"കരിയും, കരിമരുന്നും വേണ്ട" എന്ന ഗിരുദേവവാഖ്യം ഇത്രയധികം പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ട ഒരു കാലം മുൻപ് ഉണ്ടായിട്ടില്ല.. ഉൽസ്സവങ്ങൾ കൊണ്ടാടാൻ തുടങ്ങിയ കാലം മുതൽ വെടിക്കെട്ടും, ഗജവീരന്മാരും അതിന്റെ ഭാഗപാക്കായിരുന്നു... അത് കേവലം ക്ഷേത്രങ്ങളിലെ ആഘോഷങ്ങളുടെ മാത്രം ഭാഗമാണെന്ന് കരുതിക്കൂടാ.. മറിച്ച് പലവിധമായ ആഘോഷങ്ങളിലെ അരങ്ങ് വർദ്ധിപ്പിക്കാൻ വെടിക്കെട്ടും, കരിവീരന്മാരെയും നമ്മൾ ആശ്രയിച്ചു വരുന്നു... വെടിക്കെട്ടും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും നമ്മുടെ ആഘോഷങ്ങളുമായി ചേർന്നു മനസ്സിൽ പതിഞ്ഞു പോയവയാണ്.. ആ ശീലത്തിന് രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപ്തിയും പഴക്കവുമുണ്ട്...
ചരിത്രത്തിലെ പ്രമുഘരായ രാജാക്കന്മാർ പലരും ആനപ്പുറത്ത് എഴുന്നള്ളി വന്നിരുന്നതായി കാണാം.. അത് ഭാരതത്തിനുള്ളിലെയും, പുറത്തെയും ഹിന്ദു -ഹിന്ദു ഇതര രാജാക്കന്മാരും, സുൽത്താൻമാരും, ചക്രവർത്തിമാരും അപ്രകാരം ആനകളെയും വെടിക്കെട്ടിനെയും തങ്ങളുടെ ആഘോഷങ്ങളുടെയും, ആർഭാടങ്ങളുടെയും ഭാഗമായി ഉപയോഗിച്ചു വന്നു... സ്വോഭാവികമായും സമൂഹത്തിൽ നിലനിൽക്കുന്ന ആർഭാടങ്ങളുടെയും, അരങ്ങിൻറെയും പ്രതീകങ്ങളായ ആനയും, വെടിക്കെട്ടും ഹിന്ദു ആഘോഷങ്ങളുടെയും, ഉൽസ്സവങ്ങളുടെയും ഭാഗമായി... ശ്രെഷ്ട്ടരായവർ;; അത് ഭഗവാനായാലും, ചക്രവർത്തിയായാലും ആനപ്പുറത്ത് എഴുന്നെള്ളുന്നു എന്ന സങ്കല്പം പരക്കെ അങ്ങീകരിക്കപ്പെട്ടു... അത്തരം ചിന്തയുടെ അവശേഷിപ്പുകൾ തന്നെയാണ് ഇന്നും നിലനിൽക്കുന്നത്.. ഒരു വിശിഷ്ട്ട വ്യക്തിയുടെ സന്ദർശനത്തെ വെടിക്കെട്ടോടെ സ്വീകരിക്കുന്നു... കഴിയുമെങ്കിൽ ആനയും അമ്പാരിയും വരവേൽക്കുന്നു.... എന്തിന്,, ഒരു തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഉണ്ടാകട്ടെ; ജയിക്കുന്ന കക്ഷി ആദ്യമായി പടക്കം പോട്ടിക്കുകയായിരിക്കും ചെയ്യുന്നത്... അത് സാമൂഹികമായി നിലനിൽകുന്ന ഒരു കാഴ്ചപ്പാടാണ്... മറിച്ച് ഹിന്ദു ആളെക്കൊന്നും ഉൽസ്സവം കൊഴുപ്പിക്കാൻ അവതരിപ്പിചിട്ടുള്ളതല്ല കരിയും കരിമരുന്നും...! ഏറ്റവും വലിയ ഫലിതം എന്നത്, ആനകൾക്കും, വെടിക്കെട്ടിനും എതിരായി സമൂഹത്തിൽ ഉയർന്നുവന്ന ഈ വിധമായ ചർച്ചകൾക്കു പകരം 'ആനയും വെടിക്കെട്ടും ശ്രെഷ്ട്ടമായത്' എന്നായിരുന്നെങ്കിൽ, നിസ്സംശയം പറയാം, "ഹിന്ദുവിന്റെതല്ല ഇവയൊന്നും" എന്ന് സ്ഥാപിക്കാൻ ഇവിടെ പ്രബുദ്ധർ പെടാപ്പാട് പെട്ടെനേം!!
