പൊതു സ്ഥലങ്ങളില്‍ യോഗങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളും നിരോധിച്ചുകൊണ്ട് ഹൈകോടതി ഉത്തരവായത് പൊതു സമൂഹം ഏറെ ചര്‍ച്ച ചെയ്തു. ജയരാജന്‍ സഖാവ് നടത്തിയ 'ശുംഭന്‍' പ്രയോഗവും അതിനെ തുടര്‍ന്ന് ഉണ്ടായ കോടതി അലകഷ്യ നടപടികളും ചര്‍ച്ചകളുടെ ആക്കം കൂട്ടുകയും, പൊതുജന ശ്രദ്ദ വിഷയത്തിലേക്ക് കൂടുതല്‍ കേന്ത്രീകരിക്കുന്നതിന് കാരണമാവുകയും ചെയ്തു. പൊതു സ്ഥലങ്ങള്ളില്‍ യോഗം കൂടുന്നതും, പൊതു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും, അതിനു അനുമതി നല്‍കുന്നതും, നിഷേധിക്കുന്നതും, എല്ലാം തന്നെ പല വിധത്തിലുള്ള അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചു. ആ ചര്‍ച്ചകള്‍ മുന്നേറുന്ന അവസരത്തില്‍, പൊതു സ്ഥലങ്ങളില്‍ താല്‍ക്കാലികമായതോ, സ്ഥിരമായതോ ആയ പന്തലുകളോ, ചമയങ്ങളോ പൊതു പരിപാടികള്‍ക്കായി നിര്‍മിക്കാന്‍ പാടില്ല എന്ന ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചിരിക്കുന്നു. ഇവിടെ രണ്ടു വിഷയങ്ങളെ അടിസ്ഥാനമാകിയാണ് ചര്‍ച്ചകള്‍ മുന്നേറുന്നത്. അതില്‍ ഒന്ന് പ്രതികരിക്കാനുള്ള അവസരം ഹൈകോടതി തടഞ്ഞിരിക്കുന്നു എന്നാനിലയിലും മറ്റൊന്ന് പൊതു ജനത്തിന്റെ സഞ്ചാര- പ്രവര്‍ത്തി സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന സമ്മേളനങ്ങളും മറ്റും തടയേണ്ടതുണ്ട് എന്നത് അടിസ്ഥാനമാക്കിയുമാണ്. കോടതിയുടെ മുന്‍പില്‍ പൊതുസ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍ തടയണമെന്നും അതുവഴി പൊതുജനത്തിന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന നടപടികളെ വിലക്കണമെന്നുമുള്ള ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഒരു ഹറിജി വരുന്നു. ഒരു കോടതിക്ക് എങ്ങനെയാണ് പൊതുസ്ഥലങ്ങള്‍ കൈയ്യേരി പന്തലുകള്‍ കെട്ടുന്നതിനെ സാധൂകരിച്ചു കൊണ്ട് ഒരു വിധി പുറപ്പെടുവിക്കാന്‍ കഴിയുക? അങ്ങനെ എങ്കില്‍ അത് മുതലെടുത്ത് പ്രവര്‍ത്തിക്കാനും ആവിധിയുടെ മുഷ്ക്കില്‍ പ്രവര്‍ത്തനം നടത്താനും പൊതുജനത്തിനെ വെല്ലുവിളിക്കാനും ഇവിടെ ആള്‍ക്കാര്‍ ഉണ്ടാകും എന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. അതിന്റെ മറുവശമായ രീതിയില്‍ പോതുയോഗങ്ങളെ പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആവശ്യക്കaരെയും ഒരുപോലെ തൃപ്തി പ്പെടുത്തികൊണ്ട് ഒരു