ദേശസ്നേഹം ഒരു മഹത്തായ വികാരമായാണ് പരിഗണിക്കപ്പെടുന്നത് എന്നാണ് കരുതൽ... പാഠ്യപദ്ധതികളിലും, സ്വാതന്ത്ര്യ സമരകാല ചരിത്രത്തിലും മറ്റും രാജ്യത്തിന്റെ അഭിമാനത്തിനായി പൊരുതി ജീവൻ കളഞ്ഞ മഹത് വ്യക്തിത്വങ്ങളെ ആദരവോടെയും,, ആവേശപൂർവ്വവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.. അതുവഴി വീണ്ടും നാടിനുവേണ്ടി ജീവൻ നൽകാൻ സന്നദ്ധരായ പൊതുസമൂഹത്തെ സൃഷ്ട്ടിക്കാൻ കഴിയും എന്നും ദേശീയതയെ അരക്കിട്ടുറപ്പിക്കാൻ കഴിയും എന്നും പൂർവ്വകാല ജനത വിശ്വസ്സിച്ചിട്ടുണ്ടാകാം... സ്വാതന്ത്ര്യ സമരം കഴിഞ്ഞിട്ട് നാളിത്രത്തോളം ആയതുകൊണ്ടും,, ചരിത്രം വായിച്ചു് ആവേശം കൊള്ളാൻ ആളില്ലാത്തതുകൊണ്ടും ഭാരതം സമീപകാലത്തൊന്നും തീവ്രമായ അധിനിവേശ ഭീഷണി നേരിടാത്തതുകൊണ്ടുമാകാം നാട്ടിൽ പലർക്കും ദേശീയതയും ദേശസ്നേഹവും മ്ലേശ്ചമായ പദങ്ങളായിപ്പോയത്.....
ദേശീയതയെയും, ദേശസ്നേഹത്തെയും വിലകുറഞ്ഞ വികാരങ്ങളായി അവതരിപ്പിക്കപ്പെടാൻ തുടങ്ങിയിട്ട് കേവലം നാളുകൾ മാത്രമേ ആയിട്ടുള്ളു... പതിനഞ്ചു വര്ഷക്കാലത്തിനു മുൻപുള്ള ഒരു സമയം ഒരു തീവ്രവാദിയും ഇവിടെ ന്യായീകരിക്കപ്പെടുമായിരുന്നില്ല... പക്ഷെ അതിനും നാളുകൾക്കുമുന്പ് വിഘടനവാദികൾ തുടങ്ങിയ ശ്രമത്തിനു കിട്ടിയ ഗുണമാണ് ഇന്നു അവർക്കു ലഭിക്കുന്ന സ്വീകാര്യതയും, പരസ്യമായി ന്യായീകരിക്കപ്പെടാനുള്ള സാഹചര്യവും... !! അതിനു പൂർവ്വകാലത്തു വളമിട്ടു നൽകിയത് കൊണ്ഗ്രെസ്സ് പാർട്ടിയും,, മുസ്ളീം ലീഗും ആയിരുന്നെങ്കിൽ ആ വിഭാഗത്തെ മൊത്തമായി ഹൈജാക് ചെയ്തത് സമീപകാല കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണ്.. തങ്ങളുടെ മൊതലിനെ കമ്യുണിസ്റ്റ് കൊണ്ടുപോയി എന്ന ചിന്തയിൽ വിഷണ്ണരായാണ് കോൺഗ്രസ്സിന്റെ നിൽപ്പ്... തിരിച്ചു പിടിക്കാൻ ആവതെല്ലാം ചെയ്യുന്നുമുണ്ടു... വോട്ടുബാങ്ക് രാഷ്ട്രീയത്തെ മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങൾ ദേശീയതയെയും,, ദേശസ്നേഹത്തെയും അവമതിപ്പുള്ള വികാരങ്ങളാക്കി... രാജ്യത്തിനുവേണ്ടി പോരാടി മരിക്കുന്ന പട്ടാളക്കാരൻ പോലും രണ്ടുതരത്തിൽ വ്യാഖ്യാനിക്കപ്പെടാനും,, വിമർശനങ്ങൾക്ക് പാത്രീഭൂതരാകാനും തുടങ്ങി.... അവിടെയെല്ലാം ന്യായീകരിക്കപ്പെട്ടത് വിഘടനവാദത്തെ പിന്തുണക്കുന്നവരായിരുന്നു...