ഹിന്ദുവിന് എതിരെ ആക്രമിക്കാനുള്ള ആയുധമായാണ് ഇന്ന് കരിയും -കരിമരുന്നും ഉപയോഗിച്ചു കാണുന്നത്... ഹിന്ദു ജനത ആകമാനം മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത,, അന്ധവിശ്വാസ്സങ്ങളിലും, ആഘോഷങ്ങളിലും മുഴുകി ജീവിക്കുന്ന ഒരു വിഭാഗമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു... അതുവഴി ഹിന്ദു ദൈവങ്ങളെയും അപമാനിക്കാൻ ഇത്തരക്കാർക്ക് കഴിയുന്നു... ആനയുടെ ചവിട്ടേറ്റു മരിക്കുന്നവരുടേയും, വെടിമരുന്ന് അപകടങ്ങളിൽ മരിക്കുന്നവരുടെയും ആശ്രിതരുടെ വിലാപങ്ങൾക്ക് മറുപടി പറയേണ്ടത് ഹിന്ദുവിന്റെ മാത്രം ബാദ്ധ്യതയായി വ്യാഖ്യാനിക്കുന്നു... ആന പരിപാലനത്തെയും,, കരിമരുന്നു പ്രയോഗത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ല എന്ന ചോദ്യങ്ങൾക്ക് മൌനമാണ് ഉത്തരം...!!
ഹിന്ദുവിനെ പഴിപറഞ്ഞു കൊണ്ട് നേട്ടങ്ങൾ കൊയ്യുന്നത് ആരെന്നുകൂടി നമ്മൾ മനസ്സിലാക്കണം... സമൂഹത്തിന് ആപത്കരമെന്ന് പൊതുവായ ധാരണ ഉണ്ടെങ്കിൽ ആനയും, കരിമരുന്നും ഉൽസ്സവങ്ങളിൽ നിന്നും ഒഴിവാക്കുക തന്നെ വേണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു കഴിഞ്ഞു... രാഷ്ട്രീയ സ്വയം സേവക സംഘം പരസ്യമായിത്തനെ നിലപാട് വ്യക്തമാക്കി.. എൻ, എസ്. എസ്,, എസ്.എൻ. ഡി.പി.,, എന്ന് തുടരുന്ന ഹിന്ദു സാമുദായിക സംഘടനകളും,, ബി.ജെ.പി യെപ്പോലെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും കരിയും, കരിമരുന്നും വേണ്ടാ എന്ന നിലപാടെടുത്തു... എങ്കിലും എന്തുകൊണ്ട് സർക്കാർ വെടിക്കെട്ടും, ആന എഴുന്നെള്ളത്തും ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നില്ല ?? അവിടെയാണ് നാം ഹിന്ദുവിനെതിരെ പ്രയോഗിക്കുന്ന ഭരണകൂടത്തിന്റെ ചതി മനസ്സിലാക്കേണ്ടത്... ന്യൂനപക്ഷ പ്രീണനത്തിന്റെ മറ്റൊരു മുഖമാണ് അവിടെയും കാണാൻ കഴിയുന്നത്...
ഒരു വർഷം ഉൽസ്സവങ്ങളുടെ പേരിൽ ചെലവാക്കപ്പെടുന്ന ഹിന്ദുവിന്റെ പണം സഹസ്രകോടികളാണ്... അതിൽ ശത കോടികൾ കരിയും കരിമരുന്നും കൊണ്ടുപോകും.... കേരളത്തിലെ കരിമരുന്നു വ്യവസ്സായത്തിന്റെ സിംഹഭാഗവും കൈയ്യാളുന്നത് ഇവിടുത്തെ കൃസ്ത്യൻ- മുസ്ലീം സമുദായങ്ങളാണ്... അതുപോലെ തന്നെ ആനയുടെ ഉടമകളെ തെരഞ്ഞാൽ അതിലും ഹിന്ദു ഇതര നാമങ്ങളാണ് കാണാൻ കഴിയുന്നത്... അങ്ങനെ നോക്കിയാൽ നാം ഉൽസ്സവങ്ങളുടെ പേരിൽ നമുക്കിടയിൽ നിന്നുതന്നെ പണപ്പിരിവ് നടത്തി ആ പണം മറ്റു മതസ്ഥരെ ഏൽപ്പിക്കുന്ന വെറും ഏജെന്റുകളായി വർത്തിക്കുന്നു എന്ന് കാണാം... ആ പണം കൈമാറാൻ സഹായകമായ ഒരു വ്യവസ്ഥ മാത്രമാണ് കരിയും- കരിമരുന്നും എന്നതാണ് എന്റെ പക്ഷം...
