ഇറാക്കിലെ രക്തരൂക്ഷിതമായ കലാപം തുടരുന്നു,, ഭാരതത്തിനും ആ കലാപത്തിൽ വേദനിക്കാൻ കാരണങ്ങൾ അനവധിയാണ്... ക്രൂഡോയിലിന്റെ വിലവർധനവിൽ തുടങ്ങി രാജ്യ സുരക്ഷയിലും സാമ്പത്തിക ശാസ്ത്രത്തിലും ഒക്കെക്കൂടി പ്രസ്തുത വിഷയത്തിന്റെ ചർച്ചകൾ തുടരുകയാണ്... സാമൂഹികമായ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്തു വരവേയാണ് കലാപ മേഘലയിൽ കുടുങ്ങിക്കിടക്കുന്ന നേഴ്സ്സ്ന്മാരുടെ ജീവനെയോർത്ത് രാജ്യം ഭീതിയിലാണ്ടത്!!
ഇടക്കിടക്ക്മാദ്ധ്യമങ്ങളിൽക്കൂടി അറിയുന്ന വാർത്തകൾ മാത്രമായിരുന്നു നമുക്ക് ആശ്വാസം... നേഴ്സ്സ്ന്മാർ സുരക്ഷിതരാണെന്നുള്ള വാർത്തകൾ പുറത്തു വന്നപ്പോഴും, അവർ കുടുങ്ങിക്കിടക്കുന്ന ആശുപത്രിക്ക് സമീപത്തേക്ക് ഭീകരർ മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകൾ ഭീതിയോടെ നമ്മൾ കേട്ടു... ഇറാക്ക് എന്ന രാജ്യം മുഴുവൻ കലാപത്തിന് കീഴ്പ്പെട്ടിരിക്കുകയാണെന്നുള്ള വാർത്തകളും ആശുപത്രിയിൽ നിന്നും വിമാനത്താവളത്തിലേക്ക് മൂന്നു മണിക്കൂറിൽപ്പരം സമയം റോഡു മാർഗ്ഗം സഞ്ചരിക്കേണ്ടതുണ്ട് എന്നതും നേഴ്സ്സ്ന്മാരുടെ തിരിച്ചു വരവിലെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു... പക്ഷെ അപ്പോഴെല്ലാം തന്നെ കേന്ദ്രസർക്കാരും, കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി സംസ്ഥാന സർക്കാരും പ്രതീക്ഷ കൈവിടാതെ പ്രവർത്തിക്കുന്നത് നമ്മൾ കണ്ടു...
കേന്ദ്ര സർക്കാർ നടത്തിയ നയതന്ത്രപ്രവർത്തനങ്ങൾ എന്തൊക്കെ എന്നത് പ്രസക്ത്തമല്ല... നേഴ്സ്സ്ന്മാരുടെ മോചനം സാദ്ധ്യമാകാതെ, അവർക്ക് സംഭവിച്ച ദുർവിധിയിൽ നമ്മുടെ സർക്കാരുകളുടെ പരിമിതിയെ വിശദീകരിച്ചു കേഴുന്ന ഭരണകൂടത്തെയല്ല നമ്മൾ കാണുന്നത്... ഭാരത്തിൻറെ പുത്രിമാരുടെ ജീവൻ സംരക്ഷിച്ച് അവരെ സുരക്ഷിതമായി നാട്ടിലെത്തിച്ച നയതന്ത്ര വിജയമാണ് നമ്മൾ കണ്ടത്... സത്യത്തിൽ ഒരു ഭാരത പൌരന് ഒരു യുദ്ധം വിജയിച്ച അനുഭൂതിയാണ് ഈ നയതന്ത്ര വിജയം പ്രദാനം ചെയ്യുന്നത്... ഏതു രാജ്യത്തായാലും, തങ്ങളുടെ പൌരന്മാർക്ക് വേണ്ടി സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും, അക്ഷീണം അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന രാജ്യങ്ങളായി അമേരിക്കയേയോ, ചില യുറോപ്യൻ രാജ്യങ്ങളെയോ മാത്രമേ മുൻകാലങ്ങളിൽ നാം കണ്ടിട്ടുള്ളു... ഭാരതത്തിന്റെ സന്തതികൽക്കുമേൽ, അവർ ലോകത്തിന്റെ ഏതു കൊണിലായിരുന്നാലും രാജ്യം നൽകുന്ന സുരക്ഷിതത്വത്തിനെ കവചം ഉണ്ടാകുമെന്ന് തോന്നിപ്പിക്കുക കൂടി ചെയ്യുന്ന അഭിമാനസംഭവമായി നേഴ്സ്സ്ന്മാരുടെ മോചനം...
കേരള സർക്കാർ പ്രത്യേക താൽപ്പര്യത്തോടെ തന്നെ പ്രസ്തുത വിഷയം കൈകാര്യം ചെയ്തു എന്ന് വേണം കാണാൻ... നേഴ്സ്സ്ന്മാരുടെ മോചനവിഷയത്തിൽ, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അവശ്യം വേണ്ടുന്ന ഏകോപനവും നാം കണ്ടു... രാഷ്ട്രീയ വൈരം മറന്ന് ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ചാൽ ലഭിക്കുന്ന വിജയവും നാം കണ്ടു.. രാജ്യത്തിന്റെ നന്മക്കായും, പൊതു താൽപ്പര്യത്തിനായും ഒന്നിച്ചു നിന്നാൽ കിട്ടുന്ന നേട്ടവും ഭാവിയിലേക്കുള്ള മാർഗ്ഗ നിർദ്ദേശമായി കാണാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം... നേഴ്സ്സ്ന്മാരുടെ മോചനം ഉറപ്പായ അവസ്സരത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാസ്വരാജ് നേഴ്സ്സ്ന്മാരുടെ മോചനത്തിനായി കാട്ടിയ പ്രത്യേക താല്പ്പര്യത്തെ അനുമോദിക്കും വിധം കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നടത്തിയ പ്രസ്ഥാവന തികഞ്ഞ രാഷ്ട്രീയ- മാനുഷീക മര്യാദയും, മാന്യതയുമായി...
രാജ്യം ആകമാനം നേഴ്സ്സ്ന്മാരുടെ മോചനത്തെ ഒരു വിജയമായും, അഭിമാനമായും, ആശ്വാസ്സമായും കണ്ടപ്പോൾ ചിറ്റമ്മ നയത്തോടെയും,, "മോൻ ചത്താലും വേണ്ടില്ല, മരുമോടെ കണ്ണീരു കാണാമെല്ലോ" എന്ന പരിഹാസ്യത ഉണർത്തുന്ന നാടൻ ചൊല്ലിനെ അനുസ്മ്മരിപ്പിക്കും വിധവും പ്രതികരിച്ചു കണ്ടത് ഇവിടുത്തെ കമ്യുണിസ്റ്റ് പ്രസ്ഥാനമായ സിപിഎം ആണ്.. ഇറാക്കിലേക്ക് നേഴ്സ്സ്ന്മാർ ജോലിതേടി പോകാൻ കാരണമായ കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക സ്ഥിതിയെ ഉയർത്തിയുള്ള വിമർശനം !! ഐക്യ രാഷ്ട്ര സഭയെയും, റെഡ് ക്രോസ്സിനെയും വേണ്ടവിധത്തിൽ വിഷയത്തിൽ ഇടപെടുത്താൻ കഴിയാതെ വന്ന കേന്ദ്ര സർക്കാറിന്റെ പരാജയം, തുടങ്ങിയ ദു:ഖങ്ങളായിരുന്നു അവർക്ക് പ്രധാനം... ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ബി- ടീം ആണെന്നും അവരെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വിമത നേതാക്കൾ പ്രസ്ഥാവിച്ചതോന്നും കേരളത്തിലെ കമ്യുണിസ്റ്റ് നേതാക്കൾ അറിഞ്ഞില്ലെന്നു തോന്നുന്നു... ഐക്യ രാഷ്ട്ര സഭ വഴിയുള്ള പരമ്പരാഗത നയതന്ത്രമായിരുന്നു ഇന്ത്യ പരീക്ഷിച്ചിരുന്നതെങ്കിൽ നേഴ്സ്സ്ന്മാരുടെ മൃതശരീരം നാട്ടിലെത്തിക്കാൻ വേണ്ടി ഒരു സമരം കമ്യുണിസ്റ്റ് പാർട്ടികൾക്ക് നടത്താൻ കഴിഞ്ഞെനേം.... നേഴ്സ്സ്ന്മാർക്കുണ്ടാകുന്ന ആപത്ത് വിഷയമാക്കി സർക്കാരുകൾക്കെതിരെ മുതലെടുപ്പ് നടത്താൻ കഴിയാതെ വന്നതിലെ നിരാശയുടെ മിന്നലാട്ടമായിരുന്നു കമ്യുണിസ്റ്റ് നേതാക്കളുടെ മുഖത്ത്!! രാജ്യത്തിന്റെ ആകമാനമായ വികാരത്തിൽ പങ്കുകൊള്ളും വിധം എന്നാണ് ഇവർ വളരുന്നത്... ഇന്ത്യാ - ചൈനാ യുദ്ധകാലത്തുൾപ്പെടെ നമ്മൾ കണ്ടതെന്താണ്?? മറ്റുള്ളവരെ ചീത്തവിളിക്കാനും, ഏതെങ്കിലും സ്ഥാപനങ്ങൾ പൂട്ടിക്കാനും, പൊതുമുതലിന് നേരെ കല്ലെറിയാനും, വൈരികളെ തല്ലാനും, കൊല്ലാനും;; ഇവയൊക്കെ മാത്രം അജണ്ടയാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണോ അവർ?? ഭീകര വാദികളുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചു നടന്ന് സമൂഹ മദ്ധ്യത്തിൽ സ്വയം അപഹാസ്യരാകാതിരിക്കാനുള്ള വിവേകമെങ്കിലും അവർക്ക് കാട്ടിക്കൂടെ!!??
രാജ്യത്തിന്റെ പ്രശ്നങ്ങൾ അവസ്സാനിക്കുന്നില്ല,, ഒരു മഹായുദ്ധത്തിന്റെ ഇങ്ങെഅഗ്രം മാത്രമാണിതെന്ന് വിദേശകാര്യ വക്ത്താവ് പ്രസ്താവിച്ചു കഴിഞ്ഞു.... എല്ലാ സംഘർഷങ്ങളിലും വിജയവും, നേട്ടവും ഭാരതത്തിനാകട്ടെ... ഭാരത പുത്രന്മാർ അഭിമാനത്തോടെ സുരക്ഷിതമായി കഴിയട്ടെ... ലോകത്തിന്റെ ഏതു കോണിലായാലും....
[Rajesh Puliyanethu
Advocate, Haripad]