വിധി പുറപ്പെടുവിക്കുക എന്നത് പലപ്പോഴും അസാധ്യമായിരിക്കും, ഈ വിഷയത്തിലും അങ്ങനെ സംഭവിച്ചു, കോടതി ഉത്തരവിന്റെ പ്രത്യാഘാതത്തിനു അപ്പുറമുള്ള ഉത്തരവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ചര്‍ച്ചകളും എവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷെ ഹൈകോടതി ഈ ഉത്തരവിന്റെ നടത്തിപ്പ് കോടതിയുടെ ഏതോ അഭിമാന പ്രശ്നമായാണ് കാണുന്നത് എന്ന് പല പരാമര്‍ശങ്ങളില്‍ നിന്നും, നടപടികളില്‍ നിന്നും തോന്നിപ്പോകുന്നു. പൊതു സ്ഥലങ്ങളില്‍ നടത്തുന്ന പ്രസംഗങ്ങള്‍ അവിടെ മറ്റു ആവശ്യങ്ങള്‍ക്ക് എത്തുന്ന ജനങ്ങള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ടിവരുന്നു, എന്നാ ഹൈകോടതിയുടെ പരാമര്‍ശവും, സഖാവ് ജയരാജന്‍ കേസില്‍ കോടതികളെ വിമര്‍ശിക്കാന്‍ തയ്യാറുള്ളവര്‍ അനന്തര നടപടികളെ എന്തിനു ഭയക്കുന്നു എന്നാ സുപ്രീംകോടതിയുടെ ചോദ്യവുമൊക്കെ പൂര്‍ണമായും നിഷ്പക്ഷതയോടെ ഉള്ള നീതി കണ്ടെത്തല്‍ സ്ഥാപനങ്ങള്‍ആയ കോടതികള്‍ക്ക് ഭൂഷണമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നത് ജനങ്ങളുമായി അടുത്തു ഇടപഴകി നില്‍ക്കുന്നവയാണ്, അവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വീകരിക്കാനോ തള്ളിക്കളയാണോ ഉള്ള ചിന്താശേഷി ഇവിടുത്തെ ജനതക്കുണ്ട്. അവര്‍ പറയുന്നത് കേട്ടാല്‍ ഇവിടുത്തെ ജനങ്ങള്‍ വഴിപിഴച്ചു പോകുമെന്നോ, അതിനാല്‍ അത് കേള്‍ക്കുന്നതില്‍ നിന്ന് സാധ്യമായ രീതിയിലെല്ലാം തന്നെ ജനങ്ങളെ തടഞ്ഞേക്കാം എന്നാ ചിന്താ ഗതിയാണ് കോടതികള്‍ക്ക് എന്ന് തോന്നുന്നു. രാഷ്ട്രീയമായ പ്രത്യക്ഷ പ്രവര്‍ത്തനമില്ലാതെയിരിക്കുകയും, എന്നാല്‍ രാഷ്ട്രീയമായ ബോധം ഉള്ളവരുമാണ് ഇവിടുത്തെ ജനതയില്‍ ഭൂരിഭാഗവും. അത്തരം ആള്‍ക്കാര്‍ അവരുടെ ബുദ്ധിയും, ചിന്തയും രാഷ്ട്രീയ സാമൂഹിക പ്രധിഭാസങ്ങളിലേക്ക് നിരന്തരമായി അര്‍പ്പിച്ചു എന്ന് വരില്ല. യാദ്രിചികമായി കേള്‍ക്കുന്ന ഒരു പ്രസംഗമോ, സമരാഹ്വാനമോ, ജാഥയോ ഒക്കെയാവും അവരുടെ ശ്രദ്ധ പ്രസ്തുത വിഷയത്തിലേക്ക് ആകര്‍ഷിക്കുന്നത്. പൊതു സ്ഥലത്തില്‍ നിന്ന് കേള്‍ക്കുന്നതല്ലാതെ ഒരു ഓഡിറ്റൊരിയത്തില്‍ ചെന്നിരുന്നു ആരും ഈ വിഷയങ്ങള്‍ ശ്രദ്ധിച്ച് എന്നു വരില്ല. മറിച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പൊതുവിഷയങ്ങളില്‍ ബാധ്യത എന്നാണോ കോടതിയുടെ കാഴ്ചപ്പാട്??