ഭരണകൂടത്തിന്റെ ചതി എന്ന് മുൻപ് പറഞ്ഞതും ഹിന്ദു ആഘോഷങ്ങളുടെ നേട്ടം ഇതര മതസ്ഥർ കൊണ്ടുപോകുന്നതും ചേർത്തു വായിക്കണം... കരിയും- കരിമരുന്നും ഹിന്ദു ഉൽസ്സവങ്ങളുടെ ഭാഗമായി കണ്ടു പരിചയിച്ച ഒരു വിഭാഗത്തിന് മാറ്റത്തെ ഉൾക്കൊള്ളാൻ അൽപ്പം വൈഷമ്യം ഉണ്ടാകും... അത്തരം ആൾക്കാരുടെ ചെറിയ എതിർപ്പിനപ്പുരം ഹിന്ദുവിനു വേണ്ടി പ്രക്ഷോഭം നയിക്കുന്ന സംഘടനകളെല്ലാം ഒറ്റക്കെട്ടായി കരിക്കും- കരിമരുന്നിനും എതിരായുള്ള വികാരം പ്രകടിപ്പിച്ചിട്ടും ഭരണകൂടം ഇവയെ നിരോധിക്കാനുള്ള തീരുമാനം എടുക്കുന്നില്ല...! കാരണം അത് സാമ്പത്തികമായി വലിയരീതിയിൽ ബാധിക്കുന്നത് ഇവിടുത്തെ ക്രിസ്ത്യൻ- മുസ്ലീം സമുദായത്തെ ആയിരിക്കും... നിലവിൽ കോടിക്കണക്കിന് വിലവരുന്ന ആനകൾക്ക് മൂല്യം ഇല്ലാതെയാകും.. തടി പിടിക്കാൻ പോലും ആനകളെ ഉപയോഗിക്കാത്ത കാലത്ത് എഴുന്നള്ളത്തുകൂടി മുടങ്ങിയാൽ അതവരുടെ കോടികളുടെ വ്യവസ്സായത്തെ പ്രതികൂലമായി ബാധിക്കും... ഉടമസ്ഥർ തന്നെ നാട്ടാനകളെ സംരക്ഷിക്കേണ്ട അവസ്ഥ കൂടി ഉണ്ടായാൽ ഇക്കൂട്ടർ വളരെ വിയർക്കും.. ഇവിടെ ഭരണ- പ്രതിപക്ഷ കക്ഷികൾ ഹിന്ദുവിന്റെ വികാരത്തെ മാനിക്കുന്നു എന്ന വ്യാജേന ക്രിസ്ത്യൻ- മുസ്ലീം സമുദായങ്ങളെ സഹായികുകയാണ് ചെയ്യുന്നത്.. അവർ ചെലുത്തുന്ന സമ്മർദ്ദമാണ് ഒരു നിരോധനത്തിലേക്ക് മുതിരാൻ ഭരണകൂടത്തിന് തടസ്സമായി നിൽക്കുന്നതും..!!
