Tuesday, 28 June 2011

ഭ്രാന്തന്‍ ദൈവം

ജീവിതം ഒരു ഭ്രാന്തന്റെ കയ്യിലെ പൂവാണെന്ന് തോന്നിപോകുന്നു. ഭ്രാന്തന്‍ ആ പൂവിനെ വളരെ സ്നേഹത്തോടെയും, ലാളനയോടെയും പരിപാലിച്ചു എന്ന് വരാം. മറിച്ച് അതിനെ ചവിട്ടി അരച്ചു എന്നോ, ദൂരെ എറിഞ്ഞു കളഞ്ഞു എന്നോ വരാം. ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ആ ഭ്രാന്തന് ഈശ്വരന്‍റെ മുഖച്ഛായ ഉള്ള തായി തോന്നാം!!!! 

[Rajesh Puliyanethu,
 Advocate, Haripad] 

Thursday, 16 June 2011

മാറുന്ന ചിന്ത

ഈ ലോകത്ത് 'ബുദ്ധി ശൂന്യര്‍' എന്നാ വിഭാഗമായി ഒരു കൂട്ടരെ മാത്രമേ  ഞാന്‍ കാണുന്നുള്ളൂ. അത് 'എന്റെ അഭിപ്രായം മാറില്ല' , 'എന്റെ മനസ്സ് മാറില്ല' എന്ന് പറയുന്നവരാണ്. ജീവിതത്തിന്റെ മാറിയ സാഹചര്യത്തിന്റെയും, അറിവിന്റെയും, വികാരത്തിന്റെയും, അടിസ്ഥാനത്തില്‍ സ്വന്തം അഭിപ്രായത്തെ മാറ്റി ചിന്തിക്കാനും, മാറിയ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം മനസ്സിനുണ്ട്. എന്നാല്‍ സ്വന്തം 'പ്രവര്‍ത്തി മാറില്ല' എന്ന് പറയുന്നവര്‍ ദ്രിഡചിത്തരാണ്. അവര്‍ മാറി വരുന്ന അഭിപ്രായത്തിനെയും, ചിന്താഗതിയെയും അവഗണിച്ചു സ്വന്തം പ്രവര്‍ത്തിയില്‍ ഉറച്ചു നില്‍ക്കും!! ചിന്തയുടെയും പ്രവര്‍ത്തിയുടെയും യോജിച്ച പരിണാമത്തെ നാം 'കര്‍മ്മം' എന്ന് പറയുകയാണെങ്കില്‍ അതിലെക്കെത്തിക്കുന്ന മൂലകങ്ങളായ ചിന്തയും, പ്രവര്‍ത്തിയും അതിന്റെ സ്വഭാവത്തില്‍ വ്യത്യസ്തതകള്‍ പ്രകടിപ്പിക്കുന്നു. വ്യക്ത്തത ഉള്ള ഒന്നായി  'പ്രവര്‍ത്തി'യെ മാത്രമേ കണക്കാക്കാന്‍ കഴിയു. അതിലെക്കെത്തിക്കുന്ന 'ചിന്ത'യുടെ ഭാഗം ദ്രവരൂപത്തോടെ മാത്രമേ ഉപമിക്കാന്‍ കഴിയൂ. 

(RajeshPuliyanethu,
 Advocate, Haripad)



