'കേഡര്‍ പാര്‍ട്ടികള്‍' എന്നാ തലക്കെട്ടിലും, ആ തലക്കെട്ടിനെയും മേല്‍വിലാസ ത്തെയും ഇതരപാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ത്തമായ ഒരു പ്രിവിലേജ് ആയി കൊണ്ട് നടക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ പല പാര്‍ട്ടികളെ കൊണ്ട് സമൃദ്ധവും സമ്പന്നവുമാണ് നമ്മുടെ രാജ്യം. തന്റേതു ഒരു കേഡര്‍ പാര്‍ട്ടി ആണെന്നുള്ളത് ഔന്നിത്യത്തില്‍ പറയുന്ന പ്രവര്‍ത്തകരും നേതാക്കളും ഉണ്ട്. ഒരു അച്ചടക്കത്തിന്റെ വിളിപ്പേരായി ആയി മാത്രം 'കേഡര്‍' എന്നാ പദത്തെ കണ്ടാല്‍ അത് നല്ലകാര്യം. പക്ഷെ കേഡര്‍ പാര്‍ട്ടി എന്ന ശീര്‍ഷകത്തിനടിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളില്‍ പൊതു സ്വോഭാവങ്ങള്‍ കണ്ടു വരുന്നുണ്ട്. അത് കമ്യുണിസ്റ്റ് പാര്ട്ടിയിലായാലും, RSS, പോപ്പുലര്‍ ഫ്രെണ്ട് എന്നിവയില്‍ തുടര്‍ന്ന് മാവോയിസുകളിലും; കുറേക്കൂടി കേഡര്‍ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളില്‍ ആയാലും ശരി, സമാനതകള്‍ പ്രകടിപ്പിക്കുന്നു.
കേഡര്‍ പാര്‍ട്ടികളില്‍ കാണുന്ന അച്ചടക്കം, ഒരു രാജ്യത്തിന്റെ സൈനിക യുണിറ്റ്‌കളില്‍ കാണുന്ന അച്ചടക്കത്തോടു സമാനമായി പ്രദര്‍ശിപ്പിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. അത് CPI (M) ന്റെ യുവജന സംഘടനയായ DYFI ലോ RSS ലോ മുന്‍പ് പറഞ്ഞ ഏതിലുമാകട്ടെ, ഒരു സംഘടനാ സൈന്യത്തിനാണ് ഇവരെല്ലാം ശ്രമിക്കുന്നത്. അതിനുള്ള തെളിവുകളാണ് ഇവരെല്ലാം ഒരു പ്രത്യേക വേഷം സൈനിക വേഷത്തിന് സമാനമായി അണിയാന്‍ ശ്രമിക്കുന്നത്. അതില്‍ സൈന്യത്തിന് സമാനമായി തൊപ്പി, ബെല്‍റ്റ്, ചിഹ്നങ്ങള്‍ എന്നിവ ധരിച്ച് ഒരു അധികാരിയുടെ ഉത്തരവിന്‍ കീഴില്‍ മാര്‍ച്ച് ചെയ്തു പോകുന്നത്. ഇതു അച്ചടക്കത്തിന്റെ പരി ച്ചെദമാണെന്ന് വിവക്ഷിക്കുന്നവരുണ്ടാകാം. പക്ഷെ അച്ചടക്ക പ്രദര്‍ശനത്തിനുപരി തങ്ങളുടെ കായികമായ പ്രഹരശേഷിയുടെ പ്രദര്‍ശനത്തിനാണ് ഈ കൂട്ടര്‍ ശ്രമിക്കുന്നത്. അതിനോടൊപ്പം തന്നെ ചേര്‍ത്തു വെച്ച് വായിക്കാവുന്നതാണ് ഇത്തരം കേഡര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കായിക -ആയോധന പരിശീലനങ്ങളും. ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ കായിക ആയോധന പരിശീലനങ്ങള്‍ നടക്കുന്നില്ല എന്ന് തര്‍ക്കിക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാലും അതിശയ പ്പെടാനില്ലാത്ത അന്ധത ഇന്ന്‍ സമൂഹത്തിലുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന സൈനികബല പ്രദര്‍ശനം എതിര്‍ പാര്‍ട്ടികളില്‍ ഭയവും, അരിശവും തങ്ങളുടെ പ്രഹരശേഷിയെ വര്ധിപ്പിക്കുന്നതിലെക്കുള്ള ഉല്‍ഖണ്ഡയുമാണ് ജനിപ്പിക്കുന്നത്. അത് അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കും, മൂല്യങ്ങളുടെ ബലികഴിക്കലിനും കാരണമാകുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ കായിക ശാക്തീകരണത്തിന് വേണ്ടിയുള്ള ഇത്തരം ഒത്തുതീര്‍പ്പുകള്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നും അവരെ പിന്നോട്ട് നയിക്കുന്നു.