ഇസ്‌ലാമീക തീവ്രവാദം നമുക്കുവളരെ അടുത്തെത്തിയെന്നതിന്റെ തെളിവാണ് ഈ വക ന്യായീകരണങ്ങൾ... കാരണം ഭാരതത്തിൽ രാഷ്ട്രീയമായി അധികാരം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്... രാഷ്ട്രീയമായ തീവ്രവാദപ്രവർത്തണമെന്നും,, ഭൗതീകമായതെന്നും തീവ്രവാദ പ്രവർത്തനങ്ങളെ തരംതിരിക്കാം.... ഭാരതത്തിൽ ഇവരണ്ടും പ്രത്യേക അനുപാദത്തിൽ ഉള്ള ചേരുവയാണ് അവർ അവതരിപ്പിക്കുന്നത്... ഒരുവശത്ത് രാഷ്ട്രീയമായി പിടിമുറുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു... അതിന് ക്രൂരമായ തീവ്രവാദമുഖം സഹായത്തിനായി ഉപയോഗിക്കുന്നു.... രാഷ്ട്രീയത്തിൽ തീവ്രവാദം കലർത്തി പ്രയോഗിക്കുന്നതിനെതിരെ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നുവരാൻ സാധ്യതകൾ ഏറെയാണ്... അവിടെ തങ്ങൾക്കെതിരെയുള്ള എല്ലാ ശബ്ദങ്ങളെയും ആയുധംകൊണ്ട് ഇല്ലാതാക്കും എന്ന സമീപനം സ്വീകരിക്കുന്നു.. അത്തരം സമീപനം സ്വീകരിക്കുന്നതിന്റെ മുന്നറിയിപ്പായിരുന്നു ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം... വിമർശകരെ കൂട്ടത്തോടെ ആക്രമിക്കുക, അതിനായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ നേടുക.. അതുവഴി വിമർശനബുദ്ധിയോടെ കാണുന്നവരെയും നിശ്ശബ്ദരാക്കുക... അതിൽ ഏറെക്കുറെ അവർ മുന്നോട്ടുപോയിരിക്കുന്നു...
മുസ്‌ലിം മതവിഭാഗത്തിലെ ദേശസ്നേഹികളായ പണ്ഡിതന്മാർ തീവ്രവാദമുഖം ഉയർത്തുന്ന പലവാദഗതികളെയും തള്ളിക്കളയുന്നു... വിശുദ്ധ ഗ്രന്ഥത്തെ തെറ്റായരീതിയിൽ വ്യാഖ്യാനിച്ചു് സമൂഹത്തിൽ അന്ത: ഛിദ്രം സംഭവിപ്പിക്കരുത് എന്ന് മുന്നറിയിപ്പുനൽകുന്നു... പക്ഷെ നിഗൂഢമായ ഏതൊക്കെയോ ശക്തികൾ മതത്തിന്റെ അടിസ്ഥാനത്തിൽ ചേരിതിരിവ് ഇവിടെ ഉണ്ടാകണമെന്ന് ശഠിക്കുന്നു.... അതിനായി മറ്റു മതങ്ങളെ അവഗണിക്കുന്ന രീതിയിലും, പ്രകോപിപ്പിക്കുന്ന രീതിയിലും പ്രസ്ഥാവനകളും,, പ്രവർത്തികളും നടത്തുന്നു... സ്വോഭാവികമായും ഇതര മതസ്ഥർ സംഘടിക്കുകയും എതിർ വികാരത്തിന്റെ ഒരു ചേരി രൂപപ്പെടുകയും ചെയ്യുന്നു... മുന്പ് പറഞ്ഞ നിഗൂഢ ശക്തികൾ താല്പര്യപ്പെടുന്നതും ഇതുതന്നെയാണ്....