Sunday, 5 June 2011

നിരാഹാര സമരത്തിലെ പോലീസ്മാര്‍ച്ച്‌

    അഴിമതിക്കെതിരെയും, കള്ളപ്പണത്തിനെതിരെയും, നിരാഹാര സമരം അനുഷ്ടിച്ചു വന്ന ബാബാ രാംദേവ് എന്ന യോഗാ ഗുരുവിനെ  നിരാഹാര പന്തലില്‍ നിന്നും വെളുപ്പിനെ 1 .30 മണിക്ക് പോലീസ് അറസ്റ്റ് ചെയ്തു വെന്ന വാര്‍ത്ത കേട്ടാണ് ഇന്ന് ഭാരതം ഉണര്‍ന്നത്. ബാബ റാം ദേവിന്റെ അറസ്റ്റ് ഭാരതത്തിന്റെ രാഷ്ട്രീയ സാമൂഹിക മേഘലകളിലും, ജനാധിപത്യ വിശ്വാസങ്ങളിലും, അവകാശങ്ങളിലും ഒക്കെത്തനെ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബാബാ രാംദേവ് എന്ന വ്യക്ത്തിയെ അറസ്റ്റു ചെയ്തതില്‍ പൊതു സമൂഹത്തില്‍ നിന്നും  ദുഖമോ, ആശ്ചര്യമോ, ഉള്ളവരാരും തന്നെ ഉണ്ടാകാന്‍ തരമില്ല. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍, എന്തിനു വേണ്ടി അദ്ദേഹത്തെ അറസ്റ്റു ചെയ്തു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടെണ്ടത്‌. അഴിമതി തടയുക, കള്ളപ്പണം കണ്ടെത്തി പൊതുമുതലായി പ്രഖ്യാപിക്കുക. ഇവയായിരുന്നു മറ്റു പല ആവശ്യങ്ങള്‍ക്കും ഒപ്പം രാംദേവ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ആയതിനു രാജ്യത്തുനിന്നും ആകമാനം പിന്തുണ ലഭിചെക്കുമെന്ന ഭയമാണല്ലോ തീര്‍ച്ചയായും നാല് കേന്ദ്രമന്ത്രിമാരെ  അദ്ദേഹവുമായി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ടത്തിനുള്ള കാരണവും! അഴിമതിക്കെതിരെ നിരാഹാര സമരങ്ങളുടെ ഒരു തുടര്‍ച്ച അണ്ണാ ഹസാരയില്‍ നിന്നും ആരംഭിച്ച്‌ തുടരുന്നതിനും മുന്നോട്ടു പോകുന്നതിനും അതിനു മാധ്യമ, ജന-ശ്രദ്ധ ലഭിക്കുന്നതിനുമുള്ള കാരണം കൂടി അന്യെഷിക്കെണ്ടാതുണ്ട്. അത് 2G സ്പെക്ടറും, കോമ്മണ്‍ വെല്‍ത്ത്, ഐ, സ്‌, ആര്‍, ഓ, തുടങ്ങിയ ജനങ്ങളുടെ കണ്ണ് തെള്ളിക്കുന്ന തുകകളുടെ അഴുമതി കഥകളും, സുപ്രീം കോടതിയുടെ വിദേശകള്ളാപ്പണത്തെക്കുറിച്ചുള്ള  പരാമര്‍ശങ്ങളുമാണെന്ന് നിസംശയം പറയാം. രാഷ്ട്രീയത്തിന് പുറത്തുനിന്നും ഉള്ള ആള്‍ക്കാര്‍ പൊതു പ്രശ്നത്തില്‍ ഇടപെട്ടു സമരരങ്ങത്തെക്ക് വരേണ്ടുന്ന സാഹചര്യമോരുക്കിയതിനു ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനരാഹിത്യമോ, പിടിപ്പുകെടോ ഒക്കെത്തന്നെയാണ് കാരണം. രാഷ്ട്രീയ പ്രവര്‍ത്തകരെ കള്ളന്‍മാരുടെ പ്രതീകമായി മാത്രം കാണാന്‍ വിധിക്കപ്പെട്ട ഇവിടുത്തെ ജനത ദുര്‍വിധി എന്നവണ്ണം ഇത്തരം സമരക്കാരെ പിന്തുണക്കാന്‍ തയ്യാറാവുന്നു.
    ബാബ രാംദേവ് എന്തിനു അറസ്റ്റു ചെയ്യപ്പെട്ടു എന്നതാണ് പ്രസക്ത്തമായ ചോദ്യം. അറസ്റ്റു ചെയ്യപ്പെട്ട നേരത്ത് അവിടെ യാതൊരു വിധത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായിരുന്നല്ല. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും, അഴിമതിക്കും എതിരെ മാത്രം പ്രക്യാപിച്ച സമരം, മറിച്ച്‌ രാജ്യത്തിനെതിരല്ല.. സമരത്തിന്റെ മാര്‍ഗ്ഗം നിരാഹാരം!! എങ്കില്‍ എന്തിന്‌ ഒരു പോലീസ് ആക്ഷനില്‍ കൂടി സമരം നടത്തുന്നയാളിനെ അറസ്റ്റ് ചെയ്തു നീക്കണം?? അവിടെയാണ് ജനാധിപത്യ വിശ്വാസങ്ങള്‍ക്കും, സ്വാതന്ട്ര്യത്തിനും, എതിരെയുള്ള കടന്നു കയറ്റവും, അധികാരത്തിന്റെ  ധാര്‍ഷ്ട്യവും ഒക്കെയായി ഈ അറസ്റ്റ് മാറുന്നത്. ഈ അറസ്റ്റ് നെ  ന്യായീകരികുന്നവര്‍ പറഞ്ഞത് രാംദേവ് ഒരു കപട സന്യാസിയാണ്, കോടീശ്വരനാണ്, വിമാനത്തില്‍ സഞ്ചരിക്കുന്നവനാണ്, രാംലീല എന്നാ സത്യാഗ്രഹ പന്തല്‍ A /C ആണ്, 1000 കോടി രൂപയുടെ ആസ്തി യുണ്ട് ഈ സമരത്തെ R S S , BJP , സ്പോണ്‍സര്‍ ചെയ്യുന്നതാണ്, ഇതു രാഷ്ട്രീയ മുതലെടുപ്പിനുല്ലതാണ്,.