ഗാന്ധിയുടെ സമാധി ദിനങ്ങൾ മുൻകാലങ്ങളിൽ ആചരിച്ചു വന്നിരുന്നത് ഓർക്കുന്നു... ഗാന്ധി ചിത്രത്തിൽ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച്,, പുഷ്പാർച്ചന നടത്തി;; കൂടുതലും ശുഭ്ര വസ്ത്രധാരികളായും,, ഗാന്ധിതൊപ്പിയുമണിഞ്ഞും ആൾക്കാർ അച്ചടക്കത്തോടെ രഘുപതി രാഘവ രാജാറാം തുടങ്ങിയ പ്രാർത്ഥനാ ഗീതങ്ങളോടെ സമയം ചെലവഴിക്കുന്നു... ചിലർ ഗാന്ധിയുടെ ത്യാഗവും,, സഹനവും,, അഹിംസയും ഇടപഴകിയ ജീവിതത്തെക്കുറിച്ചും,, ഗാന്ധിസത്തിന് ലോകത്തുള്ള പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു... കൂടുതൽ ആൾക്കാരും ഉപവാസത്തിൽ ആയിരിക്കും... അഹിംസയുടെ പ്രചാരകനായിരുന്ന ഗാന്ധിയുടെ സമാധിദിനത്തിന് അനുയോജ്യമായ രീതിയിലായിരുന്നു എല്ലാം ചിട്ടപ്പെടുത്തിയിരുന്നത്...
പക്ഷെ സമീപകാലങ്ങളിൽ കണ്ടുവരുന്ന ഗാന്ധി സമാധി ദിവസങ്ങളിൽ ചോരയിൽ കുതിർന്ന ഗാന്ധിക്കാണ് പ്രാധാന്യം നൽകുന്നത്... വടി പിടിച്ചു നടന്നു പോകുന്ന ഗാന്ധി ചിത്രത്തേക്കാൾ വില്പന മൂല്യം ചോര പുരണ്ട ഗാന്ധി ചിത്രത്തിനുണ്ടെന്ന ധാരണാ മാറ്റമാണ് ഒരു ഗാന്ധിയും, ചുറ്റിനും ഗോഡ്സേമാരും എന്ന എന്ന നിലയിൽ ഗാന്ധി സങ്കല്പങ്ങൾ വികലമായി പോകുന്നത്... വെടി വെച്ചിടുന്നവനും, ചോരക്കു വില പറയുന്നവനും തമ്മിൽ അന്തരം കാണാൻ കഴിയില്ലല്ലോ??
ഗാന്ധി സമാധി ദിവസങ്ങളിൽ ഇന്ന് ഗാന്ധിക്ക് യാതൊരു പ്രധാന്യവും കൽപ്പിക്കപ്പെടുന്നില്ല... പ്രാധാനം കൽപിക്കപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയത്തിനു മാത്രമാണ്... ഗോഡ്സെയെ "സ്വന്തം" രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ആരുമില്ല... എന്നാൽ ഗോഡ്സെ "നിന്റെ" രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് സമർത്ഥിക്കാൻ മത്സരമാണ്... ഗോഡ്സെക്ക് വിനിമയ മൂല്യം കൂട്ടുകയാണവർ ചെയ്യുന്നത്... അവിടെ ഗാന്ധിയുടെ രാഷ്ട്രീയം വിസ്മൃതിയിൽ പോവുകയും ഗോഡ്സെ ഭാരത രാഷ്ട്രിയ ഭൂമികയിൽ തെളിയുകയുമാണെന്ന് എന്തുകൊണ്ടൊ ചിലർ മറന്നു പോകുന്നു... ഗാന്ധിജിയുടെ ചോരക്കും ഗോഡ്സെയുടെ രാഷ്ട്രീയത്തിനും കൂടുതൽ ഉച്ചത്തിൽ വില വിളിച്ചു പറയാനുള്ള അവസ്സരങ്ങൾ മാത്രമായി ഗാന്ധി സമാധി ദിനങ്ങൾ വിനിയോഗിക്കപ്പെടുന്നതിലെ വേദന മാത്രം പങ്കുവെച്ചു കൊള്ളുന്നു...
"ഗോസ്സെയാൽ കൊല്ലപ്പെട്ടവൻ" എന്ന പ്രാധാന്യമല്ല ഗാന്ധിക്കുള്ളതെന്നെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത്... ഹേ റാം മന്ത്രധ്വനികളോടെ ജീവൻ വെടിയുമ്പോൾ;; അദ്ദേഹം അവസാന നിമിഷം വരെ ഈ ലോകത്തിന് കാണിച്ചു കൊടുത്ത തത്വാധിഷ്ടിത ജീവിതവും,, ആശയങ്ങളുമുണ്ട്... അതാണ് സ്മരിക്കപ്പെടേണ്ടത്...
ഗാന്ധി സ്മൃതികൾക്കു മുൻപിൽ കൂപ്പ കൈ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
[Rajesh Puliyanethu
Advocate, Haripad]