വെടിക്കെട്ട്- ആന വിഷയം മറ്റു പലരീതികളിലും ഹിന്ദുവിന് എതിരായി ഭവിക്കുന്നുണ്ട്... ഇതര മതസ്ഥർക്ക് പരസ്യമായി ഹിന്ദുവിനെതിരെ സംസ്സാരിക്കുന്നതിനുള്ള അവസ്സരം നൽകുന്നതാണ് അതിൽ ഒന്നാമത്തേത്... ആനയുടെ ചവിട്ടേറ്റു മരിച്ചവരുടെ ചരിത്രം, വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കണക്കുകൾ എന്നിവ നിരത്തി ഇക്കൂട്ടർ ഹിന്ദുവിനെ കടന്നാക്രമിക്കുന്നു... അവിടെ പലപ്പോഴും യാതൊരു നേട്ടവും വെടിക്കെട്ടിൽക്കൂടിയും, ആനയിൽക്കൂടിയും ഉണ്ടാക്കിയിട്ടില്ലാത്ത ഹിന്ദുവിന് ഒരു പ്രതിയുടെ മൌനത്തോടെ നിൽക്കേണ്ടി വരുന്നു... അതെസമയം നമ്മെ വിമർശിക്കുന്നവർ,, അതേ ആനയിൽ നിന്നും, കരിമരുന്നിൽ നിന്നും കോടികൾ നേടുന്നു.. നമ്മൾ ഹിന്ദുക്കളോ !!?? ഒരുക്കിക്കെട്ടിയ ആനയുടെ ചന്തവും,, പൊട്ടിത്തീരുന്ന കമ്പത്തിന്റെ തീപ്പോരികളും കണ്ട് മതിമറന്ന് യഥാർഥത്തിൽ വിഡ്ഢികളാകുന്നു....
ഹിന്ദുവിനെ പിന്തുണയ്ക്കുന്നു എന്ന തോന്നൽ ജനിപ്പിച്ച് ഹിന്ദുവിൽത്തന്നെ രണ്ടു ചേരിയെ സൃഷ്ട്ടിക്കാനും ആനയും വെടിക്കെട്ടും ഉപയോഗിക്കുന്നുണ്ട്... ആനയും വെടിക്കെട്ടും നിരോധിക്കുക എന്നത് ഹിന്ദുവിനെതിരായ ഒരു തീരുമാനമാണ് എന്ന പ്രചരണം സമൂഹത്തിന്റെ മറു വഴിയിൽക്കൂടി ഇറക്കിവിട്ട് ഹിന്ദുവിനെ വൈകാരികമായി ഒന്നിപ്പിച്ച് നിരോധനത്തിനെതിരെ പ്രവർത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.. അങ്ങനെ വരുമ്പോൾ വൈകാരികമായി സംഘടിക്കുന്നവർ ഒരുചേരിയിലും, ആശയപരമായി ആന- വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു സംഘടനകൾ മറുചേരിയിലും വരും... അങ്ങനെ ഹിന്ദുവിനെ ആഭ്യന്തര സംഘടനത്തിലേക്ക് നയിച്ച് ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്നവരും ആന- വെടിക്കെട്ട് വിഷയത്തിൽ പലവിധമായ രീതിയിൽ ഇടപെടലുകൾ നടത്തുന്നുണ്ട്... വൈകാരികമായി ആന- വെടിക്കെട്ടിനെ സമീപിക്കുന്നവർക്ക് പിന്തുണ എന്നപോലെ ഭരണകൂടം ഇവയെ നിരോധിക്കാൻ തയ്യാറാകാതെ വരുന്നു.... അത് ഈ സമ്പ്രദായങ്ങൾ സമൂഹത്തിൽ തുടരുന്നതിനും അതുവഴി ഇപ്പോൾ നേട്ടം കൊയ്യുന്ന വിഭാഗങ്ങൾക്ക് അനുസ്യുതം അത് ലഭിക്കുന്നതിനും, ഹിന്ദുവിനെ രണ്ടു ചേരിയിൽ നിർത്തി യുദ്ധം ചെയ്യിക്കുന്നതിനും ഒപ്പം ഹിന്ദുവിനെ ഒരു അവികസ്സിത കൂട്ടമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതിനും അവസ്സരം ലഭിക്കും... ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളുടെ ഭീതിയുടെയും,, സംഭവിക്കുന്ന അപകടങ്ങളുടെ ചോരയുടെയും ഉത്തരവാദിത്വം ഹിന്ദുവിന്റെ ചുമലുകളിൽ തന്നെ സ്ഥാപിക്കുന്നതിനും കഴിയും..!!
