണ്ണുകെട്ടിയതാ, കല്യാണത്തിന് ആരേം വിളിച്ചില്ല" അതാ പുതിയ പരാതി...! ശ്രീ നരേന്ദ്ര മോഡിയെ ശൈശവ വിവാഹം കഴിച്ചതിന് കേസ്സെടുത്തു ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉടനെതന്നെ പപ്പുപിള്ള കൊണ്ഗ്രെസ്സ് കോടതിയെ സമീപിക്കുന്ന കാഴ്ച്ചയും നമുക്ക് കാണാം!!
യാഥാർഥ്യത്തിലേക്ക് ഒന്ന് കണ്ണോടിക്കൂ.... ശ്രീ നരേന്ദ്ര മോഡി നന്നേ ചെറുപ്പത്തിൽ, നാട്ടിൽ നിലനിന്നിരുന്ന അന്നത്തെ കസ്റ്റം എന്ന നിലയിൽ ശാരദ എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നു... വിവാഹാനന്തരം ദിവസ്സങ്ങൾക്ക് ശേഷം അവർ പിരിയുന്നു.. വിദ്യാഭ്യാസം നേടാൻ ആസ്ത്രീയെ ഉപദേശിച്ച് അദ്ദേഹം തന്റെ പൊതുപ്രവർത്തന ജീവിതത്തിലേക്ക് തിരിയുന്നു.. ഏകദേശം നാല്പ്പത്തിഅഞ്ചു വർഷങ്ങൾക്കു മുൻപ് നടന്ന ആ സംഭവം അവിടെ അവസ്സാനിക്കുന്നു... ശ്രീ നരേന്ദ്ര മോഡിയുടെ വിവാഹം രാജ്യമാകമാനം ചർച്ചചെയ്യുന്നത് ഇപ്പോൾ മാത്രം.. ഈ തെരഞ്ഞെടുപ്പു വേളയിൽ; അദ്ദേഹം നാമനിർദ്ദേശപത്രികയിൽ തന്റെ ഭാര്യയുടെ പേര് എഴുതുമ്പോൾ മാത്രം!!
ആരുടെയും സ്വകാര്യ ജീവിതം; അത് ബെഡ്റൂമിലേത് ആയാലും ശരി, ബാത്ത് റൂമിലേത് ആയാലും ശരി, ഒളിക്യാമറ വെച്ച് പകർത്തി ലോകത്തിനു മുൻപിൽ പ്രദർശിപ്പിച്ച് കിട്ടുന്ന ചില്ലറ വാങ്ങി പോക്കറ്റിലിട്ട് ജീവിക്കുന്ന 'പാപ്പരാസ്സി' സംസ്ക്കാരമുള്ളവർക്കല്ലാതെ ശ്രീ നരേന്ദ്ര മോഡിയുടെ വിവാഹകഥ പാടിനടക്കാൻ ആർക്കാണ് തോന്നുക...?? അതിൽ നിന്നും നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നവർക്ക് ഒരു 'പിമ്പിന്റെ' സംസ്ക്കാരം പോലുമില്ല, നിസ്സംശയം!!
ശ്രീ നരേന്ദ്ര മോഡി ഇതുവരെ എന്തുകൊണ്ട് വിവാഹം രഹസ്യമാക്കി വെച്ചു എന്നതാണ് കൊണ്ഗ്രെസ്സിന്റെ ചോദ്യം.. രാജ്യമൊട്ടാകെ തന്റെ വിവാഹജീവിത രഹസ്യങ്ങൾ പാടിനടക്കേണ്ട എന്ത് ആവശ്യമാണ് ഒരു രാഷ്ട്രീയ നേതാവിനുള്ളത്?? പിന്നെ സോണിയാ ഗാന്ധിയെപ്പോലെ വിവാഹത്തിന്റെ ബലത്തിൽ കിട്ടിയ അധിക്കാരവും, അവകാശവുമല്ല ശ്രീ നരേന്ദ്ര മോഡിക്കുള്ളത്.. മറിച്ച് രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേടിയ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്..