ഇവിടെ ഒരു ജനവിഭാഗം കോടതിയുടെ ഉത്തരവിനെ അനുകൂലിക്കുന്നു എന്ന് നമുക്ക് കാണാം. അത് ഇവിടുത്തെ രാഷ്ട്രീയക്കaരുടെ അഴുമതിയും മറ്റും കണ്ടു മടുത്ത ജനങ്ങള്‍, അവരുടെ പ്രവര്‍ത്തനത്തിന് എതിരെ വന്ന ഒരു ഉത്തരവിനെ അഭിനന്നിക്കുന്ന നയിമിഷികമായ ഒരു പ്രതികരണം മാത്രമാണ്. അവരോടും ഇവിടുത്തെ പൊതുജനം എപ്രകാരം ഒരു വിഷയത്തില്‍ തന്റെ പ്രതികരണം അറിയിക്കും എന്നാ ചോദ്ദ്യം ആധികാരികമായി ചോദിച്ചാല്‍ ആവിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടു തെരുവുകളിലേക്ക് ഇറങ്ങി മാത്രമേ സാധ്യമാകു എന്നെ പറയു. ശക്ത്തമായ സമരങ്ങളും, പ്രതിഷേതങ്ങളും എല്ലാം തന്നെ പോതുസ്തലങ്ങലിലാണ് അര്ങ്ങേരിയിട്ടുള്ളത്. അതിന്റെ കഥ ലോകമെന്പാടും ഏതാണ്ട് ഒന്നുതന്നെ ആണുതാനും. പ്രതിഷേതാത്മകമായ വിഷയത്തെ ക്കുറിച്ച് ജനങ്ങളെ ബോധാവല്‍ക്കരിക്കുന്നതിനും, പ്രതികരിക്കുന്നതിനും പോതുസ്തലമാല്ലാതെ അഭികാമ്യമായ മറ്റൊരിടമില്ല. ചാനല്‍ ചര്‍ച്ചകളോ, പത്രവാര്‍ത്തകളോ, ഒക്കെത്തന്നെ ബോധാവല്‍ക്കരനത്തിനു നിര്‍ണ്ണായക സ്വാധീനമാകും എന്ന് കരുതിയാലും, അതിന്റെ പ്രത്യക്ഷ പ്രതികരണ വേദി പൊതുസ്ഥലം തന്നെയാണ്.
ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള സമതുലിതമായ പ്രവര്‍ത്തനങ്ങളാണ് ജനാധിപത്യത്തെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ട് പോകുന്നത്. അത്, ഇതില്‍ ഏതെങ്കിലും ഒരു വിഭായം സ്വീകരിക്കുന്ന നിലപാടിനെതിരെ എതിര്‍പക്ഷം നടത്തുന്ന പ്രചാരവേലയില്‍ നിന്നും പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നതിനെ ആശ്രയിച്ചാണ്. അതില്‍ ജങ്ങള്‍ക്ക് പൊതുവായി അങ്ങീകരിക്കാന്‍ കഴിയാതെ വരുന്ന നിലപാടുകള്‍ക്കെതിരെ ജനം ചില അവസരത്തില്‍ വോട്ടുകളായി തങ്ങളുടെ പ്രതിഷേതം അറിയിച്ചു എന്നുവരാം. അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ക്ക് ജനഹിതത്തിനു അനുസൃതമായി പ്രവര്‍ത്തിക്കെണ്ടുന്ന ബാധ്യത ഉണ്ടാകുന്നു. ഇപ്രകാരം ജനാധിപത്യം ക്രിയാത്മകമായി മുന്നോട്ടു പോകുന്നതിനു പൊതുജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണവും പ്രതിഷേധവും കൂടിയേ തീരു. അത് സാധ്യമാകണമെങ്കില്‍ പോതുജനങ്ങല്‍ക്കിടയിലേക്ക് പ്രതിഷേധത്തിന്റെ ശബ്ദം എത്തിച്ചു കൊടുക്കേണ്ടതായി വരുന്നു. അത് പൊതു സ്ഥലത്തെ മുതലാക്കികൊണ്ട് മാത്രമേ സാധ്യമാകുന്നുള്ളൂ. ശരിയായ രീതിയില്‍ ആ പ്രതിഷേതത്തിന്റെ ശബ്ദം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന ജോലി അല്ലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ളത്?? അങ്ങനെ നോക്കിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാതെ കൂടി വരുന്നു, ടി കോടതി ഉത്തരവിന്റെ നടത്തിപ്പില്‍ കൂടി. വാഹനങ്ങളിലോ മറ്റോ യാത്രച്യ്തു വരുന്ന അവസരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏതെങ്കിലും സമ്മേളനത്തിന്റെയോ മറ്റോ ഭാഗമായി കുറച്ചു സമയം വഴിയില്‍ ചെലവിടേണ്ടി വന്നിട്ടുള്ളവരാന് കോടതി ഉത്തരവിനെ അനുകൂലിക്കുന്നത്. ആ അനുകൂല പ്രസ്താവനകള്‍ക്ക് അത്രകണ്ട് ബലമുണ്ടെന്നും തോന്നുന്നില്ല. പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതുവഴി മാര്ഗ്ഗതടസ്സമുണ്ടാകുന്നു അത് ഒഴിവാകണമെന്നു മാത്രമാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. മറിച്ച് പൊതു സമ്മേളനങ്ങളെ ആഡിറ്റൊരിയങ്ങളിലെക്കും, അവിടെനിന്നും ചെറിയ മുറികളിലെക്കും, ചുരുക്കി ഇല്ലാതാക്കുവാന്‍ ആരും ആഗ്രഹിക്കുന്നില്ല. പൊതുവേ സ്വീകാര്യമല്ലാത്ത ഒരു രാഷ്ട്രീയ തീരുമാനമുണ്ടാകുമ്പോള്‍ അതിനെതിരെ പൊതു സമ്മേളനങ്ങലോ, ജാഥകളോ, മുദ്രാവാക്യം വിളികാലോ, കണ്ടില്ലെങ്കില്‍ ഒരു "പ്രതിഷേതവും കാണുന്നില്ലല്ലോ" എന്ന് വിലപിക്കുന്നവരാന് ഭൂരിഭാഗം ആള്‍ക്കാരും. ആവിഷയത്തില്‍ തന്റെകൂടി പ്രതിഷേതമായി ആണ് ഒരു പൊതു സംമെലനത്തെയും, ജാഥയെയും ഇവിടെ ഉള്ളവര്‍ കാണുന്നത്.
കോടതിവിധി സമ്മേളനങ്ങളെ മാത്രമേ ബാധിക്കാന്‍ സാധ്യത ഉള്ളു, സമരങ്ങളെ ബാധിക്കില്ല എന്ന് വേണമെങ്കില്‍ ചിന്തിക്കാം. കാരണം സമരങ്ങള്‍ പലപ്പോഴും നിയമത്തിനും, വ്യവസ്ത്തിതിക്കും എതിരായി ആയിരിക്കുമെല്ലോ ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തിലുല്പ്പെടെ നിയമ നിഷേധ സമരങ്ങള്‍ കണ്ടിട്ടുണ്ട്. അങ്ങനെ എങ്കില്‍ ഒരു വിഷയത്തിനെതിരെ പൊതുവഴിയില്‍ ഇറങ്ങി സമരം ചെയ്യുമ്പോള്‍, പൊതുവഴി സമരത്തിനായി ഉപയിഗിക്കരുത് എന്നാ നിയമം ലങ്ഘിച്ചു കൂടി ആകുമ്പോള്‍ സമരം ഒരു പടി കൂടി ശക്തമാണെന്ന് വ്യാഖ്യാനിക്കാം.
പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതെ പൊതുസ്ഥലങ്ങള്‍ എപ്രകാരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം എന്നതാണ് ഇന്നു നടന്നു വരുന്ന ചര്‍ച്ചകള്‍ക്ക് ആധാരം. രാഷ്ട്രീയ കക്ഷികള്‍ എല്ലാം തന്നെ അഭിപ്രായ സമന്യയത്തോടെ വിഷയത്തെ നോക്കി കാണുന്നതിനാല്‍ ഒരു നിയമ നിര്‍മ്മാണം പോലും ബുദ്ധിമുട്ടുള്ള ഒന്നാവില്ല. എന്നാല്‍ മുന്‍പ് പറഞ്ഞത് പോലെ പൊതുവഴി ഒരു നിയമം വഴി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവകാശമായി തുറന്നു കൊടുക്കാനും കഴിയില്ല. രാഷ്ട്രീയ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
[RajeshPuliyanethu,
Advocate, Haripad]