വെടിമരുന്നിന്റെ ഉപയോഗവും, വിപണനവും ലൈസൻസ് മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും വെടിക്കെട്ട് എന്നാ സമ്പ്രദായം നിലനിൽക്കുന്നതിനാലാണ് ഇത്രയധികം സ്ഫോടന ശക്തിയുള്ള കെമിക്കലുകളുടെ വിനിമയം അനുവദിക്കേണ്ടി വരുന്നത്... വെടിക്കെട്ട് നിരോധിക്കുന്നതോടെ വെടിമരുന്നുകളുടെ മറവിൽ നടക്കുന്ന നിരോധിത സ്ഫോടക വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ കഴിയുകയും അതുവഴി രാജ്യസുരക്ഷ ശക്തമാക്കുന്ന നടപടികൾക്ക് ഒരു ചുവടുകൂടി മുന്നേറുവാനും സാധിക്കും... പക്ഷെ തീവ്രവാദ പ്രവർത്തനങ്ങളെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി കാണുന്ന ഭരണ വർഗ്ഗത്തിന് അതിനുള്ള ആര്ജ്ജവമില്ല എന്ന് പറയേണ്ടിവരുന്നു...
കരിയും- കരിമരുന്നും വിഷയം പോലെ ഹിന്ദുവിനെതിരെ പൊതുസമൂഹത്തിൽ ചർച്ച ഉയരുന്നതിന് വഴിവെയ്ക്കുന്ന മറ്റൊരു വിഷയമാണ് 'ചില ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് നിലനില്ക്കുന്ന പ്രവേശന വിലക്ക്'... മുൻ വിഷയത്തിൽ പറഞ്ഞതുപോലെ മറ്റു മതസ്ഥർക്കും, കമ്യുണിസ്റ്റുകളെപ്പോലെയുള്ള ഹിന്ദു മതവിരുദ്ധർക്കും ഹിന്ദുവിനെ രണ്ടു ചേരിയിൽ നിർത്തി മുതലെടുപ്പു നടത്തുന്നതിനുള്ള അവസ്സരം ഈ വിഷയവും നൽകുന്നു... ലിംഗസമത്വത്തിനു വേണ്ടി മുറവിളികൾ ഉയരുന്ന കാലത്ത് സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടിനു മാത്രമേ നിലനിൽപ്പുള്ളൂ... ഈ വിഷയം തീർത്തും ഹിന്ദുവിന്റെ ആഭ്യന്തരകാര്യമായിത്തന്നെ പരിഗണിക്കണം... ഹിന്ദു സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശം വാങ്ങിത്തന്നത് തങ്ങൾ നടത്തിയ പ്രക്ഷോഭങ്ങളിൽക്കൂടിയാണെന്ന് അവകാശപ്പെടാൻ ഇവിടുത്തെ ഒരു കമ്യുണിസ്റ്റിനെയോ, യുക്തിവാദിയെയൊ അനുവദിക്കരുത്... കാരണം ഹിന്ദുവിൽ പുരോഗമന ചിന്താഗതികൾ ഉയർന്നുവന്നിട്ടുള്ളതും, നടപ്പിലാക്കിയിട്ടുള്ളതും ഹിന്ദുവിനുള്ളിൽത്തന്നെ ഉയർന്നുവന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്.. മറിച്ച് പുരോഗമനം പുറത്തു നിർമ്മിച്ച് ആരും ഹിന്ദുവിനുമേൽ ഒഴിച്ചതല്ല.... സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിഷയവും ഹിന്ദു മതത്തിനുള്ളിൽത്തന്നെ പരിഹരിക്കണം...
വിശ്വാസ്സങ്ങളിൽ അടിസ്ഥാനമാക്കിയാണ് ചില ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നത്... ആചാരങ്ങൾ വിശ്വാസ്സങ്ങൾക്ക് അനുസൃതമായി രൂപം കൊള്ളുന്ന പ്രവർത്തന ചര്യകളാണ്.. ഒരു ക്ഷേത്രത്തെ സംബധിച്ചിടത്തോളം ആ ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് അനുസൃതമായ നിയമങ്ങൾ പാലിക്കാൻ അവിടെയെത്തുന്ന ഏതൊരുവനും ബാദ്ധ്യതയുമുണ്ട്... പക്ഷെ ഹിന്ദുവിന്റെ ഇടയിലെ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ആവശ്യം ഉയരുമ്പോൾ അവിടെ ഒരു നിയമം മൂലം സ്ത്രീയെ പ്രവേശനത്തിൽ നിന്നും വിലക്കുന്നത് ഉചിതമാകില്ല.. മറിച്ച് ക്ഷേത്രങ്ങളുടെ ആചാരത്തിനും, വിശ്വാസ്സത്തിനും അടിസ്ഥാനമാക്കി എന്ത് നിലപാടെടുക്കണം എന്നത് ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾക്ക് വിട്ടു നൽകുകയാണ് ചെയ്യേണ്ടത്... അവിടെ ക്ഷേത്ര വിശ്വാസ്സങ്ങളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിട്ടുള്ള ചില അഭിനവ പുരോഗമന വാദികളുടെ ആക്രോശങ്ങളും ആത്മാർഥമായ ആവശ്യങ്ങൾക്കിടയിൽക്കൂടി കേൾക്കേണ്ടിയും വരും!!