അഫ്‌സൽ ഗുരു വധത്തോട് അനുബന്ധിച്ചു നടന്ന വിവാദങ്ങളും,, JNU വിലെ നാടകങ്ങളും,, അങ്ങനെ തുടർന്ന് ഇസ്‌ലാമിനുവേണ്ടി എന്നനിലയിൽ ഉയർന്നുകേൾക്കുന്ന പല ശബ്ദങ്ങളും ആസൂത്രിതമായിരുന്നു... ഇവിടെ ഉണ്ടാകുന്ന സ്വീകാര്യതയുടെയും,, സ്വാധീനത്തിന്റെയും പഠനമായിരുന്നു അതൊക്കെ എന്നാണ് എന്റെ പക്ഷം.. പാർലമെന്റ് ആക്രമണം നടത്തി പട്ടാളക്കാരെ കൊന്നൊടുക്കിയ ഒരുവനെ തൂക്കിക്കൊന്നാൽ ഇവിടുത്തെ ഇസ്‌ലാം മത വിശ്വാസികൾക്ക് തെറ്റായി ഒന്നും തോന്നില്ലായിരുന്നു... പക്ഷെ പലവിധ സ്വാധീന ശക്തികളെ ഉപയോഗിച്ച് പലകോണുകളിൽ നിന്നും വിഘടനവാദികൾ വിളിച്ചു പറഞ്ഞു... ഇതെല്ലാം ഇസ്‌ലാമിനുനേരെയുള്ള കടന്നു കയറ്റമാണെന്ന്.. ചിലർ അത്തരം പ്രചാരവേലകളിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം... പക്ഷെ ബഹുഭൂരിപക്ഷത്തിനെയും സ്വാധീനിക്കാൻ കഴിഞ്ഞിട്ടിട്ടില്ല... ഇസ്‌ലാം മതവിശ്വാസികൾ ഒന്നടങ്കം ആശങ്കയിലാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അവർക്കെല്ലാം വേണ്ടി ഞങ്ങൾ പൊരുതുന്നു എന്ന് തെട്ടിദ്ധരിപ്പിച്ചുകൊണ്ട് മുന്നേറാൻ ശ്രമിക്കുന്നു...
വന്ദേമാതരത്തിനും,, ദേശീയഗാനത്തിനും മതവും, മതവിരുദ്ധതയും ഉണ്ടെന്ന് കഴിഞ്ഞകാല തലമുറ ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല... മതത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം നടക്കുമെന്ന് ഒരുകാലത്ത് ചിന്തിച്ചിട്ടു പോലുമില്ലാത്ത ഇത്തരം ദേശീയതയുടെ ചിഹ്നങ്ങൾ പോലും സമീപകാലത്ത് ചോദ്യം ചെയ്യപ്പെട്ടു... മന:പ്പൂർവം ഉയർത്തിക്കൊണ്ടുവന്ന ഇത്തരം വിഷയങ്ങളിൽ പോലും രണ്ടു ചേരിയെ സൃഷ്ട്ടിച്ചു സംവാദങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞു... അവിടെ ഏകതയുടെ സ്വരം കാണാതെ പോയത് ദൗർഭാഗ്യം എന്നേ പറയാൻ കഴിയൂ... അതുകൊണ്ടാണ് മുൻപ് പറഞ്ഞത് ഇസ്‌ലാമിക തീവ്രവാദികൾ നമുക്കടുത്തെത്തിയെന്നും,, അവർ കാലങ്ങൾക്കു മുൻപ് മുതൽ ലോകത്താകമാനം നടത്തിവന്ന പ്രവർത്തനങ്ങൾക്ക് ഫലം കണ്ടുതുടങ്ങി എന്നും...
