തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് "ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുഎന്ന വാർത്ത അങ്ങേയറ്റം സ്വാഗതാർഹമാണ്.. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകന്റെ പേരു നൽകുന്നു എന്നതിൽ കൂടുതൽ സന്തോഷം ആ നാമകരണത്തിനോട് അനുബന്ധിച്ചു ഉയർന്നു വരുന്ന വിവാദങ്ങളാണ്.... ആ വിവാദങ്ങൾ ഗുരുജിയെക്കുറിച്ചു മലയാളികൾ കൂടുതൽ പഠിക്കാൻ കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു... ദേശീയതയെ അപമാനമായിക്കാണുന്ന രാജ്യത്തെ ഒറ്റുകാരുടെ അസത്യപ്രചരങ്ങണളെ തിരിച്ചറിയാൻ ഈ വിവാദങ്ങൾ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു...
"I would like to share my thoughts with those who read my posts. I am not trying to establish that my stance is right. You are invited to contribute to this discussion, which is what I really want…"
Sunday, 6 December 2020
ഗുരുജി ഗോൾവാൾക്കറിന്റെ പേരിൽ സ്ഥാപനങ്ങൾ ഉയരട്ടെ....
രാജ്യത്തിന്റെ തെക്കേ അറ്റത്തുമാത്രം കാണുന്ന സി പി എം എന്ന രാഷ്ട്രീയ കക്ഷിക്ക് പ്രാദേശിക നേട്ടത്തിനായി ഗുരുജിയെ എന്തു പുലഭ്യവും പറയാം... എന്നാൽ ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ ക്ഷണിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകനെ,, ഇന്ദിരാഗാന്ധി പാർലമെന്റിൽ പ്രകീർത്തിച്ചു സംസ്സാരിച്ച വ്യക്തിയെക്കുറിച്ചു കോൺഗ്രസ്സിന് എങ്ങനെ ഈ വിധം വിമർശനം ഉയർത്താൻ കഴിയുന്നു?? അങ്ങെനെയെങ്കിൽ നിങ്ങൾ കോൺഗ്രസ്സുകാർ നെഹ്രുവിനെയും, ഇന്ദിരയെയും തള്ളിപ്പറയുന്നു എന്ന് സമ്മതിക്കണം... കോൺഗ്രസ്സിലെ പുത്തൻകൂറ്റുകാരൻ ശശിയെയാണ് നിങ്ങൾ പിന്തുടരുന്നതെന്ന് പറയണം... ചൈനയുമായി ഭാരതം യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നപ്പോൾ ആർ എസ്സ് എസ്സ് എടുത്ത നിലപാടിന്റെ അംഗീകാരമായാണ്
ശ്രീ നെഹ്‌റു സ്വാതന്ത്ര്യ ദിന പരേഡിൽ ഇന്ത്യൻ മിലിട്ടറിക്കൊപ്പം പരേഡ് ചെയ്യാൻ
ആർ എസ്സ് എസ്സ് നെ
ക്ഷണിച്ചത്... അതേ അവസ്സരത്തിൽ രാജ്യത്തിന്റെ പ്രതിയോഗികളായ ചൈനക്ക് പരസ്യ പിന്തുണ ചെയ്യുകയാരിരുന്നു സി പി എം... അന്ന് നെഹ്‌റു എന്തായിരുന്നു അംഗീകരിച്ചത് അതിനു വിരുദ്ധ നിലപാടെടുത്തവർക്കൊപ്പം നിന്നുകൊണ്ട് ശബ്ദമുയർത്താൻ കോൺഗ്രസ്സിനു കഴിയുന്നതാണ് കോൺഗ്രസ്സിന്റെ അപചയത്തിന്റെ തെളിവ്... ഞങ്ങൾ നെഹ്‌റുവിന്റെയും, ഇന്ദിരയുടെയും പിന്മുറക്കാരാണെന്നു വിളിച്ചു പറഞ്ഞു നടക്കുന്നതിലല്ല കാര്യം,, മറിച്ചു് അവരുടെ നിലപാടുകളെ പിന്തുടരാനും, സംരക്ഷിക്കാനും കഴിയുന്നതിലാണ്... അതിനുള്ള നിങ്ങളുടെ കഴിവുകേടിന്റെ തെളിവാണ് പ്രതിപക്ഷമാകാൻ പോലും ആള് തികയാതെ നിങ്ങൾ പാർലമെന്റിന്റെ മൂലക്കിരിക്കുന്നത്...
ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ ഒരു പ്രഫസർ ആയിരുന്നു എന്ന സത്യം പോലും എത്രയധികം മലയാളികൾ മനസ്സിലാക്കുന്നത് ഈ നാമകരണ വിവാദത്തോടെയായിരിക്കും!?? അവിടെയാണ് വിവാദങ്ങൾ പലപ്പോഴും സത്യത്തിലേക്കുള്ള വാതിലുകളാകുമെന്ന് പറയുന്നത്... വായനാ ശീലവും, അറിവിനോട് ഉത്സുകതയും ഉള്ള മലയാളികൾ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഗുരുജിയെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കുകയും കൂടുതൽ മലയാളികൾ അതി മഹത്വപൂർണ്ണമായ ആ വ്യക്തിത്വത്തെയും, ജീവിതത്തെയും അടുത്തറിയുകയും ചെയ്യും എന്നതിൽ സംശയമില്ല...
ഏതെങ്കിലും ഒരു പ്രത്യേക മേഘലയിലെ പ്രതിഭകളുടെ പേരു മാത്രമേ ആമേഘലയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന സ്ഥാപനങ്ങൾക്ക് നൽകൂ എന്ന കീഴ്വഴക്കമൊന്നും ലോകത്തൊരിടത്തും നിലനിൽക്കുന്നതായി കാണുവാൻ കഴിയില്ല... ഭാരതത്തിൽ തീർച്ചയായും ഇല്ല... നെഹ്രുവും, ഇന്ദിരാജിയും, രാജീവ്ജിയും വലിയ കായികതാരങ്ങൾ ആയതുകൊണ്ടല്ലല്ലോ അവരുടെ പേരിൽ ഭാരതമൊട്ടാകെ സ്റ്റേഡിയങ്ങൾ ഉയർന്നു വന്നത്!?? ഇ എം എസ്സ് വലിയ മേശരിയോ, കോൺട്രാക്ടറോ ആയതു കൊണ്ടല്ലല്ലോ അദ്ദേഹത്തിൻറെ പേരിൽ ഭവന പദ്ധതികൾ വന്നത്... അത്തരം നാമകരണങ്ങൾ ചില വ്യക്തികൾക്ക് നൽകുന്ന അംഗീകാരങ്ങളാണ്... അതിൽ രാജ്യത്ത് എന്നും രാഷ്ട്രീയം നിഴലിച്ചു നിന്നിട്ടുമുണ്ട്...
രാഷ്ട്രത്തിന് എതിരെ പ്രവർത്തിക്കുകയും, രാഷ്ട്രത്തിനു അപമാനമായി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ പേരുകൾ സ്ഥാപനങ്ങൾക്ക് നൽകാൻ തയ്യാറായാൽ മാത്രം നാം ഒറ്റക്കെട്ടായി എതിർക്കണം... മറിച്ചുള്ള എതിർപ്പുകൾ രാഷ്ട്രീയ നിലനിൽപ്പുകൾക്കുള്ളത് എന്ന് മാത്രമേ കാണാൻ കഴിയൂ...
രാഷ്ട്രം എന്ന വലിയ അഭിമാന ചിന്തക്ക് പരാജയം സംഭവിച്ചത് നാം ചൈനയോട് പരാജയം ഏറ്റപ്പോൾ മാത്രമാണ്... ഭാരതത്തിന്റെ ആ പരാജയത്തെ ആഘോഷിച്ചവർ,, ഇന്ത്യൻ സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചവർ ഇന്നിവിടെ ഒരു നിരോധിത പ്രസ്ഥാനം പോലുമല്ല എന്ന് കാണണം.. അവരും സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഗുരുജിയെ വിമർശിക്കുന്നു... എന്താ കഥ...
കേരളത്തിൽ ഒരു സ്ഥാപനം ഗുരുജിയുടെ പേരിൽ അറിയപ്പെട്ടാൽ ഗുരുജിയെയും അതുവഴി സംഘ പരിവാർ പ്രസ്ഥാനത്തെയും ജനങ്ങൾ കൂടുതൽ അറിയാനിടവരും എന്ന് വിമർശകർ ഭയപ്പെടുന്നു... ആ തിരിച്ചറിയലിന് ആക്കം കൂട്ടുക അവർ ഉയർത്തുന്ന വിവാദത്തിൽക്കൂടിയായിരിക്കും എന്നത് സന്തോഷം നൽകുന്നു..
[Rajesh Puliyanethu
Advocate, Haripad]
Subscribe to:
Post Comments (Atom)
No comments:
New comments are not allowed.