ശ്രീ നരേന്ദ്ര മോഡി 'തന്റെ ഒറ്റയാൾ ജീവിതം രാഷ്ട്രത്തിന് ഉപകാരപ്രദമാകും' എന്ന് പറഞ്ഞതിനെയും കൊണ്ഗ്രെസ്സ് ചോദ്യം ചെയ്യുന്നു.. വിവാഹിതനായ ഒരാൾ അത് മറച്ചു വച്ചാണ് 'താൻ കുടുംബരഹിതൻ' എന്ന് പറഞ്ഞതെന്നാണ് അവരുടെ ഭാഷ്യം... കുടുംബ ജീവിതം വിവാഹത്തിന് ദിവസ്സങ്ങൾക്ക് ശേഷം ഉപേഷിച്ചവന് എന്ത് കുടുംബമാണ് ഉള്ളത്?? അതുവഴി എന്ത് ജനവഞ്ചനയാണ് ശ്രീ നരേന്ദ്ര മോഡി ചെയ്തത്?? മുഴുവൻ സമയപൊതു പ്രവർത്തകനാണ് താൻ എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നതെന്ന് കൊണ്ഗ്രെസ്സ് പോട്ടെന്മാർക്ക് ഒഴികെ ആർക്കും മനസ്സിലാകും.. അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ 'കുറ്റ സമ്മതം' എന്ന് വിശേഷിപ്പിക്കുന്നവരുടെ വാദത്തിനും നിലനിൽപ്പില്ല!! കാരണം ഏതൊരു പ്രവർത്തിയും പിന്നീടോരുകാലത്ത് വെളിപ്പെടുത്തുന്നത് 'കുറ്റസമ്മതം' ആകുന്നില്ല.. മറിച്ച് കുറ്റകരമായ ഒരുപ്രവർത്തി പിന്നീട് വെളിപ്പെടുത്തുന്നതാണ് 'കുറ്റസമ്മതം'!!
ഇപ്പോൾ എന്തുകൊണ്ട് ശ്രീ നരേന്ദ്ര മോഡി തന്റെ വിവാഹജീവിതം വെളിപ്പെടുത്തി എന്ന് ചോദിക്കുന്നവരുമുണ്ട്.. അതിന്റെ ഉത്തരവും വ്യക്തമാണ്.. തെരഞ്ഞെടുപ്പു കമ്മീഷൻ നാമ നിർദ്ദേശപത്രികയുടെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം എന്ന കർശനനിർദ്ദേശം പുറപ്പെടുവിച്ചതിനാൽ മാരിറ്റൽ സ്റ്റാറ്റസ്സ് വെളിപ്പെടുത്തേണ്ടി വന്നു.. ഒരു സാങ്കേതികമായ കർത്തവ്യം മാത്രം.. അത് സത്യ സന്തതയൊടെ അദ്ദേഹം നിർവഹിക്കുകയും ചെയ്തു.. മറിച്ച് നടന്നത് ഒരു ശൈശവ വിവാഹമായിരുന്നിട്ടു കൂടി അത് ഒളിച്ചു വെച്ച് കളവു പ്രവർത്തിക്കുകയല്ല അദ്ദേഹം ചെയ്തത്.. അല്ലെങ്കിൽ കൊണ്ഗ്രെസ്സ് കാർ ചെയ്യുന്നത് പോലെ 'തെളിവു കൊണ്ടുവരൂ' എന്ന് വെല്ലുവിളിക്കാമായിരുന്നു... അങ്ങനെയെങ്കിൽ നാല്പ്പത്തി അഞ്ചു വർഷത്തിനു മുൻപുള്ള തെളിവും തേടി 'യുവാവേശം' അലഞ്ഞെനേം!!
ശ്രീ നരേന്ദ്ര മോഡിക്കെതിരെ ശ്രീമതി ശാരതാ ബെന്നിന് യാതൊരു പരാതികളുമില്ല.. അതുകൊണ്ട് എതിരാളികൾക്ക് പാടി നടക്കാം, എന്നതിനപ്പുറം ശ്രീ നരേന്ദ്ര മോഡി യുടെ വിവാഹം അവർക്ക് യാതൊരു പ്രയോജനവും ചെയ്യില്ല.. അല്ലെങ്കിൽ പിന്നെ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ നാല്പ്പത് വർഷം മുൻപ് ശ്രീ നരേന്ദ്ര മോഡി പീഡിപ്പിച്ചു എന്ന് പറഞ്ഞ് ഒരു പരാതി കൊടുത്തു നോക്കട്ടെ.. തെരഞ്ഞെടുപ്പല്ലേ എന്തെങ്കിലും പ്രയോജനം ചെയ്യാതിരിക്കില്ല...