ഇസ്‌ലാമിക തീവ്രവാദത്തെ അനുകൂലിക്കാത്ത രാഷ്ട്രം എന്നതിന് അപ്പുറം ഭാരതത്തിന് ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം എന്ന നിലയിൽ ആഗോളതല ഭീകരതയെ ചേർത്തുവെച്ചു വിശകലം ചെയ്യുമ്പോൾ പ്രാധാന്യമുണ്ടെന്നു കരുതുന്നില്ല.. ഭാരതത്തിൽ തീവ്രവാദത്തെ തുണക്കാത്ത മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ളവർ ഒരുഭാഗത്തും, തീവ്രവാദത്തെ പ്രത്യക്ഷമായോ, പരോക്ഷമായോ പിന്തുണക്കുന്ന വിഭാഗങ്ങൾ ചേരുന്നവർ മറുപക്ഷത്തും നിന്ന് പോരടിക്കണമെന്നു മാത്രമേ തീവ്രവാദ ചിന്താഗതിക്കാർ ആഗ്രഹിക്കുന്നുള്ളു.. അത് ഭാരതത്തിൽ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുവിനെ മാത്രമല്ല അവർ ശത്രുപക്ഷത്ത് കാണുന്നത്... മറിച്ചു് അവർക്കെതിരെ ചിന്തിക്കുന്ന വിഭാഗങ്ങളെ ആകമാനമായാണ്..! ഹിന്ദുവിനെതിരെ മാത്രമുള്ള പോരാട്ടമായിരുന്നു ഇസ്‌ലാമിക തീവ്രവാദികൾ നയിക്കുന്നതെങ്കിൽ,, ആഗോളതലത്തിലെ പോരാട്ടങ്ങളെ എങ്ങനെ വിലയിരുത്തും??? അങ്ങനെ വരുമ്പോൾ ഭാരതത്തിൽ ഇസ്‌ലാമിന്റെ നേട്ടങ്ങൾക്ക് അനുസൃതമായി സംസാരിക്കുന്നു എന്ന വ്യാജേന രംഗപ്രവേശനം ചെയ്യുന്ന തീവ്രവാദ ചിന്താഅനുഭാവികൾക്ക് എന്ത് അടിസ്ഥാനത്തിലാണ് പിന്തുണയും പരവതാനിയും നൽകുന്നതെന്ന് സി പി എം വ്യക്തമാക്കണം...
ഇസ്‌ലാമിക തീവ്രവാദത്തെ ഭാരതത്തിന്റെ അതിർത്തികൾക്ക് പുറത്തുനിർത്തണം എന്ന ശബ്ദത്തിന് ശക്തി കുറക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു... ഹിന്ദു തീവ്രവാദം എന്ന് കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയുവാനാണ് അവർ ശ്രമിക്കുന്നത്... ഇസ്‌ലാമിക തീവ്രവാദം പോലെ ഹിന്ദു തീവ്രവാദവും ഇവിടെ നിലനിൽക്കുന്നു എന്ന് സമർഥിച്ചു താരതമ്യ ചർച്ചകൾ നടത്തി ഇസ്‌ലാമിക തീവ്രവാദത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്... ഹിന്ദു തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് തന്നെ കരുതിയാലും അത് ഇസ്‌ലാമിക തീവ്രവാദം പോലെ ഭയാനകമാകുന്നില്ല... അത് ഒരു കുറ്റകൃത്യം എന്ന രീതിയിൽ മാത്രം കാണാവുന്നതും ഭരണകൂടത്തിന് നിയന്ത്രിക്കാവുന്നതും ആകുന്നു.....