എന്തിനും പോന്ന ഒരു സേനയെ പാര്‍ടി പ്രവര്‍ത്തനത്തിന്റെയും, പാര്‍ട്ടിയുടെയും ഭാഗമായി എപ്പൊഴും സുസജ്ജമാക്കി നിര്‍ത്താന്‍ കഴിയുന്നതാണ് ഇത്തരം കായിക പാര്‍ട്ടികള്‍ക്ക് ഒരുസന്നിധഘട്ടത്തില്‍ കായികമായി ആള്‍ക്കാരെ നേരിടാന്‍ കഴിയുന്നതിനു പ്രാപ്തരാക്കുന്നത്.., അത് തുടര്‍ അക്രമങ്ങള്‍ക്കും നാട്ടില്‍ അരാചകത്വത്തിനും മാത്രമേ വഴി വെയ്ക്കുകയുള്ളു.
കേഡര്‍ പാര്‍ട്ടികള്‍ എന്നാ പേരില്‍ നടക്കുന്ന കായികബല പരീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈ നാട്ടിലെ യുവത്വത്തിനെയാണ്. സൈദ്ധാ ധികമായോ, ആശയപരമായോ, സാമൂഹികപരമായൊ, വിദ്യാഭ്യാസ പരമായോ, ഒന്നും വളര്‍ന്നു വരാന്‍ അനുവദിക്കാതെ കേവലം കായികബലത്തില്‍ മാത്രം ഉന്നിയാണ് രാഷ്രീയ പ്രവര്‍ത്തനമെന്ന്‍ ഇത്തരക്കാര്‍ ഇവിടുത്തെ തലമുറയെ ബാല്യം മുതല്‍ പഠിപ്പിക്കുന്നു. അതിജീവനത്തിന്റെ ഭാരം ചുമലില്‍ ഏറ്റി തുടങ്ങുമ്പോള്‍, കയ്യില്‍ കഠാരമാത്രം കൂട്ടായി കാണുന്ന അവസ്ഥ സംജാതമാകുന്നു. മുന്‍പ് കേഡര്‍ ലീഡറായി നിന്ന് പില്‍ക്കാലത്ത് സ്വാധീന ശക്ത്തിയായി സമൂഹത്തില്‍കണ്ട ഒരു വ്യക്തി പില്‍ക്കാലത്ത് പതിനായിരങ്ങളുടെ ഭാവി തുലക്കുന്നു. യുവത്വം എന്നത് ഏറ്റവും നല്ല ശാരീരിക അവസ്ഥയുള്ള മനുഷ്യായുസ്സിലെ കാലഘട്ടം എന്ന് മാത്രം അധപ്പതിക്കുന്നു.