ഹിന്ദു സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് അനുകൂല ശബ്ദങ്ങൾ ഉണ്ടാകുമ്പോൾ മുസ്ലീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കുന്നതുമായി ചേർത്ത് എതിർ ശബ്ദങ്ങൾ ഉയരാറുണ്ട്... മുസ്ലീം സ്ത്രീക്ക് പള്ളിയിൽ പ്രവേശം അനുവദിക്കാത്തിടത്ത് എന്തിന് ഹിന്ദു സ്ത്രീയെ അമ്പലത്തിൽ പ്രവേശിപ്പിക്കണം?? എന്ന വിധമാണ് ചോദ്യങ്ങൾ ഉയരുന്നത്....! ഒന്നു ചിന്തിക്കൂ... ഹിന്ദുവിന്റെ ചരിത്രത്തിൽ എന്നെങ്കിലും മറ്റൊരു മതസ്ഥൻ ചെയ്യുന്നതെന്തെന്ന് നോക്കി അനുകരിച്ചിട്ടുണ്ടോ?? ഇസ്ലാം മതമല്ല ഹിന്ദുവിന്റെ തീരുമാനങ്ങളുടെ അളവുകോൽ!! ഇസ്ലാം മതത്തിൽ ചില പുരോഹതന്മാരുടെ തീരുമാനങ്ങളുടെയും, വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുമ്പോൾ ഹിന്ദു സ്വതന്ത്രമായ ചർച്ചകളിൽക്കൂടി ഉണ്ടാകുന്ന അഭിപ്രായ സമന്യയങ്ങളെ അംഗീകരിക്കുന്നു... അധിനിവേശങ്ങളെയും, കീഴ്പ്പെടുത്തലുകളെയും പ്രവർത്തന പഥത്തിൽ സ്വീകരിച്ചിട്ടില്ലാത്ത ഹിന്ദുവിന്,, സർവ്വ മതങ്ങൾക്കും സ്വീകാര്യത നല്കിയ ഹിന്ദുവിന്, അപ്രകാരം മാത്രം പ്രവർത്തിക്കുവാനെ കഴിയൂ... വെളിച്ചത്തെ കറുത്ത മൂടുപടങ്ങൾ കൊണ്ട് മറച്ചു പിടിക്കാൻ നാം ഒരിക്കലും തയ്യാറായിട്ടില്ല.. അതാണ് ഹിന്ദു എന്ന സംസ്ക്കാരവും, സ്ത്രീ പുരുഷ ഭേദമെന്യേ നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന സ്വാതന്ത്ര്യവും....!!
കാലത്തിനു മുൻപേ നടന്നുകൊണ്ട് വരുംകാല സംസ്ക്കാരങ്ങൾക്ക് വഴിതെളിച്ചും,, വെളിച്ചം നൽകിയും നിന്നതാണ് ഹിന്ദുമത സംസ്ക്കാരം... അതുതന്നെയാണ് ഭാരത സംസ്ക്കാരവും... ആ സംസ്ക്കാരത്തെ കാലത്തിനതീതമായി സംരക്ഷിച്ചു നിർത്തേണ്ട ദൗത്യം ഓരോ ഹിന്ദുവും ഏറ്റെടുക്കണം... 'ഹിന്ദു' ഒരു അഭിമാനത്തിന്റെ മറ്റൊരു പേരാകട്ടെ.....
[Rajesh Puliyanethu
Advocate, Haripad]