ഹിന്ദു തീവ്രവാദം ഭയാനകമാകുന്നില്ല എന്ന് പറഞ്ഞതിന് കാരണങ്ങളുണ്ട്.... അതിന് ചരിത്രത്തിന്റെ പിൻബലവുമുണ്ട്... ചരിത്രത്തിൽ ഹിന്ദു തന്റെ തീവ്രമായ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ ലഭിക്കില്ല... മതപരമായ തീവ്രമായ നിലപാടുകൾ ഭൂരിപക്ഷം ഹിന്ദു ജനതയിലും ഇല്ല... അതുമാത്രമല്ല മതപരമായ നേതൃത്വങ്ങളെ ഒറ്റക്കെട്ടായി അനുസ്സരിക്കുന്ന പ്രവണത ഹിന്ദുവിനില്ല... ഹിന്ദു മതത്തിൽത്തന്നെ അനേകം ജാതികളും, ദൈവങ്ങളും ഉള്ളതിനാൽ ദൈവ കൽപ്പന എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ഒന്നിന് മുഴുവൻ മത വിശ്വാസ്സികളിലും സ്വാധീനം ചെലുത്തില്ല... ഹിന്ദു തീവ്രവാദത്തിന് രാജ്യത്തിനു പുറത്തുനിന്നും പിന്തുണയോ സാമ്പത്തിക- ആയുധ സഹായമോ ലഭിക്കില്ല... ഹിന്ദു ഭൂരിപക്ഷ രാഷ്ട്രങ്ങൾ നേപ്പാളോഴിച്ചു മറ്റൊന്നുമില്ലാത്തതിനാൽ ഹിന്ദു തീവ്രവാദ ആശയങ്ങൾ ഭാരതത്തിന്റെ അതിർത്തിവിട്ട് പുറത്തേക്ക് വ്യാപിക്കില്ല... അതുകൊണ്ടാണ് ഹിന്ദു തീവ്രവാദം എന്ന ആശയപ്രചരണം ഭരണകൂടത്തിനാൽ നിയന്ത്രണം സാധ്യമാണെന്ന് പറയാൻ കാരണം... അതിനെല്ലാം ഉപരിയായി ഹിന്ദുമതത്തിൽ ആശയ- അഭിപ്രായ സ്വാതന്ത്ര്യം ഇസ്‌ലാം മതത്തിനേക്കാൾ വളരെ കൂടുതലാണ്... മതത്തെയും ദൈവത്തെയും ഒരുപോലെ വിമർശിക്കുന്നവർ ഹിന്ദുമതത്തിൽ ധാരാളമാണ്... ആ വിമർശന സ്വാതന്ത്ര്യം ഹിന്ദു തീവ്രവാദ മനോഭാവങ്ങളെ താലോലിക്കാൻ അനുവദിക്കില്ല... ഹിന്ദു മതത്തെക്കുറിച്ചു ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം മറ്റുമതങ്ങളുടെ പ്രവർത്തനമാണ്... മറ്റുമതങ്ങളുടെ പ്രവർത്തനവും പ്രീണനവും ഇല്ലായിരുന്നെങ്കിൽ ഹിന്ദുവിലെ ബഹുഭൂരിപക്ഷവും സ്വന്തം മതത്തിന്റെ പേരുപോലും മറന്നുപോയെനേം...!!
വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും പ്രാധാന്യം അർഹിക്കുന്നതുമായ വിഷയം മതമാണ്.... ചിലർ മതത്തെ അവഗണിച്ചു് ജീവിക്കണം എന്ന് ആഹ്വാനം ചെയ്യുന്നു... അത് ആശയപരമായി ഗുണകരമായത് എന്നത് ഒഴിച്ചാൽ പ്രായോഗിക തലത്തിൽ അർത്ഥശൂന്യമാണ്... കാരണം ഈ ലോകം തന്നെ ചലിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... അല്ലെന്നു പറഞ്‌ഞ് ആരെങ്കിലും തർക്കിച്ചാൽ അത് ഇരുട്ടുകൊണ്ട് ഓട്ട അടക്കലാണെന്നു പറയേണ്ടി വരും... മധ്യ- പൂർവ്വ ഏഷ്യ മുഴുവൻ മതത്തിന്റെ വിവിധ തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു... മുസ്ളീം രാഷ്ട്രങ്ങൾ എന്ന് സ്വയം പ്രഖ്യാപിച്ചു പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ മതത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ? ലോകത്തിന്റെ പലഭാഗങ്ങളിൽ ഇന്നു നടക്കുന്ന യുദ്ധങ്ങളിൽ എൺപതു ശതമാനവും മതവുമായി ബന്ധപ്പെട്ടതാണ്.. രാജ്യത്തിന്റെയും, രാഷ്ട്രീയത്തിന്റെയും താൽപ്പര്യങ്ങളും, അഭിപ്രായ വ്യത്യാസങ്ങളിലും ഉടലെടുക്കുന്ന യുദ്ധങ്ങൾ ഏറെക്കുറെ ചരിത്രത്തിന്റെ ഭാഗമായതുപോലെയാണ്... ഇന്ന് രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമായ സംഘർഷങ്ങൾക്കും മതത്തിൻെറ ഒളിഞ്ഞതോ തെളിഞ്ഞതോ ആയ ഒരു മുഖമുണ്ട്...