നിയമ വ്യവസ്ഥക്കോ, സാഹൂഹിക സമാധാന അന്തരീക്ഷത്തിനോ കോട്ടം വരുത്താതെ പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ എന്ന് ഏതെങ്കിലും കേഡര്‍ പാര്‍ട്ടി അവകാശപ്പെടുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുമുണ്ട് എങ്കില്‍ പോലും കേഡര്‍ പാര്‍ട്ടിപ്രവര്‍ത്തന രീതി സമൂഹത്തിനു ആപത്താണ്. ഒരു സൈനിക അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് പാര്‍ട്ടി പ്രവര്‍തത്തനം നടത്തി വന്നതില്‍ നിന്നും ഉണ്ടാകുന്ന വിമത സ്വഭാവവും, തീവ്രവാത ചിന്തയും നിയമവ്യവസ്ഥക്കും, രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിനും ദോഷം ചെയ്യത്തക്ക പ്രഖ്യാഭിത തീവ്രവാദ ഗ്രൂപ്പുകളാവുന്നതാണ് നാം കാണുന്നത്. സാമൂഹിക അസമത്വം, ചൂഷണം, എന്നിങ്ങനെ ന്യായീകരണങ്ങള്‍ പലതുണ്ടെങ്കിലും കാമ്യുണിസ്റ്റു പ്രസ്ഥാനങ്ങളിലെ തീവ്രനിലപാടുകളുടെ ക്രോദ്ധീകരണമാണ് ഇന്നു ഭാരതത്തില്‍ കാണുന്ന മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ എന്നും മറക്കുവാന്‍ കഴിയില്ല.
അങ്ങീകൃത പാര്‍ട്ടികള്‍ കേഡര്‍ സൈനിക ഗ്രൂപ്പുകളെ പരസ്യമായി പരിപാലിക്കുന്നത് ഏറ്റവും കൂടുതല്‍ സഹായകകരമായി മാറുന്നത് മത തീവ്രവാത ഗ്രൂപ്പുകള്‍ക്കാണ്. CPI (M ) ഓ RSS ഓ, അതുപോലെ ഉള്ള ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തുന്ന മറ്റ് പ്രമുഘാ സംഘടനകളോ കേഡര്‍ സ്വഭാവമുള്ള സംഘാനകള്‍ എന്നലെബലില്‍ പരേടുകളും, കായിക ആയോധന പരിശീലനങ്ങളും, നടത്തുമ്പോള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുക എന്നലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ഇവിടെ പ്രവര്‍ത്തിക്കുന്ന മത തീവ്രവാദികള്‍ക്ക് അതൊരു മറയാകുന്നു. അവര്‍ക്ക് ഒരു രാഷ്ട്രീയ പരിവേഷം കൂടി ബോധപൂര്‍വം നല്‍കുമ്പോള്‍ അവരുടെ പരേടുകളെയും, ആയോധന പരിശീലനങ്ങളെയും തടയാന്‍ കഴിയാതെ വരുന്നു. അഥവാ അത്തരം പ്രവര്‍ത്തനത്തെ തടയാന്‍ മുന്നോട്ടു വരുന്ന ഭരണകൂടത്തിനെതിരെ, മതന്യുനപക്ഷങ്ങളോടുള്ള വിരോധത്തിലുള്ള പ്രവര്‍ത്തനം എന്ന് പ്രചരിപ്പിച്ച് കൂടുതല്‍ ഭിന്നിപ്പുകളും, കലാപങ്ങളും സൃഷ്ടിക്കുന്നതിനും അവര്‍ക്ക് സാധിക്കുന്നു.
രാജ്യത്ത് മത തീവ്രവാത ചുവയുള്ള പ്രവര്‍ത്തനങ്ങള്‍ പലയിത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഘടനയാണ് NDF. ഈ പാര്‍ട്ടി നടത്തി വന്ന ഫ്രീഡം പരെടുകളെ നോക്കൂ!! എന്തില്‍ നിന്നുമുള്ള ഫ്രീഡത്തിനാണ് ഇവര്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാകാം, സര്‍ക്കാര്‍ ഇത്തരം പരെടുകളെ നിരോധിക്കാന്‍ തയ്യാറായത്. പക്ഷെ ഒരു ഭരണകൂടത്തെ ചോദ്യം ചെയ്തു അവര്‍ കോടതികളിലേക്ക് നീങ്ങിയപ്പോള്‍, ഇത്തരം സൈനിക സമാന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവകാശമായി അവര്‍ ചിന്തിക്കാനും സ്ഥാപിക്കാനും ശ്രമിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍....//!8*...............~ ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ 'കേഡര്‍' എന്നാ ശീര്‍ഷകത്തില്‍ പ്രവര്‍ത്തനം നിലനിന്നു വന്നതാണ് അതിനു കാരണം!!