പെണ്ണു കേസ്സുകളുടെയും, ജാര സന്തതികളുടെയും ചരിത്രം ആവോളം പറയാനുള്ള കൊണ്ഗ്രെസ്സിനു വീണുകിട്ടിയ നിധി പോലെയായിരുന്നു ശ്രീ നരേന്ദ്ര മോഡിയുടെ വിവാഹ കഥ... പക്ഷെ അത് പാടി നടന്നത് പൊതു സമൂഹത്തിനു മുൻപിൽ കൊണ്ഗ്രെസ്സിന്റെ നിലവാരമില്ലായ്മയെ കൂടുതൽ വ്യക്തമാക്കുന്നതിനെ കഴിഞ്ഞുള്ളൂ... ശ്രീ നരേന്ദ്ര മോഡിയെ പൊതു സമൂഹത്തിനു മുൻപിൽ ഇകഴ്ത്തിക്കാട്ടാൻ നടത്തിയ എല്ലാ ശ്രമങ്ങളും ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഒടുവിൽ പ്രയോഗിച്ച നാണം കേട്ട വഴിയും കൊണ്ഗ്രെസ്സിന് പെരുവഴിയായി... ഒരുപാട് യുവാവേശമുള്ള പാർട്ടിയല്ലേ?? ആരുടെയെങ്കിലും പിന്നാം പുറത്തു പോയി ചെവി കൂർമ്പിച്ചു നിന്നാൽ എന്തെങ്കിലും അടുക്കള രഹസ്യം കിട്ടും, ഉളിപ്പ് തീരുന്നത് വരെ പാടിനടക്കാൻ!!
ശ്രീ നരേന്ദ്ര മോഡിയെ അവിവാഹിതനായിക്കാട്ടി നെഹ്റു കുടുംബത്തിൽ നിന്നും പെണ്ണാലോചിച്ചെന്നും, പക്ഷെ നാൽപ്പതു വർഷം മുൻപ് അദ്ദേഹം വിവാഹം കഴിച്ചത് പിടിക്കപ്പെട്ടു എന്നതുമാണ് സംഭവമെന്ന് ശ്രീ രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവനകൾകേട്ടാൽ തോന്നിപ്പോകും!! രാജ്യത്തിന്റെ പ്രധാന പ്രശ്നം കഴിഞ്ഞ നാളുകളിൽ കൊണ്ഗ്രെസ്സ് ഭരണം കാട്ടിയ അഴിമതിയും ഭരണ പരാജയങ്ങളുമാണ്.. അല്ലാതെ ശ്രീ നരേന്ദ്ര മോഡിയുടെ കല്യാണമല്ല.. രാജ്യത്തിന്റെ ശോചനീയ അവസ്ഥയിൽ നിന്നുള്ള മാറ്റമാണ് ശ്രീ നരേന്ദ്ര മോഡിയിൽക്കൂടി പൊതുജനം ആഗ്രഹിക്കുന്നത്... [[ശ്രീ നരേന്ദ്ര മോഡി ഭാരത പ്രധാനമന്ത്രി ആകണമെന്ന് എന്തുകൊണ്ട് ഒരു സാധാരണ ഭാരതപുത്രൻ ആശിക്കുന്നു ?? ഒരു അവലോകനം...]] ജനങ്ങളുടെ ആ പ്രതീക്ഷകളെ ഒന്നും ഒരു കല്യാണകഥ ഉയർത്തി തകർക്കാൻ കഴിയില്ല.. കൊണ്ഗ്രെസ്സിന്റെ കൊള്ളരുതായ്മകളെ മറയ്ക്കാനും കഴിയില്ല.. പ്രഹരശേഷിയുള്ള വൊട്ടെന്ന ആയുധം പൊതുജനം പ്രയോഗിച്ചു തുടങ്ങി [[വോട്ട് പ്രഹരശേഷിയുള്ള ആയുധമാണ്, ബുദ്ധിപൂർവ്വം മനസ്സാക്ഷിക്കനുസൃതമായി വിനിയോഗിക്കുക....]] കൊണ്ഗ്രെസ്സിനുള്ള മറുപടി അവർ തരികതന്നെ ചെയ്യും..
[യോജിക്കുന്നവർ 'ഷെയർ' ചെയ്യുക]
[Rajesh Puliyanethu
Advocate, Haripad]