മതേതര രാജ്യമായ ഭാരതത്തിലും മതത്തിന്റെ അതിപ്രസരമാണ് അനുഭവപ്പെടുന്നത്... തെരഞ്ഞെടുപ്പുകളിൽ മതത്തെ മുൻനിർത്തി പ്രവർത്തിക്കുന്നവർക്ക് വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്നു എന്ന ആപത്കരമായ അവസ്ഥയിൽ നിന്നാണ് ഭാരതത്തിന്റെ സമസ്ഥ മേഖലയിലും മതം സ്വാധീനഘടകമായത്... തങ്ങളെ ജയിപ്പിക്കാനോ തോല്പിക്കാനോ കഴിവുള്ള മതസ്വാധീന ശക്തികളെത്തേടി രാഷ്ട്രീയ പാർട്ടികൾ പോയി... എപ്രകാരം അക്കൂട്ടരെ പ്രീണിപ്പിപ്പിച്ചു നിർത്തി തങ്ങളുടെ നിലനിൽപ്പിന് ഉപയോഗിക്കാം എന്ന് അവർ പ്രായോഗികതലത്തിൽ ചിന്തിച്ചു തുടങ്ങി... അവിടെ വോട്ടുബാങ്ക് എന്ന നിലയിൽ ന്യൂന പക്ഷങ്ങളാണ് പ്രീണിപ്പിക്കപ്പെട്ടത്... അസംഘടിതമായിരുന്ന ഹിന്ദു വിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടുകൾ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ചു... വിദേശത്തുനിന്നും തീവ്രവാദ ചിന്താഗതിക്കാരുടെ സ്വാധീനം ഉണ്ടായിരുന്ന ഒരു വിഭാഗം ഇസ്‌ലാമിക വിഭാഗത്തിൽ ഇവിടെ ഉണ്ടായിരുന്നു.... രാഷ്ട്രീയക്കാരുടെ പ്രീണന നയങ്ങളെ മുതലാക്കി ഇക്കൂട്ടർ ഇവിടുത്തെ മുസ്ലീമുകളിൽകൂടി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി... ആ ആവശ്യങ്ങൾ രാജ്യതാൽപ്പര്യത്തിന് അനുസൃതമായിരുന്നില്ല,, മറിച്ചു് ഇസ്ളാമിക രാജ്യത്തിനുവേണ്ടി മുറവിളികൂട്ടുന്നവരുടെ മാത്രം ആവശ്യങ്ങളായിരുന്നു... സ്വന്തം നിലനിൽപ്പിനു വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങൾ ഇതെല്ലാം അംഗീകരിച്ചു കൊടുത്തു... അതാണ് തീവ്രവാദം നമ്മുടെ പടിവാതിൽക്കലും എത്തി നിൽക്കാനുള്ള ഒരു കാരണം.. മുൻപ് പറഞ്ഞത് പോലെ അതിനു പിന്നിൽ ഒരു പാടുകാലത്തെ നയപരമായ പ്രവർത്തനങ്ങളുമുണ്ട്....
