"പ്രമം" സിനിമ കണ്ടു... കണ്ടുകൊണ്ടിരിക്കുന്ന അത്രയും സമയം രസ്സിപ്പിക്കാൻ കഴിവുള്ള വളരെ നല്ല സിനിമ... നിവിൻ പൊളിക്കും സുഹൃത്തുക്കൾക്കും ഒപ്പം ശ്രദ്ധേയമായ പ്രകടനമാണ് പുതുമുഖ നായികമാർ കാഴ്ച്ച വെച്ചിരിക്കുന്നത്... പ്രത്യേകിച്ച് 'മലർ' എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച നടി... അവളുടെ സൌന്ദര്യത്തിന് ചിത്രത്തിന് വളരെയേറെ പ്രണയഭാവത്തെ സമ്മാനിക്കാൻ കഴിഞ്ഞു എന്ന് തോന്നുന്നു....
പ്രേമം എന്നാ സിനിമ 'പ്രണയ' ത്തിൽ നിന്നും ഒരുപാട് ദൂരെയാണ് നിൽക്കുന്നത്... 'പ്രണയത്തിന്റെ' ചിത്രീകരണത്തെ പ്രേമം എന്നാ സിനിമയിലൂടെ കാണാൻ ആഗ്രഹിച്ച് തീയേറ്ററിൽ എത്തിയവരെ തൃപ്തിപ്പെടുത്തുന്നതിന് ചിത്രത്തിന് കഴിഞ്ഞോ എന്നത് സംശയമാണ്... ''ഒരു കൂട്ടം ഉല്ലാസ്സവാൻമാരായ ചെറുപ്പക്കാരുടെ കഥ ടീൻ ഏജ് മുതൽ പറഞ്ഞു തുടങ്ങുന്ന ഒരു സിനിമ'' എന്ന വിശദീകരണമാണ് ചിത്രം അർഹിക്കുന്നത്... പ്രേമവും അവിടെ സംഭവങ്ങളായി കടന്നു പോകുന്നു... സംഭവങ്ങളായി കടന്നു പോകുന്നു എന്ന പ്രയോഗത്തെക്കാൾ;; 'തമാശയായി' കടന്നു പോകുന്നു എന്നതാണ് ശരി.... പ്രണയത്തിന്റെ വരച്ചുകാട്ടലാണ് ''പ്രേമം'' എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടാത്തിടത്തോളം വിമർശനങ്ങൾക്ക് കാരണമില്ല....
'മലർ' കടുത്ത ഹാങ്ങ് ഓവർ ശ്രിഷ്ട്ടിക്കുന്നു, ഹോണ്ട് ചെയ്യുന്നു എന്നൊക്കെ അഭിപ്രായപ്പെട്ടവരും ഉണ്ട്... അവർക്ക് ആ സിനിമ കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ കഴിഞ്ഞു എന്ന് മാത്രം പറയുന്നു... മനസ്സിൽ പ്രണയത്തിന്റെ ആർദ്രത കുറവായിരിക്കുന്നതിനാലാകാം, അത്രയും ആസ്വാദനതലത്തിലേക്ക് എത്തിപ്പെടാൻ എനിക്ക് കഴിയാതെ പോയത്....
നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുകയും വൻവിജയങ്ങൾ നേടുകയും ചെയ്യുന്നത് ആഹ്ലാദകരമായ വാർത്തയാണ്.... 'പ്രേമം' ഏതൊക്കെ തരത്തിൽ വിശകലം ചെയ്താലും ഒരു നല്ല സിനിമയാണ്... കാണാത്തവർ കാണുക.....
[Rajesh Puliyanethu
Advocate, Haripad]