എന്നൊക്കെയാണ്.  ഇതില്‍ എല്ലാ വസ്തുതയും അംഗീകരിച്ചാല്‍ തന്നെയും അതൊന്നും തന്നെ രാംദേവ്നെ അറസ്റ്റ് ചെയ്തതിനു ന്യയീകരനങ്ങലാകുന്നില്ല. മേല്‍പ്പറഞ്ഞ ഏതു കാര്യം ശരിയാണെങ്കിലും ആ വ്യക്ത്തിക്ക് സമരം നടത്താനുള്ള അവകാശമുണ്ട്‌. കപടമാണോ, പ്രശസ്ത്തിക്കുവേണ്ടിയാണോ, ഒരാള്‍ സമരം നടത്തുന്നതെന്ന് വേര്‍തിരിച്ചു നോക്കി സമരം നടത്താന്‍ അനുവാദം കൊടുക്കാനും, തടയാനും സര്‍ക്കരിനെന്തു കാര്യം?? റാം ദേവ് നിയമ വിരുദ്ധമായി ഏതെങ്കിലും തരത്തില്‍ പണം സമ്പാതനം നടത്തുകയോ, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ കണ്ടെത്തി നിയമത്തിനുമുന്നില്‍  കൊണ്ടുവരണം, മറിച്ച്‌ സര്‍ക്കാരിനെതിരെ ജനശ്രദ്ധ ആകര്‍ഷിക്കത്തക്ക ഒരു സമരമാര്ഗ്ഗവുമായി മുന്നോട്ടു വരുമ്പോള്‍ അധികാരത്തിന്റെ ഉമ്മാക്ക് കാണിക്കുകയല്ല വേണ്ടത്. ഒരു ജനാധിപത്യ രാഷ്ട്രത്തു ചിലതൊന്നും നടക്കില്ല, ചില കാര്യങ്ങള്‍ ഇപ്രകാരമോക്കയെ നടക്കു എന്ന് ഓരോ വ്യക്ത്തിയും ഓരോ സംഭവങ്ങള്‍ക്ക് അനുസൃതമായി മനസ്സില്‍ കരുതുന്നുണ്ട്. അത്തരത്തില്‍ ഉള്ള ഒരു ചിന്തയാണ് ഒരു നിരാഹാര സമരത്തെ നമ്മുടെ രാജ്യത്ത് അടിച്ച്ചമര്‍ത്ത പ്പെടില്ല എന്നത്. അതാര് ചെയ്താലും!! ആകരുതലുകള്‍ എന്നത് ജനാധിപത്യത്തിന്റെ വിശ്വാസത്തിലൂന്നിയ ഒന്നാണ്. അത് പോതുവായതും അടിസ്ഥാന പരമായി സമാനതാകളുല്ലാവായുമായിരിക്കും. ജനതയുടെ സമാനമായ ആചിന്താഗതിയെ തിരിച്ചറിഞ്ഞു, അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ബാധ്യത സര്‍ക്കരുകല്‍ക്കുണ്ട്. അടിയന്തിരാവസ്ത്ത കാലത്തെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ളതാണ് ഈ പോലീസ് നടപടി എന്ന വിമര്‍ശനം കാമ്പുള്ളതു തന്നെയാണ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഒരു സര്‍ക്കാരും, നിസ്സംഗനായ ഒരു പ്രധാന മന്ത്രിയും ഏതൊക്കെ സമരങ്ങളോ , വിമര്‍ശനങ്ങലോ ആണ് തങ്ങളുടെ അടിത്തറ ഇളക്കാന്‍ പോകുന്നത് എന്ന ഭയത്തില്‍ ചെയ്തു പോകുന്ന വിക്രിയകളായി മാത്രമേ ഈ അറെസ്റ്റ്‌നെ കാണാന്‍ കഴിയുകയുള്ളൂ. യോഗാക്ലാസ് നടത്തുന്നതിനു മാത്രം അനുവാദം നല്കിയിടത്തു സത്യാഗ്രഹം നടത്തിയതിനാണ് ഈ അതിക്രമാമെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ഭാരത ജനത ഒരു വിഡ്ഢിക്കൂട്ടമോന്നുമല്ല. ഒരു സമര പന്തലില്‍ അനുവാദത്തിനു അപ്പുറം നടന്നത് തടയാന്‍ ഓടിയെത്തിയ U P A സര്‍ക്കാരിന്റെ പോലീസ് ആദ്യം ആദര്‍ശ് ഫ്ലാറ്റില്ലേക്ക് പോകട്ടെ. ജനാധിപത്യത്തിന്റെ അടിത്തറതന്നെ ഇളക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഏത് സര്‍ക്കാര്‍ ചെയ്താലും വിമര്‍ശിക്കപ്പെടെണ്ടത് തന്നെയാണ്. രാഷ്ട്രീയ, ജാതി, മത, ഭാഷാ വ്യത്യാസങ്ങള്‍ നോക്കാതെ ഏത് വ്യക്ത്തിക്ക് സംഭവിച്ചു എന്നതിനെ കണക്കാക്കാതെ ജനാധിപത്യ ധ്വംസനം ഏത് പ്രവര്‍ത്തികൊണ്ടു സംഭവിച്ചു എന്ന് നോക്കി നമ്മള്‍ ഓരോരുത്തരും പ്രതികരിക്കണം. 

(RajeshPuliyanethu,
 Advocate, Haripad)