രാഷ്ട്രീയ നേതൃത്വങ്ങളുടെ ന്യൂനപക്ഷ പ്രീണനങ്ങളെ വലിയ അമർഷത്തോടെ കണ്ടിരുന്ന ഹിന്ദു മത വിഭാഗങ്ങളെ സംഘടിപ്പിക്കാനും സ്വാഭാവികമായി പ്രസ്ഥാനങ്ങൾ മുന്നോട്ടുവന്നു.. ന്യുന പക്ഷത്തെ പ്രീണിപ്പിച്ചു നിർത്തുന്നതിൽ നിന്നും നേട്ടങ്ങൾ കൊയ്യാൻ ശ്രമിച്ചിരുന്ന രാഷ്ട്രീയ ചേരികൾക്കു എതിരായി നിൽക്കുന്ന;; ഭൂരിപക്ഷത്തെ പിന്തുണക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു... ഈ രണ്ടു വിഭാഗങ്ങളും പ്രത്യയശാസ്ത്ര പരമായും പ്രവർത്തന രീതിയിലും തീർത്തും എതിർവിഭാഗങ്ങളായി നിലകൊള്ളുന്നു.... ഇസ്‌ലാമിക അനുകൂല വിഭാഗമെന്നും, ഇസ്ളാമിക വിരുദ്ധ വിഭാഗമെന്നും രണ്ടുചേരിയിൽ നിന്നുകൊണ്ട് ലോകത്താകമാനം സംഘർഷങ്ങൾ നിലനിൽക്കണം എന്ന് ശഠിക്കുന്ന ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകൾക്ക് ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയ- മത സാഹചര്യം അനുകൂലമാണെന്ന് പറയാതിരിക്കാൻ കഴിയില്ല... അതിന് ന്യുനപക്ഷങ്ങളെ വോട്ടുബാങ്ക് എന്ന ഭാവനയിൽ പ്രീണിപ്പിച്ചു പ്രവർത്തിച്ച ഇടതു- വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെയാണ് കാരണക്കാർ... ഹിന്ദു മറുചേരിയിൽ ഒന്നിച്ചത് അത്തരം ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ ഉൽപ്പന്നവുമാണ്...
ലോകത്താകമാനം ഇന്ന് മതത്തെപ്പറ്റി കൂടുതൽ സംസ്സാരങ്ങൾ കേൾക്കുന്നു... ആഗോള പ്രതിഭാസത്തിന്റെ അലകൾ എന്ന നിലയിലാകാം ഭാരതത്തിലും മതത്തെപ്പറ്റി ആളുകൾ ഒരുപാട് സംസ്സാരിക്കുകയും, ആകുലതപ്പെടുകയും ചെയ്യുന്നു... മതത്തിൽ ഊന്നിയ ഒരു ചിന്താധാര ഇവിടെ ഉരുണ്ടു കൂടിയിരിക്കുന്നു... അതിനും മുൻപ് പറഞ്ഞപോലെ കാലങ്ങളുടെ അധ്വാനമുണ്ട്... ഇസ്‌ലാമികരാജ്യം എന്ന ആശയം വെച്ച് പുലർത്തുന്നവരുടെ ഇടയിൽ നിന്നുള്ള പ്രചോദനങ്ങളാണ് ഇത്തരം ആകുലതകൾക്ക് കാരണം... വെള്ളത്തിൽ വീണു മരിക്കാൻ പോകുന്ന സ്ത്രീ തന്റെ ഇക്ക മാത്രം എന്നെ സ്പർശിക്കാവൂ എന്ന് വിളിച്ചു കൂവുന്നു,, നവജാത ശിശുവിന് അഞ്ചു ബാങ്ക് വിളിക്കു ശേഷം മാത്രമേ മുലപ്പാൽ നൽകാൻ പാടുള്ളു എന്ന് ശഠിക്കുന്നു,, ഹിന്ദു ക്ഷേത്രങ്ങൾക്ക് പിരിവു നൽകുന്നത് വേശ്യാലയത്തിനു പണം നൽകുന്നത് പോലെയെന്ന് പറയുന്നു,, പ്രസവമെടുക്കുന്നതിനു ഡോക്റ്ററുടെ സഹായം തേടുന്നത് അനിസ്ളാമികമാണെന്നു പറയുന്നു,, അങ്ങനെ ഒരുപാട് പ്രഖ്യാപനങ്ങൾ... സമൂഹത്തിൽ മുൻപ് കേട്ടുകേഴ്വി ഇല്ലാതിരുന്ന ജീവിത ചര്യകൾ ഷിർക്കുകളായി പറഞ്ഞു കേൾക്കുന്നു... ആകുലത ഉയർത്തുന്നത്, ഇവയെയെല്ലാം സമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയുന്നതിനു പകരം രണ്ടുചേരിയിൽ നിന്നുകൊണ്ട് ചർച്ച ചെയ്യുന്നതാണ്... ഈ രണ്ടു ചേരികൾക്കിടയിലെ വിടവ് തീവ്രവാദത്തിനുള്ള സുരക്ഷിത പാതയാണ്...