ആയോധനകലകളും, ശാരീരിക ക്ഷമതാ പരിശീലനങ്ങളും നടത്തുന്നതിന്, നിബന്ധനകള്‍ക്ക് അപ്പുറം വിലക്കുകള്‍ നിലനില്‍ക്കാത്ത നമ്മുടെ രാജ്യത്ത് അവയുടെ പരിശീലനങ്ങള്‍ക്ക് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ നിറം നല്‍കുന്നതെന്തിന്?? രാഷ്ര്ടത്തിന്‍റെയും, ജനങ്ങളുടെയും ഉന്നമനമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യമെങ്കില്‍ അതിനു വിശാലവും, പുരോഗമന പരവുമായ ചിന്തയെ വളര്‍ത്തുകയല്ലേ വേണ്ടത്? മറിച്ച് രാഷ്ര്ടീയലാക്കോടെ വളര്‍ത്തി എടുക്കുന്ന കൂലി പട്ടാളങ്ങലാണോ ആവശ്യം??
രാജ്യത്തിന്റെ അന്തസ്സും, ശക്ത്തിയും, വീര്യവും, വിളിച്ചോതുന്നതിനു എവിടെ സുസ്സജ്ജമായ സൈനിക സംവിധാനങ്ങളുണ്ട്. അവര്‍ ശക്ത്തി പ്രകടനങ്ങള്‍ നടത്തുമ്പോള്‍ മാത്രമാണ് അത് രാജ്യത്തിന്റെ ശക്ത്തിയായി തോന്നുന്നത്. സ്വകാര്യ വ്യക്ത്തികളോ, സംഘടനകളോ അതിനു സമാനമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് അസ്വസ്ഥതകളാണ് സൃഷ്ട്ടിക്കുന്നത്. രാജ്യ സേവനത്തിന്റെ തരിമ്പുപോലും പ്രതിഫലിക്കാത്ത സംഘടനാ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ ആരും മുതിരരുത്. മറിച്ച് രാജ്യസേവനത്തെ മുന്‍ നിര്‍ത്തിയുള്ള NCC, NSS, തുടങ്ങിയവയില്‍ തന്റെ കായിക സേവനം നടത്തണം.
സ്വന്തമായി ഒരു സൈനിക സംവിധാനത്തെ ഈ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ, സൈനിക സമാനമായ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന്‍റെ മറവില്‍ 'കേഡര്‍' എന്നാ ശീര്‍ഷകത്തില്‍ അവതരിപ്പിക്കുന്നത് ജനാധിപത്യ സംഘടനകള്‍ക്ക് ഭൂഷണമല്ല. ജനാധിപത്യ രാഷ്ട്രീയ സംഘടനകള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം പിന്മാറി, അത്തരം പ്രവര്‍ത്തനം നടത്തുന്ന മറ്റു സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും, സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുകയും വേണം.
[RajeshPuliyanethu
Advocate, Haripad]

സ്വാതന്ത്ര്യത്തിന്റെ വില അറിയാത്ത ഒരു സമൂഹമാണ് ഇന്ന് ഇവിടെ ഉള്ളത്....അതിനാല്‍ തന്നെ ഇവിടെ ഇത്തരം പ്രവര്ത്തനങ്ങള്‍ക്കെല്ലാം പറ്റിയ വളക്കൂര്‍ ഉള്ള മണ്ണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.....അവയെ തടയാനോ നിയന്ത്രിക്കാനോ പോന്നവിധം ശക്തമായ നിയമങ്ങളുടെ അപര്യാപ്തതയും ഉണ്ട്....പക്ഷെ കാലത്തിന്‍റെ അനിവാര്യമായ കുത്തൊഴുക്കില്‍ ഇവയും മാറ്റി എഴുതപ്പെടും.....അതാണ് ചരിത്രം....
ReplyDelete
ReplyDeleteനല്ല മാറ്റങ്ങള്‍ക്കായി പ്രതീക്ഷിക്കാം!!