സമൂഹത്തിനു ആപത്കാരമേതെന്ന് ഇവിടെ ഉണ്ടാകുന്ന എല്ലാവിധമായ സംഭവ വികാസങ്ങളിൽ നിന്നും അപഗ്രഥിച്ചു മനസ്സിലാക്കുന്നതിനുള്ള കഴിവ് പൊതു ജനതയ്ക്ക് ഉണ്ടാകണം... അത് തന്റെ മതത്തിൽ നിന്നോ പ്രസ്ഥാനത്തിൽ നിന്നോ ആണെങ്കിലും നിശിതമായി എതിർക്കുന്നതിനുള്ള ആർജ്ജവവും ഉണ്ടാകണം... ഒരു വിഷയത്തിൽ തെറ്റായ നിലപാട് ഏതു വിഭാഗമാണ് എടുത്തത് എന്ന് പ്രത്യക്ഷമാണെങ്കിലും സാമൂഹിക രാഷ്ട്രീയ വിഭാഗങ്ങൾ വിമർശനങ്ങൾക്ക് തയ്യാറാകില്ല... പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളാണ് പ്രതിസ്ഥാനത്തെങ്കിൽ ഒട്ടും തയ്യാറാകില്ല.... മലപ്പുറത്ത് സ്ഫോടനം നടന്നു,, ആരാണത്തിന്റെ പിന്നിലെന്ന് ഉഹാപോഹങ്ങൾ മാത്രമേ ഉണ്ടായിരുന്ന അവസ്സരത്തിലും നിയമസഭയിൽ കുറ്റക്കാർ ആരെന്നു കണ്ടുപിടിക്കുന്നതിലല്ല;; മറിച്ചു് ഇസ്ളാമിനെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ സമ്മതിക്കില്ല എന്നതായിരുന്നു ഭരണ പ്രതിപക്ഷങ്ങളുടെ വിഷയം... "അച്ഛൻ പത്തായത്തിലില്ല" എന്ന് പറയും പോലെ ഇസ്‌ലാമിനെ അപമാനിക്കലാണത്... മാത്രമല്ല പ്രതിസ്ഥാനത്തു ആശയമോ, മതമോ, വ്യക്തിയോ, പ്രസ്ഥാനമോ ഏതായിരുന്നാലും ഒറ്റപ്പെടുത്തുകയല്ലെ വേണ്ടത്?? മറ്റേതൊരു പരിഗണനയ്ക്കും അപ്പുറം??
മതത്തെ ഒഴിവാക്കിയ ഒരു സാമൂഹിക ജീവിതം രൂപപ്പെടാനൊന്നും പോകുന്നില്ല... പക്ഷെ എന്റെയും നിന്റെയും മതം രാജ്യത്തിന് ഏതൊക്കെവിധത്തിൽ ഗുണവും ദോഷവും ചെയ്യുന്നു എന്ന് ചിന്തിക്കാനുള്ള ശേഷി മാത്രം ഉണ്ടായാൽ മതി... കൂടാതെ മതം ഏതൊരു കറുത്ത തുണിയാൾ നമ്മുടെ കാഴ്ചയെ മറക്കാൻ ശ്രമിച്ചാലും അതുയർത്തി തെളിഞ്ഞ ആകാശം കാണുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്ന തിരിച്ചറിവും വേണം....
[Rajesh Puliyanethu
Advocate, Haripad]